കണ്ണുനീരിന്റെ മറുപടി…

മതി കരഞ്ഞത് മതി

ചില ദിവസങ്ങളായി ആ വീട്ടിൽ സന്തോഷം നഷ്ടപ്പെട്ടിട്ടു… . വല്ലാത്ത ഒരു മ്ലാനത ആ അന്തരീക്ഷത്തിൽ ആകെ തളം കെട്ടി നിൽക്കുക ആയിരുന്നു…. പക്ഷെ അവൻ വരുമെന്നുള്ള പ്രതിക്ഷ അവർക്കു ഉണ്ടായിരുന്നു…. കാരണം അവനു ഏറ്റവും പ്രീയപ്പെട്ടവൻ അല്ലെ ഈ രോഗാതുരനായി കിടക്കുന്നതു…

എന്നാൽ …. …

ഒടുവിൽ അതു സംഭവിച്ചു…

ചുറ്റും കൂടിയിരുന്നവരിൽ ആരോ ഒരാൾ ആ നാടിയിടിപ്പു പരിശോധിച്ചിട്ടു പറഞ്ഞു….. പോയി.. അവൻ പോയി…. അർക്ക്കും തങ്ങളുടെ കണ്ണുകളെയും കാതുകളെയും വിശ്വാസിക്കയാൻ ആകുന്നില്ല… എന്നാലും എന്റെ ദൈവമേ… അവിടെനിന്നും 2 സ്ത്രീ ശബ്‍ദം വളരെ ഉച്ചത്തിൽ ഉയർന്നു… ഞങ്ങൾക്കിനി ആരുണ്ട്….. ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചല്ലോ…. ഞങളുടെ ഏക അത്താണി.. കൂടെപ്പിറപ്പു.. നഷ്ടപ്പെട്ടു പോയല്ലോ… ഇതു എങ്ങനെ സഹിക്കാൻ പറ്റും …. ആ അലമുറയിട്ടുള്ള നിലവിളി ആ ഭവനത്തിന്റെ ചുമരുകൾ തുളച്ചു അന്തരീക്ഷത്തിലൂടെ ആ ചെറിയ ഗ്രാമത്തിൽ ആകെ പടർന്നു………ആ വാർത്ത കേട്ടവർ കേട്ടവർ ചെറിയ കല്ലുകൾ പാകിയ ആ ഇടവഴികളിലൂടെ അവിടേക്കു ഓടിയെത്തിക്കൊണ്ടിരിക്കുന്നു, അവർ എല്ലാവരും ഒരുപോലെ ദുഃഖിതരായിരുന്നു

ഇത്ര വേഗം അതു സംഭവിക്കയും എന്നു ആരും സ്വപനത്തിൽ പോലും കരുതിയിരുന്നില്ല…….വരിക നമ്മുക്കും അവിടേക്കു പോകാം…..

ഇതാണ് ആ കൊച്ചുഗ്രാമം, യെരുശലേമിന് 2.4 കിലോമീറ്റർ അടുത്തായി കിടക്കുന്ന ബേഥാന്യ എന്ന ഗ്രാമം…..

ബേഥാന്യ എന്ന ഈ ഗ്രാമം അനേക സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലം കൂടി ആണ്…. അതിന്റെ ഒരു വശത്തായി ഒലിവു മല…. അതുപോലെ തന്നെ മറ്റനേക ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുംഇതിനു ചുറ്റും കിടക്കുന്നു…. ഇ സ്ഥലത്തു കൂടി യേശു പലവട്ടം യാത്രചെയ്തിട്ടുണ്ട്… യെരുശലേമിൽ വരുമ്പോൾ ഒക്കെ തന്റെ വിശ്രമത്തിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു സ്ഥലമായിരുന്നു ഇ തു. ഇവിടെ പല ഭവനങ്ങൾ ഉണ്ടെങ്കിലും ബേഥാന്യയിലെ ലാസറിന്റെ ഭവനത്തിൽ ആയിരുന്നു യേശു പോകാറുണ്ടായിരുന്നത്… എന്തോ ആ ഭവനം യേശുവിനു വളരെ പ്രീയപ്പെട്ടതായിരുന്നു… കാരണം അവർ യേശുവിനെ സ്നേഹിക്കയുന്നവരും… വിശ്വസിക്കയുന്നവരും…. ആദരിക്കയുന്നവരും ആയിരുന്നു…. കേവലം ഒരു മനുഷ്യനായി മാത്രമല്ല….. അതിനുമപ്പുറം അവന്റെ പ്രാധാന്യം അവർ മനസ്സിൽ ആക്കിയിരുന്നു….. (യോഹന്നാൻ 11:2)

ആ ഭവനത്തിൽ യേശു പലപ്പോഴും വന്നതിനാൽ അതു ആ ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു ഭവനമായി മാറി…യേശു ഒരു ഭവനത്തിൽ വന്നാൽ അതങ്ങനെയാണ്. അതിനു കാരണം അത്ഭുതകളും അടയാളങ്ങളും പ്രവര്തിക്കയുകയും ആശ്വാസത്തിന്റെ സന്ദേശങ്ങൾ ജനത്തിന് കൈമാറുകയും ചെയ്തുകൊണ്ടിരുന്ന യേശു എവിടെ പോയാലും അവനെ പിന്തുടർന്ന് വലിയ ജനക്കൂട്ടം എത്തുമായിരുന്നു….. അതിനാൽ യേശുവിന്റെ അനേക അദ്‌ഭുത പ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഭവനം കൂടിയാണത്…..

എന്നാൽ ഇതാ ആ വീടിനകത്തു ഇപ്പോൾ ഒരുവൻ ദീനമായി കിടക്കുന്നു… എന്താ അവന്റെ രോഗം എന്നു നമുക്ക് അറിയില്ല…. പക്ഷേ അവൻ രോഗിയാണ്… അവന്റെ പേര് ലാസർ, …. അവൻ മർത്തയുടെയും മാറിയയുടെയും സഹോദരൻ ആണ്…..(john 11:1-3)

അവർ അക്കാലങ്ങളിൽ ഉണ്ടായിരുന്ന ചികിത്സകൾ ഒക്കെ ചെയിതു കാണാം പക്ഷേ സ്ഥിതികയു യാതൊരു മാറ്റവുമില്ല …. ആകെ ദുഃഖിതരായി മാറിയ അവർ ചിന്തിച്ചു ദൈവമേ ഈ ഗ്രാമത്തിന്റെ പേരുപോലെ “കഷ്ടതയുടെ ഭവനം ” house of misery.

ആയി മാറുകയാണോ ഞങളുടെ വീട്…. എന്തായാലും അവർ പ്രതീക്ഷ കൈവിടാതെ യേശുവിന്റെ അടുത്ത് ആളയച്ചു…. “നിനക്കു പ്രീയനായവൻ ദീനമായി കിടക്കുന്നു ” എന്നു പറയിച്ചു. എന്നാൽ അവന്റെ മറുപടി ഇതു ദൈവനാമം മഹ്വത്തപ്പെടുവാൻ ആയിട്ടത്രേ എന്നായിരുന്നു….

എന്തായാലും അറിയിച്ചല്ലോ…. അവൻ വരാതിരിക്കില്ല….. എത്രയോ രോഗികൾ സുഖപ്പെടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.. അവനേറ്റവും പ്രീയപ്പെട്ടവനല്ലേ….. വരാതിരിക്കില്ല…. എന്നു ആ സഹോദരിമാർ പരസ്പരം പറഞു…. എന്നാൽ ഈ വാർത്ത കേട്ടിട്ടും യേശു 2ദിവസം കൂടെ അവിടെ തന്നെ പാർത്തു….

ഭവനത്തിനകത്തു ഉള്ളവർക്കു ആകെ വെപ്രാളം… അതേ അവന്റെ രോഗം മുർച്ചിക്കയായിരുന്നു…. അവർ ആവുന്നത്ര പണിപ്പെട്ടു…. കുറയുന്നില്ല… ഇടയ്ക്കു ആരോ വാതിലിലേക്ക് എത്തി എത്തി നോക്കുന്നുണ്ട്…..

ആരെയും കാണുന്നില്ല ഓരോ അയൽക്കാരും വരുമ്പോൾ അവരുടെ ഉള്ളിൽ നിന്നൊരു പ്രാർത്ഥന ഉയരുന്നുണ്ട് ദൈവമേ ഇതു അവൻ ആയിരിക്കണമേ…. കാണുന്നില്ല…. ഇനിയും എത്ര നേരം….. ആരോ ലാസറിന്റെ കൈയിൽ മുറക്കിപിടിച്ചു….. അവനോടു പറയുന്നുണ്ടായിരുന്നു…. കുറച്ചുകൂടി….. തളരരുത്…… പേടിക്യരുത്… അവൻ വരും.. വരിക തന്നെ ചെയ്യും…..നിനക്കു ഒന്നും സംഭവിക്കില്ല…

ജീവനും മരണവും തമ്മിലുള്ള വലിയൊരു മൽപ്പിടുത്തം ആ കിടക്കയിൽ നടന്നുകൊണ്ടിരിക്കയുന്നു….

“കണ്ണുനീരിന്റെ മറുപടി…” വായന തുടരുക

“ഭയപ്പെടേണ്ട ” Isaiah41:10

ഭയം……….. എന്തോ ഒരു ഭയം….. എന്തുകൊണ്ടോ ഒരു ഭയം….. ഭയം ആയിരിന്നു എനിക്കു…. എന്തെന്ന് അറിയില്ല ഈ ഇടയായി ഒരു വല്ലാത്ത ഭയം……🙄

എന്തെ ഇതു നാം പലപ്പോഴും കേൾക്കുന്നവർ അല്ലെ? പിന്നെന്തിനാ തുറിച്ചു നോക്കുന്നെ?…😥

ശാസ്ത്ര സാങ്കേതിക വിദ്യയുടെ അനവധി ശാഖകളിൽ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി മനുഷ്യൻ ജ്യോതിർ ഗോളങ്ങളിലേക്കു പ്രയാണം നടത്തുകയും ഏറെ താമസിക്കയാതെ  കൂടൊരുക്കുകയും ചെയ്യും എന്നു ഉറപ്പിക്കയുമ്പോഴും മനുഷ്യമനസിന്റെ ഉള്ളറകളിൽ എവിടെയോ എപ്പോഴൊക്കെയോ കടന്നു വരുന്ന ഭയമെന്ന അനുഭവത്തെ ഇന്നും കുടിയൊഴിപ്പിക്കയുവാൻ നമുക്ക്  പൂർണമായി സാധിച്ചിട്ടില്ല… അതു മനശാസ്ത്രം വളരാത്തതുകൊണ്ടല്ല പ്രതുത  അതിനെ മാറ്റുവാൻ കഴിയുന്നതു ദൈവത്തിനു, ദൈവീക സാന്നിധ്യത്തിനു മാത്രമായതുകൊണ്ടാണ്……

ഭയം ശാസ്ത്രീയ വെളിച്ചത്തിൽ

Fear is a feeling induced by perceived danger or threat that occurs in certain types of organisms, which causes a change in metabolic and organ functions and ultimately a change in behavior, such as fleeing, hiding, or freezing from perceived traumatic events.”

ഇതാണ് ഭയം എന്നതിന് കൊടുത്തിരിക്കയുന്ന ഒരു വിവക്ഷ…

പെട്ടെന്ന് ഉണ്ടാകുന്ന എന്തെകിലും ഒരു സംഭവമോ കാഴ്ചയോ തനിയ്ക്കു ഹാനി വരുത്താമെന്നുള്ള ചിന്തയിൽ ശരീരം വിവിധ തരത്തിൽ പ്രവർത്തിക്കുന്നു … അതു നമ്മേടെ സ്വഭാവത്തിലും മുഖത്തും  വിവിധ നിലകളിൽ വെളിപ്പെടുന്നു…..

വിവിധ തരത്തിലുള്ള ഭയങ്ങൾ….

“അക്രോഫോബിയ: ഉയരത്തോടു തോന്നുന്ന ഭയമാണ് അക്രോഫോബിയ. ഇത്തരം മാനസിക പ്രശ്‌നമുള്ളവര്‍ ഉയരമുള്ള കെട്ടിടങ്ങള്‍, പാലം, കുന്നുകള്‍ മുതലായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കും.

ഗ്ലോസോഫോബിയ: ഒരു സംഘം ആളുകളുടെ മുന്നില്‍ സംസാരിക്കുന്നതിനോ എന്തെങ്കിലും അവതരിപ്പിക്കുന്നതിനോ കഴിയാതെ വരിക.

ക്‌ളോസ്‌ട്രോഫോബിയ: അടച്ചിട്ട സ്ഥലങ്ങളോടു തോന്നുന്ന ഭയമാണ് ക്ലോസ്‌ട്രോഫോബിയ.

ഹീമോഫോബിയ: പരിക്കിനെയും രക്തത്തെയും ഭയക്കുന്ന അവസ്ഥ.

സൈനോഫോബിയ: നായകളോടുള്ള അകാരണമായ ഭയമാണിത്.

എവിയാറ്റോഫോബിയ: വിമാനത്തില്‍ സഞ്ചരിക്കാനുള്ള ഭയമാണിത്.

നെക്‌റ്റോഫോബിയ: ഇരുട്ടിനെ ഭയക്കുന്ന അവസ്ഥ. ഇത്തരക്കാര്‍ക്ക് ഇരുട്ടിനെ പ്രത്യേകിച്ച് രാത്രിയെ ഭയമായിരിക്കും.

ഒഫിഡിയൊഫോബിയ: പാമ്പുകളോടുള്ള അകാരണമായ ഭയമാണിത്.

സോഷ്യല്‍ ഫോബിയ: അമിതമായ ആത്മാഭിമാനവും പൊതുവേദികളെ അഭിമുഖീകരിക്കുമ്പോഴുള്ള സംഭ്രമവും കൂടിച്ചേര്‍ന്ന മാനസികാവസ്ഥയാണിത്.

അഗോറഫോബിയ: പൊതുസ്ഥലത്തോ തുറന്ന സ്ഥലങ്ങളിലോ ഒറ്റപ്പെട്ടുപോകും എന്ന ഭയം ഇതില്‍ ഉള്‍പ്പെടുന്നു.”(കടപ്പാട് )

ഇങ്ങനെ വിവിധ നിലകളിൽ ഭയത്തിന്റെ അവസ്ഥകൾ നമുക്ക് കാണുവാൻ സാധിക്കയും..

ഭയം ചിലപ്പോൾ ചില കാരണങ്ങളാൽ ഉണ്ടാകാം… ഏന്നാൽ എറിയവയും അകാരണമായ ഭയമാണ്……

ഭയം വേദപുസ്തക വെളിച്ചത്തിൽ..,

1.തെറ്റ്‌ ചെയ്തതിനാൽ –

ഏദൻ തോട്ടത്തിലാണ് ഭയം എന്നവാക്ക് ആദ്യം കേൾക്കുവാൻ കഴിയുന്നത്

“ഉല്പത്തി 3:10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.”

സകലതിനും പേരിടുവാനായി എല്ലാ ജീവികളും മനുഷ്യന്റെ മുൻപിൽ എത്തി….ഉത്പത്തി 2:19 പക്ഷേ അവയെ കണ്ടവൻ ഭപ്പെട്ടതായി വായിക്കയുന്നില്ല….. എന്നാൽ പാപം (അനുസരണക്കേടു ) കാണിച്ചപ്പോൾ സ്ഥിതി മാറി…. അതുവരെ കൂടെ നടന്നിരുന്ന ദൈവത്തിന്റെ അടുത്തേക്ക് എത്തുവാൻ കഴിയാതെ ഭയത്താൽ അവൻ ഒളിച്ചു ….. പാപം അവനിൽ ഭയം ഉളവാക്കി… ഭയം അവനെ ദൈവത്തിൽ നിന്നകറ്റി…എന്നാൽ കരുണാമയനായ ദൈവം അവനെ തള്ളിക്കളയുകയല്ല…. തന്നിലേക്ക് മടക്കി വരുത്തുവാനാണ് ആഗ്രഹിച്ചത്….

പാപത്തിന്റെ അനന്തരഫലമാണ് ഭയം….

ആ പാപത്തിന്റെ അനന്തരഫലങ്ങൾ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മുക്ക് കാണുവാൻ സാധിക്കും

മനുഷ്യൻ വന്യ മൃഗങ്ങളെ ഭയക്കുന്നു

വന്യ മൃഗങ്ങൾ മനുഷ്യനെ ഭയക്കുന്നു

മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു…..

ഏറ്റവും വലിയ ഭയം മരണഭയമാണ്….

ആത്യന്തികമായി എല്ലാ ഭയങ്ങൾക്കും കാരണവും അതത്രെ….

ഉല്പത്തി 4:14 ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.

ഇതു കയ്യിന്റെ വാക്കുകൾ ആണ്…… സഹോദരനെ കൊന്നു കുലപതാകാൻ ആയ കയ്യിന് തുടർന്ന് ഭയമായി…..

ഇനിയും ഒട്ടനവധി കാര്യങ്ങൾ വചനാടിസ്ഥാനത്തിലുണ്ടെകിലും……. എന്റെ ഇ കുറിപ്പ് പരിമിതപ്പെടുത്തട്ടെ……..

 1. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളെ കുറിച്ചോർത്തുള്ള ഭയവും ഇനിയും തെറ്റിപ്പോകുമോ എന്നുള്ള ഭയവും നിമിത്തം താങ്കൾ ആകുലപ്പെടുന്ന വെക്തിയാണെകിൽ…….
 2. ശാരീരികമായുള്ള ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടു ഒരുപക്ഷെ ഇതു ഏതെങ്കിലും വലിയ രോഗത്തിന്റെ തുടക്കമാണോ എന്നു ചിന്തിച്ചു ആരോടും പറയാതെ ഉള്ളിൽ ഭയപ്പെട്ട് കഴിയുന്ന വെക്തിയെങ്കിൽ
 3. മുന്പോട്ടുള്ള ജീവിതം എങ്ങനെയാകും, എവിടെ എത്തിച്ചേരും എന്നതോർത്തു ഭയപ്പെടുന്നെങ്കിൽ
 4. കുഞ്ഞുങ്ങളുടെ ഭാവി, ജീവിതം, വിദ്യാഭ്യാസം ഇവയോർത്തു ഭയപ്പെടുന്നെങ്കിൽ
 5. ജീവിതത്തിൽ അനുഭവിക്കയുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളിൽ എങ്ങനെ ആകും എന്നറിയാതെ ഭയപ്പെടുന്നെങ്കിൽ
 6. നാളെയുടെ നീളകളിൽ ഒറ്റപ്പെട്ടുപോകുമോ, ആരാകും അഭയം എന്നോർത്ത് ഭയപ്പെടുന്നെങ്കിൽ …..

താങ്കൾ ഭയത്തിൽ കഴിയേണ്ട വെകിതിയല്ല…. തങ്ങളുടെ സന്തോഷത്തെയും സമാധാനത്തെയും ആരോഗ്യത്തെയും കാർന്ന് തിന്നുകൊണ്ടിരിക്കയുന്ന ആ ഭയത്തിൽ നിന്നും പുറത്തു വരൂ…….

സങ്കീർത്തനങ്ങൾ 23:4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

മരണനിഴലിന് താഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവം ഭയപ്പെടുകയില്ല…….

പുറമെ ഒരു ധൈര്യശാലി യായി കണികയുമ്പോഴും അകാരണമായ എതെക്കെയോ ഭയത്തിനു അടിമയാണോ താങ്കൾ…………

തങ്ങളുടെ സകല ഭയത്തിൽനിന്നും വിടുവികയുവാൻ യേശുവിനു ക ഴിയും

എബ്രായർ 2:15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

ഇന്ന്  ആ ദൈവം താങ്കളോട് പറയുന്നു….365 ൽ അധികം പ്രാവശ്യം വേദപുസ്തകത്തിൽ ആവർത്തിച്ചിരിക്കയുന്ന ആ ശബ്ദം “ഭയപ്പെടേണ്ട “.

ഏതൊരു വിഷയത്തിന് നാടുവിലാണോ താങ്കൾ ആയിരിക്കയുന്നതു അതിന്റെ മധ്യത്തിൽ താങ്കൾക്ക് വേണ്ടി പ്രവർത്തികയുവാൻ കഴിവുള്ള ദൈവം ഉണ്ട്…. താങ്കൾ ഒറ്റക്കയല്ല….. ദൈവത്തോട് അടുത്ത് ചെല്ലൂ… പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കയു… ദൈവത്തെ ഭയപ്പെട്ടു അവന്റെ വഴികളിൽ നടക്കുന്ന ഒരുവനു മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല…

യെശയ്യാ 41:10 നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,

ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

The Journey Begins

പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.

2 കൊരിന്ത്യർ 9:15

പൗലോസ് അപ്പോസ്തോലനാൽ എഴുതപ്പെട്ട 2 കൊരിന്ത്യർ ലേഖനത്തിലെ ഒരു പ്രസക്തമായ വാക്യം ആണിത്.📝

ജീവിതത്തിൽ ഒരായിരം കാര്യങ്ങൾക്കു നന്ദി പറയുവാൻ കടപ്പെട്ടവരാണ് നാം, എന്നാൽ പൊതുവേ അതു പലപ്പോഴും മറന്നുപോകുന്ന അനുഭവമല്ലേ നമുക്കുള്ളത്? അങ്ങനെയെങ്കിൽ ഇ കുറിപ്പ് നന്ദി പറയുവാൻ ഒരു മുഖാന്തിരം ആകട്ടെ….. 👇

നന്ദി എന്ന രണ്ടക്ഷരം ഒരു ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം… അങ്ങനെ താങ്കൾ ഇന്നുവരെ ചിന്തിച്ചിട്ടുണ്ടോ?….. എന്തിനൊക്കെ നാം നന്ദി പറയണം?🤔

നമുക്ക് അൽപനിമിഷം ഇ വിഷയത്തെ ചിന്തിക്യം🤔…. എന്താ തയാറല്ലെ? 🕵

മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടുവാൻ പറ്റാത്ത ഒന്നത്രേ നന്ദി… നാം പലപ്പോഴും പറഞ്ഞിട്ടില്ലേ.. “നന്ദി വേണമെടാ നന്ദി”എന്നൊക്കെ…….😀

ആരോടൊക്കെ ആണ് നന്ദി വേണ്ടത്

 • ഇ ഭൂമിയിൽ താങ്കൾ പിറക്കുവാൻ അനുവദിച്ചതിനു ദൈവത്തോട്…🙏
 • അതിനു നിമിത്തമായ മാതാപിതാക്കളോട് 👨‍👨‍👦‍👦, താങ്കളെ പോറ്റി വളർത്തിയതിനു
 • ഇന്നത്തെ നിലയിൽ താങ്കൾ എത്തുവാൻ കാരണമായ ഗുരുക്കന്മാരോട്, സഹപാഠികളോട്, സ്നേഹിതരോട്,👈
 • തങ്ങളുടെ കുടുംബത്തോട്…. തങ്ങളുടെ പിറകിൽ തങ്ങൾക്കു വേണ്ടി പ്രാർത്ഥികയുന്നവരോട്.. 🙏
 • സമൂഹത്തോട്, സഹജീവികളോട്, സഹകാരികളോട്….. ആവാസ വ്യവസ്ഥയോട്…. ….. അങ്ങനെ നീളുന്നു ആ നീണ്ട നിര……👏.
 • ഇവയ്ക്കു എല്ലാം ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ നന്ദി കരയേറ്റുവാൻ കടപ്പെട്ടിരിക്കുന്ന വ്യക്തികളും വസ്തുതകളും, വസ്തുക്കളും അത്രേ…… 🤗
 • ഇതിനെല്ലാം അപ്പുറമായി ഞാൻ കേവലം ഒരു ബാഹ്യപ്രകൃതൻ മാത്രം അല്ല ഒരു ആത്മപ്രകൃതൻ കൂടി ആയിരിക്കയുകയാൽ എന്റെ ആത്മാവിന്റെ യും ശരീരത്തിന്റെയും രക്ഷകെയുവേണ്ടി….. ഞാൻ ചെയിത പാപത്തിൽ നിന്നും എനിക്കയു മോചനം നൽകുവാൻ വേണ്ടി എനിക്കയായി ഇ ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ ഏക പുത്രൻ… കർത്താവായ യേശു ക്രിസ്തു… മാനവകുലതിനായിട്ടുള്ള ദൈവത്തിൻറെ ഏറ്റവും വലിയ ദാനം….👌 പാപത്തിന്റെ കരാളഹസ്തങ്ങളിൽ കിടന്നു വിർപ്പുമുട്ടിയ മനുഷ്യന് സ്വാതന്ത്ര്യം നൽകിത്തരുവാൻ സ്വന്തം പ്രാണനെ നമുക്ക് പകരമായി വെച്ചുകൊടുത്ത…. ആ വലിയ സ്നേഹം❤…… തന്റെ മരണത്തിൽ കൂടി മരണഭീതിയിൽ കഴിഞ്ഞിരുന്ന നമ്മെ വിടുവിച്ച ആ സ്നേഹം❤…. മരണത്തെ ജയിച്ചുയർത്തെഴുന്നേറ്റു…. ഇന്നും നമുക്കായി ജീവിയ്ക്കുന്ന… പക്ഷവാദം ചെയ്യുന്ന സ്നേഹം❤…… അവനിൽ വിശ്വാസികയുന്നവർക്കുവേണ്ടി നമ്മുടെ മണ് ക്കുടാരങ്ങളിലേക്കു പകരപ്പെട്ട പരിശുദ്ധാത്മാവെന്ന സ്വർഗീയ ദാനം…. അതേ ദൈവത്തിന്റെ ദാനം അമൂല്യമാണ്…. അതിനു പകരം വ്കയുവാൻ മറ്റൊന്നില്ല….. അതിനു വില മതികയുവാൻ ആവില്ല…. 🌺

 • നന്ദി പറയുന്ന ഒരു സ്വഭാവം നാം വളർത്തിയെടുതൽ അതു നമ്മുടെ പരിഭവങ്ങളെയും പാരാതികളെയും കുറകെയുവാനും തൻമൂലം നമ്മുടെ ഉള്ളിലുള്ള അസംതൃപ്തി ക്രമേണ കുറയുന്നതിനും നാം എത്ര ഭാഗ്യവാൻ ആണ് എന്നു നമുക്ക് ബോധ്യപ്പെടുവനും ഇടയാക്കും ….
 • ജീവികയുവാനുള്ള താല്പര്യവും മറ്റുള്ളവരെ സഹായികയുവാനുള്ള മനസും അതു നമുക്ക് തരും ..
 • മറ്റുള്ളവരുടെ കുറവുകൾ മാത്രം കാണാതെ അവരുടെ നല്ല വശങ്ങൾ കാണുന്നതിനും. ..അവരെ അംഗീകരിക്കയുന്നതിനും പ്രോത്സാഹിപ്പികയുന്നതിനും നമുക്ക് കഴിയും .

നന്ദിപൂർവമായി നാം പെരുമാറുന്നതിലൂടെ നമ്മുടെ സമൂഹത്തിൽതന്നെ മാറ്റങ്ങൾ വരുന്നതിനു കാരണമാകും …

 • അങ്ങനെ ദൈവത്തോടും മനുഷ്യരോടും നന്ദിയുള്ളവരായി ജീവികയുവാൻ ഈ ചെറിയ എഴുത്തു നിങ്ങൾക്കു പ്രേചോദനമാകട്ടെ.. ..✔
 • പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം 🙏🙏🙏15379405478156518704641576691989.jpg

Create your website with WordPress.com
Get started