പണം കൊണ്ട് നേടുവാൻ കഴിയാത്തത് വല്ലതും ഉണ്ടോ???? എന്നവൻ ചോദിച്ചു

Today people are running after money…..
ഞാൻ പണത്തിനു എതിരല്ല… പണം ആകരുത് നമ്മുടെ മുൻഗണന പ്രത്യുത ദൈവമായിരിക്കണം.

#പണം #ആവശ്യമാണ് #പക്ഷേ #പണമല്ല #എല്ലാം….ഈ കാഴ്ചപ്പാട് ആകട്ടെ നമ്മുടേത്.

“പണമില്ലാത്തവൻ പിണം “എന്നും പണത്തിനു മീതേ പരുന്തും പറക്കില്ല ” എന്നുമുള്ള പഴഞ്ചൊല്ലുകൾ അന്വർത്ഥകമാക്കാൻ മനുഷ്യൻ ഇന്നു ഓട്ടപ്പാച്ചിൽ നടത്തുകയാണ്…
അതു നേടുവാൻ വേണ്ടിയുള്ള പരക്കം പാച്ചിലിൽ മറ്റൊന്നിനും സമയമില്ലാത്തവരായി നാം മാറുന്നു…
ദൈവസന്നിധിയിൽ ഇരിക്കുവാൻ സമയമില്ല….
അധവാ ഇരുന്നാലും ഭൂരിഭാഗം പ്രാർത്ഥനയും പണത്തിനു വേണ്ടി..
കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയമില്ല…
കൂടുതൽ കൂടുതൽ സമ്പാദിക്കുവാനുള്ള തത്രപ്പാടിൽ സമാധാനം ഇല്ലാതെ ഉറക്കം നഷ്ടപ്പെട്ടവരായി അലയുന്ന എത്രയോ പേർ,
എത്ര ഉണ്ടായിട്ടും തൃപ്തി ഇല്ലാത്തതുമായ ജീവിതങ്ങളും ഉണ്ട്….

എന്തോ നമ്മുടെ ഒരു സാമൂഹിക കാഴ്ചപ്പാട് ആകെ മാറിയിരിക്കുന്നു…. ഇന്നു ബന്ധങ്ങളെ വരെ പലയിടത്തും നിച്ഛയിക്കുന്നതു പണവും പ്രതാപവുമാണ്… പണം ഉണ്ടെങ്കിൽ എത്ര അകന്ന ബന്ധവും അമ്മാവനും ജേഷ്ഠനുമാകും…. (പണത്തിന്റെ മായാജാലമേ )….ഇല്ലങ്കിൽ രക്തബന്ധം പോലും അയൽക്കാരനായി മാറും ….എന്തിനു ആത്‌മീയ ലോകത്തും അതു വിതയ്ക്കുന്ന അപചയത്തിന്റെ വിത്തുകൾ ഇന്നു പടർന്നു വടവൃക്ഷം കണക്കെ മാറുന്നത് നമുക്ക് കാണാം…. നിത്യതയുടെ സന്ദേശങ്ങൾ പലതും ഇന്നു കേൾക്കുവാനില്ല പകരം എങ്ങനെ ധനവാൻ ആകാം, അതിനുള്ള കുറുക്കുവഴിഎന്തു? എന്ന സന്ദേശങ്ങളിലേക്കു പലരും മാറിയിരിക്കുന്നു…. പണത്തിനു ഈ ലോകത്തിൽ സ്ഥാനവും മാനവും നൽകിത്തരുവാൻ കഴിഞ്ഞേക്കാം..പക്ഷേ നിത്യജീവൻ നേടിത്തരുവാൻ കഴിയില്ല.. ഈ ലോകത്തിൽ നേടിയതെല്ലാം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടി വരുന്ന ഒരു ദിവസമുണ്ട്…

നാം കേവലം ഈ ലോകത്തിൽ അവസാനിക്കുവാൻ ഉള്ളവരല്ല മരണാന്തരം ഒരു ജീവിതം ഉണ്ട്.. വിശുദ്ധ വേദപുസ്തകം അതു നമ്മെ വിളിച്ചറിയിക്കുന്നു….
മർക്കൊസ് 8:36 ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം????
ഈ ലോകത്തിൽ പലതും നേടുവാനുള്ള ഓട്ടത്തിനിടയിൽ വിലപ്പെട്ട താങ്കളുടെ ജീവനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ജീവന്റെ മറുവില ആയി പണമോ, പദവിയോ, ലോകത്തിലെ എത്ര ശ്രെഷ്ടമായ വസ്തുവോ തീരുകയില്ല… അവ ഒന്നുകൊണ്ടും ഒരുവന് തന്റെ ജീവനെ നേടുവാൻ കഴിയില്ല….
നിത്യജീവന് വേണ്ടിയുള്ളതു താങ്കൾ കരുതിയിട്ടുണ്ടോ? അതിനേ പറ്റി ചിന്തിച്ചിട്ടുണ്ടോ?
ഇന്നു മരിച്ചാൽ താങ്കളുടെ നിത്യത എവിടെയാകും???

വിശ്വാസം പ്രവർത്തിയിൽ. …

നാലാൾ ചേർന്ന് ഒരു പക്ഷവാതക്കാരനെ കിടക്കയോട് ചുമന്നുകൊണ്ട് യേശുവിന്റെ അടുക്കൽ കൊണ്ടുപോയി എന്നാൽ പുരുഷാരം വാതിൽ വരെ തിക്കി നിന്നതിനാൽ അവരുടെ ഇടയിലൂടെ അകത്തു കൊണ്ടുപോവുക സാധ്യമായിരുന്നില്ല… അതുകൊണ്ട് അവർ പുരയുടെ മേല്പുര പൊളിച്ചു തുറന്നു പക്ഷവാത ക്കാരനെ യേശുവിന്റെ മുൻപിൽ ഇറക്കി വെച്ചു.. അവരുടെ വിശ്വാസം കണ്ടിട്ട്… അവന്റെ പാപങ്ങൾ മോചിച്ചു പിന്നീട് അവനോടു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്ന് പറഞ്ഞു… അവൻ അങ്ങനെ ചെയിതു….. (mark 2:2-12)

1.അവനെ എടുത്തുകൊണ്ടു വന്ന നാലാൾ.. (അവരുടെ ആഗ്രഹവും, വിശ്വാസം, പ്രവർത്തി )
2.തടസങ്ങൾ ഉണ്ടായിട്ടും പിന്മാറാതെ അടുത്ത വഴി അവർ കണ്ടെത്തി..
3.അവരുടെ വിശ്വാസം കാണത്തക്കവണ്ണം അതു പ്രവർത്തിയിൽ വെളിപ്പെട്ടു.
4.യേശുവിന്റെ സന്നിധിയിൽ തങ്ങളുടെ വിഷയത്തെ എത്തിക്കുന്നതിൽ അവർ വിജയിച്ചു.
5.യേശുവിന്റെ മുൻപിൽ വിശ്വാസത്തോടെ എത്തപ്പെടുന്ന ഒന്നിനെയും അവൻ തിരസ്കരിക്കുന്നില്ല..
6.വിശ്വസിക്കുന്നവർക്കു വേണ്ടി വെളിപ്പെടുന്ന ദൈവശക്തി അവനു വേണ്ടി വെളിപ്പെട്ടിട്ടു.
7. അവന്റെ പാപങ്ങൾ മോചിക്കപ്പെട്ടു
8.അവന്റെ സ്ഥിതിക്ക് മാറ്റം വന്നു
9.കണ്ടു നിന്നവർക്ക് ആശ്ചര്യമായി..
10.അവർ ദൈവത്തെ മഹത്വപ്പെടുത്തി.

യേശു ഇന്നും അത്ഭുതം പ്രവർത്തിക്കുന്നു…
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹ്വത്വം കാണാം..
പ്രതികൂലങ്ങൾ കണ്ടു പിന്മാറാതെ വിശ്വാസത്തിൽ മുന്നേറുക….. നിങ്ങളുടെ ജീവിതത്തിൽ അതു അനുഭവിച്ചറിയുക…. ദൈവം അനുഗ്രഹിക്കട്ടെ..

കരുതുന്ന ദൈവം…..

ആശിക്കുവാൻ ഒന്നുമില്ലാതിരുന്ന അവൾ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടത് കൊണ്ട് രണ്ടു വിറകുപെറുക്കി ശേഷിക്കുന്ന അല്പം മാവും എണ്ണയും എടുത്തു അവസാന അട ഉണ്ടാക്കി മകനോടൊപ്പം തിന്നിട്ടു അന്ന് മരിപ്പാൻ ഇരിക്കുകയായിരുന്നു….

എന്നാൽ അന്ന് സംഭവിച്ചത് അവൾ ചിന്തിച്ചതല്ല..അവളെയും അവളുടെ മകനെയും മരണത്തിനു വിട്ടുകൊടുക്കുവാൻ ദൈവം അനുവദിച്ചില്ല…

പട്ടണവാതിൽക്കൽ വെച്ച് അവളോട്‌ സംസാരിച്ച ദൈവപുരുഷൻ പറഞ്ഞതനുസരിച്ചു അവൾ അവനു ഇല്ലായിമയുടെ നടുവിലും ഒരു അട ഉണ്ടാക്കി കൊടുത്തു… ദൈവ പുരുഷന്റെ വാക്കുകളെ #അനുസരിച്ചു പ്രവർത്തിച്ചത് കൊണ്ട് …. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന കാലം വരെ അവളുടെ കാലത്തിലെ മാവ് #തീർന്നുപോയില്ല ഭരണിയിലെ എണ്ണ #കുറഞ്ഞതുമില്ല…. അവളും അവനും വീട്ടുകാരും ഏറിയ നാൾ അഹോവൃത്തി കഴിച്ചു..

#നമ്മുടെ ഉള്ള അവസ്ഥ ഉള്ളതുപോലെ അറിയുന്ന ഒരു ദൈവമുണ്ട്…. കർത്താവു ആ വിധവയെയും മകനെയും അവരുടെ അവസ്ഥകളെയും നന്നായി അറിയുന്നവൻ ആയിരുന്നു… സറാഫത്തിൽ നിരവധി സുഭിക്ഷമായ ഭാവനകൾ ഉണ്ടായിരുന്നെകിലും ആ വിധവയുടെ ഭവനത്തിലേക്ക് ദൈവം പ്രവാചകനെ അയച്ചതിനു കാരണവും അതായിരിക്കാം..( 1രാജാ 17:9-15)

#പ്രതീക്ഷ കൈവിടരുത് #തക്ക സമയത്ത് പ്രവർത്തിക്കുന്ന ഒരു #ദൈവമുണ്ട്#
ദൈവം അനുഗ്രഹിക്കട്ടെ. 🙏

സുവിശേഷം

സുവിശേഷത്തിന്റെ പ്രത്യേകത അതു ജീവിതത്തേ രൂപാന്തരപ്പെടുത്തുന്നു എന്നുള്ളത് ആണ്…. അതിന്റെ ഊർജം പരിശുദ്ധ ആത്മ പ്രവർത്തനം ആണ്..

ഒരു ചെറിയ അനുഭവം അതിനു ഉദാഹരണം ആയി ഞാൻ എഴുതട്ടെ…
ഇതു എന്റെ മാതൃസഭയിൽ വർഷങ്ങൾക്കു മുൻപ് ഇരുന്ന ഒരു ദൈവദാസന്റെ അനുഭവം ആണ്…

അദ്ദേഹം ഒരിക്കൽ അതു പങ്കുവെച്ചതിനാൽ കേൾക്കുവാൻ ഇടയായി….
ജീവിതത്തിൽ ആകെ നിരാശനായ അദ്ദേഹം നല്ല യവ്വനപ്രായത്തിൽ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു … അങ്ങനെ ഒരു ദിവസം തുങ്ങി ചാകുവാൻ ആയി ഒരു വൃക്ഷത്തിന്റെ ശിഖരം നോക്കിവെച്ചു…അതിനായി ഭവനത്തിൽ നിന്നും പുറപ്പെട്ടു
എന്നാൽ ആ മരം വഴിയരികിൽ ആയതിനാൽ അതുവഴി ധാരാളം ആളുകൾ പകൽ സമയത്തു സഞ്ചരിക്കുമായിരുന്നു…. വൈകിട്ട് ആത്മഹത്യാ ചെയ്യുവാൻ ഇറങ്ങിയ അദ്ദേഹം നേരം ഇരുട്ടുവാൻ സമയം ഉള്ളതുകൊണ്ട് നടന്നു മുന്നോട്ടുപോയി… അല്പം കപ്പലണ്ടി മേടിച്ചു നേരം പോക്കിനായി കൊറിച്ചുകൊണ്ടിരിന്നു… അതു തീർന്നപ്പോൾ അവിചാരിതമായി അതു പൊതിഞ്ഞ പേപ്പർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു… അതിലെ വാക്കുകൾ അദ്ദേഹത്തെ ആകര്ഷിച്ചു….
“യേശു താങ്കളെ സ്നേഹിക്കുന്നു എന്നും… യേശുവിനു താങ്കളെ കുറിച്ചു ഉദ്ദേശം ഉണ്ട്‌ എന്നും സകല നിരാശകളിൽ നിന്നും അവൻ വിടുതൽ നൽകുന്നവൻ എന്നുമായിരുന്നു അതിലെ പ്രധാന വാചകങ്ങൾ”…. അതുമുഴുവൻ പല ആവർത്തി താൻ അറിയാതെ വായിച്ചു… താൻ ആ പാറപ്പുറത്തു ഇരുന്നു കരയുവാൻ തുടങ്ങി.. അതിലെ അവസാന ലൈനിൽ ഉണ്ടായിരുന്ന പ്രാർത്ഥന താൻ ഏറ്റുചൊല്ലി…. യേശുവിനു മുൻപിൽ ജീവിതം സമർപ്പിച്ചു…. താൻ കരുതി വെച്ചിരുന്ന കയർ ദൂരേക്ക്‌ വലിച്ചെറിഞ്ഞു… പുതിയ തീരുമാനത്തോടെ ഭവനത്തിലേക്ക് മടങ്ങി…
അന്നുമുതൽ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു… അതുവരെ വളരെ മോശപ്പെട്ട ജീവിതം നയിച്ചിരുന്ന വീട്ടുകാർക്കും നാട്ടുകാർക്കും കൊള്ളരുതാത്തവൻ ആയിരുന്ന അദ്ദേഹം പുതിയ ഒരു സൃഷ്ടി ആയി മാറി.. ദൈവസന്നിധിയിൽ തീരുമാനം എടുത്തു… നല്ല രീതിയിൽ വചനം പഠിച്ചു ഇന്നു കേരളത്തിലെ ഒരു പ്രമുഖ പെന്തക്കോസ്തു സഭയിൽ ശിശ്രുഷ ചെയ്യുന്നു…. വളരെ നല്ല ഒരു മനുഷ്യസ്നേഹിയും നല്ല ഒരു ദൈവദാസനും ആണ് അദ്ദേഹം….

ഇങ്ങനെ എത്ര എത്ര ജീവിത…
അനുഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ട്‌.
മദ്യപാനികൾ, സമൂഹത്തിനു തലവേദനയായി ജീവിച്ചവർ, കുടുംബത്തിന് പേരുദോഷം വരുത്തിവെച്ചവർ, ഇവൻ എങ്ങനെയെങ്കിലും ഒന്നു മരിച്ചാൽ മതിയായിരുന്നു എന്നു സമൂഹം പറഞ്ഞവർ,ഗുണ്ടകൾ ആയി ജീവിച്ചവർ, കുലപാതകികൾ, അങ്ങനെ പോകുന്നു ആ ലിസ്റ്റ്, ഇവരെ ആരെയും പരിവർത്തനപ്പെടുത്തിയത് രൂപാന്തരപ്പെടുത്തിയത് മനുഷ്യനല്ല,
പണവുമല്ല പിന്നെയോ ദൈവശക്തിയാണ്. അവരെ സ്വാധീനിച്ച ദൈവ വചനം ആണ്… അവരുടെ ഹൃദയത്തോട് ഇടപെട്ടതു ദൈവമാണ് .

എന്താണ് സുവിശേഷം? ഇതു മതം മാറ്റുന്ന പ്രവർത്തിയല്ല…. പണം ഉണ്ടാക്കുവാൻ ഉള്ള വഴിയുമല്ല..

സു… വിശേഷം…. ഇതിന്റെ അർത്ഥം നല്ല വാർത്ത… good news എന്നാണ്.
ദിവസം പ്രതി മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അനവധി വാർത്തകൾ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏവർക്കും ഒരുപോലെ ആവശ്യമായിരിക്കുന്നതും എല്ലാവരും ആഗ്രഹിക്കുന്നതും ആശ്വാസം നൽകുന്നതുമായ ഒരുസന്ദേശം… അതത്രേ സുവിശേഷം….
മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ വിമോചനത്തിനായി കർത്താവായ യേശുക്രിസ്തു ജനിച്ചു, മരിച്ചു, അടക്കപ്പെട്ടു… മൂന്നാം നാൾ മരണത്തെ തോൽപ്പിച്ചു ഉയർത്തെഴുന്നേറ്റു… അവനിൽ വിശ്വസിച്ചാൽ പാപവിമോചനം ഉണ്ട്‌… അതു വർണ്ണ വർഗ ജാതി മത ഭാഷ വെത്യാസമെന്ന്യേ സകല മനുഷ്യരാശിക്കും വേണ്ടിയത്രെ… മോക്ഷം അല്ലെങ്കിൽ രക്ഷാ എന്നതു എല്ലാവർക്കും ലഭ്യമാണ്.. ആ രക്ഷയുടെ സന്ദേശം ആണ് സുവിശേഷം….ഇതു കേവലം ഒരു കഥ അല്ല… ആരുടെയോ ബുധിമുശക്കുള്ളിൽ ഒരിത്തിരിഞ്ഞ ഒരു ആശയവും അല്ല… സങ്കല്പവുമല്ല… ആയിരുന്നു എങ്കിൽ ഇതിന്റെ ശൈശവത്തിൽ തന്നെ കുഴിച്ചുമൂടുവാൻ പണവും സ്വാധീനവും പദവിയും ഉപയോഗിച്ചവർക്കു അതിനു നിഷ്പ്രയാസം സാധിക്കുമായിരുന്നു… ഇതിനെതിരെ പടവാളോങ്ങിയത് സാധാരണക്കാരായിരുന്നില്ല.. അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തികൾ ആയിരുന്നു.. പീഡനങ്ങളുടെ പരമ്പരകൾ അതിനു തെളിവായി ചരിത്ര പുസ്തകങ്ങളിൽ വായിക്കുവാൻ കഴിയും…. പക്ഷെ ലോകരാജ്യങ്ങളിലേക്കു ഇതു വ്യാപിക്കുവാൻ കാരണം അതിന്റെ ശക്തി ദൈവസ്നേഹവും… പരിശുദ്ധാത്മപ്രവർത്തിയും ആയതിനാൽ ആണ്…. വെറുത്തവരും വാളെടുത്തവരും പിന്നീടതിനെ പുൽകിയ ചരിത്രമാണുള്ളത്… ഇതിൽ കഴമ്പുണ്ട്… ശക്തിയുണ്ട്…. പ്രഭാവം ഉണ്ട്‌… മരണത്തെ ജയിച്ചുയർത്തെഴുന്നേറ്റവൻ അത്രേ ഇതിന്റെ കേന്ദ്രബിന്ദു…. ഇതിൽ തകർക്കുവാൻ കഴിയാത്ത ആശയം ഉണ്ട്‌… ഏതു വ്യക്തിക്കും ആശയുണ്ട്… ഏതു ജീവിതത്തിനും മാറ്റമുണ്ട്… നിത്യതയെകുറിച്ചുള്ള അണയാത്ത പ്രത്യാശയുണ്ട്….
ഇതു ആരെയും നിര്ബന്ധിച്ചിട്ടോ… പ്രലോഭിപ്പിച്ചിട്ടോ….. ഭീഷണിപ്പെടുത്തിയിട്ടോ അല്ല പറയുന്നത്… അതിനു ബൈബിളിൽ വ്യവസ്ഥയുമില്ല…. അതിന്റെ ആവശ്യം അതിൻറെ വക്താക്കൾക്ക് ഉണ്ടെന്നുതോന്നുന്നതുമില്ല…

എന്തുകൊണ്ട് സുവിശേഷം പ്രസംഗിക്കുന്നു?

1.കർത്താവായ യേശുക്രിസ്തുവിന്റെ അന്ത്യ കല്പന ആണ് അതു. (മത്തായി സുവിശേഷം 28:18-20)
2.ജീവിതത്തിൽ മാറ്റം സംഭവിച്ച ഏതൊരു വ്യക്തിയും തന്നിലുണ്ടായ മാറ്റത്തെ പറ്റി… തന്നിലുള്ള സന്തോഷത്തെ പറ്റി മറ്റുള്ളവരോട് പങ്കുവെക്കും…
3.അതു ഒരു ക്രിസ്തു വിശ്വാസിയുടെ ഉത്തരവാദിത്തം ആണ്…

പ്രതികരണം

1.നിങ്ങൾക്കു ഇതിനെ സ്വീകരിക്കാം… മനസോടെ
2.നിരാകരിക്കാം… തിരസ്കരിക്കാം…
അതു വ്യക്ത്യധിഷ്ഠിതമാണ്…
തങ്കളുടെ തീരുമാനം തങ്കളുടെ മാത്രം ആണ്… ഒരു വ്യക്തി എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും അതിനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്‌.
അപ്പോൾ തന്നെ സുവിശേഷത്തിനായി നിലകൊള്ളുവാൻ ഓരോ സുവിശേഷകനും അവകാശമുണ്ട്….. സുവിശേഷത്തിനു ലാഭ ഇച്ഛകൾ ഇല്ല…
അങ്ങനെ ഉണ്ട്‌ എങ്കിൽ അതിനും ദൈവ സന്നിധിയിൽ കണക്കുബോധിപ്പിക്കേണ്ടിവരും…
ആത്മ ഭാരവും ആത്മാക്കളുടെ വിടുതലും..നിത്യതയും ആണ് സുവിശേഷകന്റെ ലക്ഷ്യം… ദൈവം അനുഗ്രഹിക്കട്ടെ… 🙏

Backsliding…. And its reasons…. A simple bible study…

Title:
നാം മുന്നേറുന്നവരോ അതോ പിന്മാറുന്നവരോ?

Content:
പിന്മാറ്റം വേദപുസ്തക വീക്ഷണത്തിൽ

ചില ഉദാഹരണങ്ങൾ

പിന്മാറ്റത്തിന് കാരണങ്ങൾ.

അന്തരഫലം

നാം നിൽക്കുന്ന ആത്മീയ ലോകത്തിൽ പിന്മാറുന്നവരും മുന്നേറുന്നവരും ഉണ്ട്. ഇതിൽ ഏതു കൂട്ടത്തിൽ ആണ് നാം എന്നുള്ളത് നമ്മൾ തന്നെ വിലയിരുത്തേണ്ടതാണ്.
അന്ത്യ കാലത്തിൻറെ ഒരു ലക്ഷണമാണ് പിന്മാറ്റം… വിശ്വാസത്യാഗം എന്നുള്ളത്. വിശ്വാസ കളത്തിൽ വളരെ ശക്തമായി നിന്ന് പ്രവർത്തിച്ചവരും സുവിശേഷത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ടവരും കാലാന്തരത്തിൽ ഏതൊക്കെയോ കാരണങ്ങൾ പറഞ്ഞ് തങ്ങൾ നിന്ന ഇടത്തിൽ നിന്നും പുറകിലേക്ക് മാറിയഅല്ലെങ്കിൽ പിന്മാറി പോയ അനുഭവങ്ങൾ നമുക്കു ചുറ്റും ഒരുപാടും കാണുവാൻ സാധിക്കും.

പിന്മാറ്റത്തെ കുറിച്ച് ബൈബിൾ വളരെ വ്യക്തമായി പറയുന്നുണ്ട്. പഴയനിയമത്തിലും പുതിയ നിയമത്തിലും നമുക്ക് ധാരാളം വചനങ്ങൾ കാണുവാൻ സാധിക്കും. പഴയനിയമത്തിലെ യിരമ്മ്യപ്രവചനത്തിലും ഹോശേയ പ്രവചനത്തിലും ഇസ്രായേലിന്റെ പിന്മാറ്റത്തെ പറ്റി വളരെ വ്യക്തമായി പരാമർശിച്ചിരിക്കുന്നു. പുതിയ നിയമത്തിലേക്ക് എത്തുമ്പോൾ ലേഖനങ്ങളിൽ പിൻമാറ്റത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം .

എന്താണ് പിന്മാറ്റം?
ഒരുവൻ ദൈവത്തോടുള്ള സജീവമായി കുട്ടായിമയിൽ വന്നതിനു ശേഷം… ഊഷ്മളമായ ആ ബന്ധത്തിൽ നിന്നും പിറകിലേക്ക് പോകുന്നത് ആണ് പിന്മാറ്റം..
അതിന്റെ വിവക്ഷ കൊടുത്തിരിക്കുന്നത് “to draw back or apostatize in matters of religion “. മറ്റൊന്ന് “turning back or away”.എന്നതത്രേ. പിന്തിരിഞ്ഞു പോകുക,അകന്ന് പോകുക എന്നതത്രേ.

മാനസാന്തരം എന്നത് ദൈവത്തിലേക്കുള്ള മനംതിരിയൽ ആണെങ്കിൽ ദൈവത്തോട് അടുത്തുവരുന്നതാണെകിൽ,
പിന്മാറ്റം എന്നത് ദൈവത്തിൽ നിന്നും മനം മാറ്റം ആണ് അല്ലെങ്കിൽ ദൈവത്തെ വിട്ടു ദൂരേക്കുള്ള യാത്രയാണ്.
പിന്മാറ്റം പഴയ നിയമത്തിൽ….
1. ശലോമോന്റെ ഹൃദയം ദൈവത്തെ വിട്ട് തിരിഞ്ഞു എന്നു 1 രാജാക്കന്മാർ 11:9 കാണുന്നു.
2.ശൗൽ ദൈവത്തിന്റെ വഴികളെ വിട്ടു മാറിയിരിക്കുന്നു. 1 ശാമുവേൽ 15:11
3.ഇസ്രായേൽ ദൈവത്തിന്റെ വഴികളെ വിട്ടുമാറി.പുറപ്പാട് 32:8,നെഹ 9:36,
4.വിശ്വാസത്യാഗിനിയായ യിസ്രായേൽ യിരെമ്യാവ്‌ 3:11,2:19,
5.എന്റെ ജനം എന്നെ വിട്ടു പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു. ഹോശേയ 11:7.
6.അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയിതു. സങ്കിർത്തനങ്ങൾ 78:57.
ഇങ്ങനെ അനവധി വാക്യങ്ങൾ നമ്മുക്ക് ഇതനുബന്ധമായി കാണുന്നു.
പുതിയ നിയമത്തിൽ

1. അല്പസമയത്തേക്കുമെങ്കിലും അകലം വിട്ടു അനുഗമിച്ച, ക്രിസ്തുവിനെ അറിയില്ല എന്നു ആണയിട്ടു പറഞ്ഞ പത്രോസ്… വലയും പടകുമായി പഴയ ജീവിത രീതിയിലേക്ക് പോകുന്നത് പിന്മാറ്റത്തിന് ഒരു ഉദാഹരണം ആണ്. യോഹന്നാൻ 18:17,25,26,21:3
2.ആദ്യസ്‌നേഹം നഷ്ടപെട്ടുപോയ സഭ.വെളിപ്പാട് 2:4
3.ക്രിസ്തുവിനോടുള്ള ഏകഗ്രതയും നിർമലതയും വിട്ടു വഷളായി പോകുമോ എന്നു കൊരിന്തു സഭയെ പറ്റി അപ്പോസ്തോലൻ ഭയപ്പെടുന്നു 2 കോറിന്തി 11:3
4. ആത്മാവിൽ ആരംഭിച്ചു ജഡപ്രവർത്തികൾക്കു അധികം പ്രാധാന്യം കൊടുത്തു പഴയ ചിന്തകളിലേക്ക് പോകുന്ന ഗലാത്യ സഭ.. ഗലാത്യർ 3:1-3,5:4,7.
5.കുട്ടത്തിൽ നിന്നു വിട്ടുപോയ ആട്
6.ഭവനം വിട്ടു പോയ ഇളയ മകൻ
അങ്ങനെ ഉദാഹരണത്തിന് അനവധി….
ആദ്യമേ വിശ്വാസത്യാഗം സംഭവിക്കും എന്നു തെസലോനിക്യ ലേഖനത്തിൽ കാണുന്നു. 2 തെസലോനിക്യർ 2:3
അന്ത്യകാലത്തിന്റെ ഒരു ലക്ഷണം കൂടിയാണ് വിശ്വാസത്യാഗം എന്നത്… 1തിമോത്തി 4:1
ഹൃദയത്തിൽ വിശ്വാസത്യാഗം ഉള്ളവന് നടപ്പിൽ മടുപ്പുവരും സാദൃശ്യ 14:14.

പിന്മാറ്റം പെട്ടെന്ന് ഉണ്ടാകുന്നതല്ല അതു സാവധാനം ആണ് ഒരു വ്യക്തിയിൽ ഉണ്ടാകുന്നതു… പതിയെ ഒരു രോഗത്തെ പോലെ അതിന്റെ ലക്ഷണങ്ങൾ അവന്റെ പ്രവർത്തിയിലൂടെ പുറത്തുവരും.

എന്തുകൊണ്ടാണ് പിന്മാറ്റം സംഭവിക്കുന്നത്?

1.അറിവിന്റെ കുറവ്.
2.തെറ്റായ അറിവ്.
3. അനുഭവത്തിന്റെ കുറവ്.
4.ശരിയായ ദർശനത്തിന്റെ കുറവ്.
5.ദൈവതോടു വ്യക്തിപരമായി അടുപ്പമില്ലാത്തതു.
6.തെറ്റായ ധാരണകൾ.
7.പ്രതികൂലങ്ങളിൽ പിടിച്ചു നിൽക്കുവാൻ കഴിയാത്തത്.
8.മറ്റു പല ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുവന്നിട്ടു അതു സാധിക്കാത്തതിൽ ഉള്ള നിരാശ
9.ജീവിതത്തിൽ നേരിട്ട കൈപ്പിന്റെ അനുഭവങ്ങൾ
10.ദൈവത്തെക്കാൾ ഉപരി മനുഷ്യനെയും സാഹചര്യങ്ങളെയും നോക്കുന്നതും ആശ്രയിക്കുന്നതും.
11.ലോകത്തിന്റെ ചിന്തകളും ആശയങ്ങളും അറിഞ്ഞുമാറിയാതെയും ജീവിതത്തെ സ്വാധിനിക്കുന്നതു കൊണ്ടു.
12.അമിതമായി ലോകമോഹം.
13.പണം, പ്രശസ്തി, പദവി ഇങ്ങനെയുള്ള ചിന്തകൾ….. പ്രലോഭനങ്ങൾ
14.സിസ്റ്റമാറ്റിക് ആയുള്ള വേദവചന പഠനത്തിന്റെ അഭാവവും…. പക്വത ഇല്ലാത്ത വിശ്വാസജീവിതവും.
15.പുതുശിഷ്യൻ, വിശ്വാസി എന്നിവർക്ക് പെട്ടെന്ന് കിട്ടുന്ന സ്വീകാര്യത… വേദികൾ ഇവ അവരെ പെട്ടെന്ന് നിഗളത്തിലേക്കു നയിക്കും… തന്നിമിത്തം അവർ മറ്റുള്ളവർക് കീഴ്പ്പെടുവാനോ, പഠിക്കുവാനോ, വളരുവാനോ, ശ്രമിക്കാതെ അവരുടെ ചിന്തകൾ ആശയങ്ങൾ ഇവ വേഗത്തിൽ പ്രചരിപ്പിക്കുവാൻ നോക്കും…. എന്നാൽ വിമര്ശനങ്ങൾ നേരിടുമ്പോൾ ഉപദേശിക്കപ്പെടുമ്പോൾ അതു കേൾക്കുവാൻ മനസ്സില്ലാതെ പിന്മാറ്റത്തിലേക്ക് പോകും.
16. ഒരു നല്ല കൂട്ടായിമ ബന്ധത്തിന്റെ കുറവ്.
ഇന്നത്തെ കാലത്തു ഒരുപാടു ഉപദേശങ്ങളും, ഉപദേശിമാരും ഉണ്ട്‌…. യൂട്യൂബ്, ഫേസ്ബുക്, വാട്സാപ്പ് എന്ന സാമൂഹിക മാധ്യമങ്ങൾ നല്ലതു എങ്കിൽ തന്നെയും അവയിൽ നിന്നും ലഭിക്കുന്ന അറിവുകൾ, പ്രസംഗങ്ങൾ,പഠിപ്പ് ഇവ പൂർണമല്ല… ഒരു വ്യക്തി എന്താണ് ഉദ്ദേശിച്ചത് എന്നു പൂർണമായി ഗ്രഹിക്കുവാൻ കഴിയില്ല… അതിന്റെ അറ്റവും മുറിയും മാത്രം ഗ്രഹിക്കുന്നവർ പെട്ടെന്ന് തെറ്റിപോകുവാൻ സാധ്യതയുണ്ട്…. ആകയാൽ ഒരു നല്ല പ്രാദേശിക സഭ.. ദൈവ വചനം പഠിപ്പിക്കുന്ന പക്വത ഉള്ള ഒരു ദൈവദാസൻ ഇവ ആത്‌മീയ ജീവിതത്തിന്റെ വളർച്ചക്ക് ആവശ്യം അത്രേ… ഭവനത്തിൽ നല്ല ശിക്ഷണം ലഭിക്കാത്ത കുഞ്ഞു സമൂഹത്തിൽ നല്ല പെരുമാറ്റത്തിന് ഉടമയാകണം എന്നില്ല.
17.ചാഞ്ചാട്ടം ഉള്ള മനസ്സ്. ലോകസ്നേഹത്തിലേക്കു പോയ ദേമാസ്… ഇരുമനസുള്ളവൻ തന്റെ വഴിയിൽ അസ്ഥിരൻ..
18.വിട്ടുപോന്നതിനെ അമിത പ്രാധാന്യത്തോടെ ഓർക്കുക. ലോത്തിന്റെ ഭാര്യയെ പോലെ, ഇങ്ങനെ അനവധി കാരണങ്ങൾ കണ്ടെത്തുവാൻ കഴിയും…..
ദൈവം ആരും തന്നിൽ നിന്നും അകന്നുപോകുവാൻ ആഗ്രഹിക്കുന്നില്ല…. ദൈവാത്മാവ് വിവിധ മാധ്യമങ്ങളിലൂടെ മുഖാന്തിരങ്ങളിലൂടെ നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുന്നു…. എന്നാൽ ദൈവ ആലോചനയെ ചെവിക്കൊള്ളാതെ ഹൃദയത്തെ കഠിനപ്പെടുത്തുന്നു എങ്കിൽ… അതിന്റെ അനന്തരഫലം ശുഭകരമായിരിക്കുകയില്ല……” നാമോ പിന്മാറുന്നവരുടെ കുട്ടത്തിൽ അല്ല “…. നമുക്ക് വേണ്ടത് മുന്നേറ്റം ആണ്….
നമ്മുടെ ശ്രദ്ധ യേശുവിൽ ആയിരിക്കണം
” എബ്രായർ
12:1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
12:2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
12:3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

പിന്മാറിപ്പോകുന്നവർക്കായി നമുക്ക് പ്രാർത്ഥിക്യം.. ദൈവം അവരുടെ പിന്മാറ്റത്തെ ചികിൽസിച്ചു സുഖമാകട്ടെ…..

എബ്രായ ലേഖനം ഇങ്ങനെ പറയുന്നു… പൂർണമായി പിന്മാറ്റത്തിൽ പോയാൽ…. അവനെക്കുറിച്ചു വലിയ പ്രതീക്ഷകൾ ഇല്ല…
“എബ്രായർ
6:4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
6:5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
6:6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
6:7 പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
6:8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.

നമുക്ക് മുന്നേറാം…….. അന്ത്യത്തോളം ക്രൂശിന്റെ പാതയിൽ…. നോക്കാം യേശുവിന്റെ മുഖത്തേക്ക്…. ചാരാം താതന്റെ മാർവിൽ… നമ്മുടെ ആദ്യത്തേക്കാൾ അന്ത്യം നന്നായിരിക്കട്ടെ….. ലോകത്തെ പ്രസാദിപ്പിക്കുന്നവരായിട്ടല്ല… ദൈവത്തെ പ്രസാദിപ്പിക്കുന്നവരായി…. വിളിച്ചവൻ വിശ്വസ്തൻ… അവൻ നമ്മെ ഉറപ്പിക്കും… മറാനാഥാ നമ്മുടെ കര്ത്താവ് വേഗം വരുന്നു…

വെളിപ്പാടു
22:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.ആമേൻ

താങ്ങും കരങ്ങൾ…… ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏🔚.താങ്ങും കരങ്ങൾ

Exit polls…. പ്രവചനങ്ങൾ

ഇപ്പോൾ നിരവധി പ്രവചനങ്ങൾ നാം കേട്ടും കണ്ടുകൊണ്ടിരിക്കുന്നു…. ഒരുകൂട്ടർ അതു ശരി ആയിരിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ മറ്റൊരുകൂട്ടർ അങ്ങനെ സംഭവിക്കരുത് എന്നു പ്രാർത്ഥിക്കുന്നു …. ചിലർ അതിന്റെ ശരി തെറ്റുകൾ വിലയിരുത്തുന്നു… സാമ്പിൾ… ഡാറ്റാ…. വിശകലനങ്ങൾ… അങ്ങനെ കൂ ട്ടിക്കിഴിച്ചുള്ള പരിശോധനകൾ…..

എല്ലാവരും മെയ്‌ 23 എന്ന ദിവസത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു…. അന്നു ചിത്രം വ്യക്തമാകും.
ജനം തിരഞ്ഞെടുക്കുന്നവർ ഭരണത്തിൽ വരട്ടെ… സുശക്തമായ സുന്ദരമായ സമാധാനപൂർണമായ വളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കുതിക്കുന്ന ഒരു നല്ല നാളെയും നേതൃത്വവും അധികാരത്തിലേറട്ടെ… എന്നു ഭാരതീയൻ എന്ന നിലയിൽ ഞാനും ആശിക്കുന്നു….

എന്നാൽ പ്രവചനം….. പ്രവചനങ്ങൾ എന്നതിലൂന്നി ഞാൻ നിൽക്കട്ടെ…

പ്രവചനങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആൾക്കാരും അതു ഏതു മതത്തിൽ പെട്ടവരായാലും…എന്നാൽ അതിനു സ്വീകരിക്കുന്ന വഴികൾ വെത്യസ്തമാണ് എന്നു മാത്രം…
എല്ലാ പ്രവചനങ്ങളും ഒരുപോലെ സത്യമാകണമെന്നുമില്ല….

എന്നാൽ ഇതിൽ നിന്നും വിഭിന്നമായി നിലകൊള്ളുന്നതും…
നൂറ്റാണ്ടുകൾക്കു മുൻപ് പ്രവചിക്കപ്പെട്ട ഓരോ കാര്യങ്ങളും വള്ളി പുള്ളി വിടാതെ നിറവേറ്റപ്പെട്ട ചരിത്രവും തെളിവുകളും കൃത്യമായി കാണുവാൻ കഴിയുന്നതുമായ
ഒരേ ഒരു പുസ്തകം വിശുദ്ധ വേദപുസ്തകമാണ്…

മനുഷ്യവർഗ്ഗത്തിന്റെ പാപവിമോചനത്തിനായി കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ പ്രവചനത്തിൽ പറയപ്പെട്ടതുപോലെ സ്ത്രീയുടെ സന്തതി ആയി ജനിച്ചു. മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു…. തന്നിൽ വിശ്വസിക്കുന്നവർക്ക് പാപമോചനം കൊടുത്തു… രക്ഷക്കായുള്ള ഏകമാർഗം സകല മനുഷ്യർക്കുമായി തുറന്നു തന്നു….. അവനിൽ വിശ്വസിച്ചാൽ നിത്യജീവൻ പ്രാപിക്കാം…

ഇന്നു വരെയുള്ള പ്രവചനങ്ങൾ വേദപുസ്തക അടിസ്ഥാനത്തിൽ ലോകത്തിൽ നിറവേറിയെങ്കിൽ മനുഷ്യവർഗ്ഗത്തിന്റെ ഭാവി കൂടി ഇതിൽ വിശദികരിക്കുന്നുണ്ട്…. അതു എന്തെന്നല്ലേ… “കർത്താവായ യേശുക്രിസ്തു വേഗം വരുന്നു”…….
അതേ പ്രവചനങ്ങൾ എല്ലാം കൃത്യമായി നിറവേറിയെങ്കിൽ…. വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ദൈവം… തക്ക സമയത്തു വരുക തന്നെ ചെയ്യും… അവനെ എതിരേൽക്കാൻ താങ്കൾ ഒരുങ്ങിയിട്ടുണ്ടോ???
അല്ലായെങ്കിൽ ഇതാകുന്നു സുപ്രസാദകാലം ഇതാകുന്നു രക്ഷാദിവസം… അവിടുത്തെ സ്വീകരിച്ചു…. വചനപ്രമാണങ്ങൾ അനുസരിച്ചു… അവിടുത്തെക്കായി കാത്തിരിക്കാം…. ഈ പ്രവചനം തെറ്റുകയില്ല…. അവിടുത്തെ വചനകൾക്കു തെറ്റുപറ്റിയിട്ടുമില്ല…. കാണുന്നതോ താൽക്കാലികം…. കാണാത്തതോ നിത്യം…. നിലനിക്കുന്നതിനുവേണ്ടി നിലകൊള്ളാം…
ദൈവം അനുഗ്രഹിക്കട്ടെ..

വഴി തെറ്റിക്കുന്ന ലോകത്തിൽ ശരിയ വഴി തിരഞ്ഞെടുക്കാം.

ഇങ്ങനെ ഒരു ചിന്ത ഇന്നു രാവിലെ എന്റെ മനസിൽ വരാൻ ഉണ്ടായ കാരണം രാവിലത്തെ ഒരു സംഭവം ആണ്…

പുതുതായി താമസിക്കുന്ന സ്ഥലത്തു നിന്നും അഹ്മദാബാദിലേക്കുള്ള യാത്രക്കായി റെയിൽവേ സ്റ്റേഷനിലേക്ക് ചെന്ന് നിന്നു.

എൻക്യുറിയിൽ ആരെയും കാണാഞ്ഞതുകൊണ്ടും ആദ്യയാത്ര ആയതിനാലും അവിടെ നിന്ന മാന്യനായ ഒരു മധ്യവയസ്കനോട് എവിടെയാണ് എന്റെ കോച്ചു (D2) വരുന്നത് എന്നു ചോദിച്ചു…അദ്ദേഹം പറഞ്ഞു ഞാനും അതിലെ സ്ഥിരം യാത്രക്കാരൻ ആണ്… ആ ബോഗി ഇവിടെയാണ് നിർത്തുന്നത് അതിനാൽ ഇവിടെ നിന്നാൽ മതി എന്നു.. കുറച്ചു നേരം അവിടെ നിന്ന അദ്ദേഹം… ട്രെയിൻ വരാൻ ഉള്ള സമയം അടുത്തപ്പോൾ അവിടെനിന്നു മാറി എഞ്ചിൻ ഭാഗത്തുനിന്നും 5 എന്നു എഴുതിയ സ്ഥലത്തേക്ക് നടന്നുപോകുന്നത് കണ്ടു…

സംശയം തോന്നിയ ഞാൻ മൊബൈൽ ഉള്ള ആപ്പിൽ നോക്കി കോച്ചു പൊസിഷൻ 5 എന്ന ഇടത്തുആണ് അതിൽ കൊടുത്തിരിക്കുന്നത്…. എന്നോട് മുമ്പുപറഞ്ഞ ആൾ അവിടെയാണ് അപ്പോൾ നിന്നത്….

പിന്നീട് ഞാൻ ചിന്തിച്ചു എന്തിനാണ് ഇദ്ദേഹം എന്നോട് അതിന്റ 12 ഇൽ നില്കാൻ പറഞ്ഞത്…? അറിയില്ല. ഇടയ്ക്കു അദ്ദേഹം എന്നെ അറിയാത്ത മട്ടിൽ നോക്കുന്നതും ഞാൻ കണ്ടു….ട്രെയിൻ വന്നു ഞാൻ മുൻപത്തെ ഇടത്തുനിന്നു വന്നു നിന്നത് കൊണ്ടു നിന്ന ഇടത്തു തന്നെ എന്റെ കോച്ചു വന്നു നിന്നു.ഞാൻ അതിൽ കയറി ഇരുന്നു… കുറെ നേരം ഈ കാര്യങ്ങൾ എന്റ മനസ്സിൽ തങ്ങി നിന്നു. അതിന്റ വിവിധ കാരണങ്ങൾ ഞാൻ ചിന്തിക്കുവാൻ തുടങ്ങി…..ഒരുപക്ഷെ ഞാൻ പറഞ്ഞ കോച്ചു നമ്പർ അദ്ദേഹം തെറ്റായിട്ടാണോ കേട്ടത്…. ആകാൻ വഴിയില്ല ഞാൻ 2ഇൽ അധികം പ്രാവശ്യം അതു ഉറക്കെ പറഞ്ഞു… അപ്പോൾ അദ്ദേഹം ഉറപ്പായി പറഞ്ഞു ഞാനും അതിലാണ് കയറുന്നതു അതു ഇവിടെയാണ് നിർത്തുന്നത് …. പിന്നെ എന്താകാം..?

മനുഷ്യരിൽ ഇന്നു് കണ്ടു വരുന്ന ഒരു കാര്യം അറിയാൻ വയ്യാ എന്നു പറയാൻ എന്തോ ഒരു മടി കുറച്ചു ആൾക്കാർക്ക് ഉണ്ട്‌ എന്നുള്ളത് ആണ്.. ഒരുപക്ഷെ കോംപ്ലക്സിൽ നിന്നുമാകാം അതുണ്ടാകുന്നത്… അറിയില്ലെങ്കിലും അറിയില്ല എന്നു സമ്മതിക്കില്ല…. അതു ഒരു കുറച്ചിൽ ആയി തോന്നുന്നവർ…. അതിനാൽ അവർ പറയുന്നത് തെറ്റാകാം… അല്ലെങ്കിൽ കുഴക്കുന്നതാകാം

ചിലർക്ക് മറ്റുള്ളവരെ പറ്റിക്കുന്നത് ഒരു തമാശ ആണ്.. അതു ഇന്നിന്റെ മറ്റൊരു വിശേഷതയാണ്… അതു കണ്ടു രസിക്കുവാനും മറ്റുള്ളവരോട് പറഞ്ഞു ചിരിക്കുവാനും ഒരു സന്തോഷം… അതിൽ ആനന്ദം കണ്ടെത്തുന്നവർ….ചിലർ സ്വാർത്ഥതയിൽ നിന്നും പ്രവർത്തിക്കാറുണ്ട്, എനിക്ക് മാത്രമേ ലഭിക്കാവു മറ്റാർക്കും കിട്ടാൻ പാടില്ല അതിനാൽ മറ്റുള്ളവരെ തെറ്റിച്ചിട്ടു ഒറ്റയ്ക്ക് കരസ്ഥമാക്കുവാൻ ശ്രമിക്കുന്നവർ… ഇങ്ങനെ പോകുന്നു ഇന്നിന്റെ നേർക്കാഴ്ച…

ഒരു നല്ല പൗരൻ എന്ന നിലയിൽ നാം മറ്റുള്ളവർക്ക് വഴികാട്ടികൾ ആകണ്ടവരത്രെ… എന്നാൽ നമുക്ക് അതിനു കഴിയുന്നുണ്ടോ?വ്യക്തി ജീവിതത്തിൽ ആയാലും സമൂഹത്തിൽ ആയാലും നാം മറ്റുള്ളവരെ വഴി തെറ്റിക്കുന്നവർ അല്ല… നേരായ വഴികാട്ടുന്നവരായി മാറാം…

അതിനു നമുക്ക് ശരിയായ ദിശ അറിയണം (വഴി അറിയണം )ഏതാണ് ശരിയായ വഴി?

ഒരുപാടു വഴികൾ ഉള്ള ഈ ലോകത്തിൽ “എല്ലാ വഴികളും റോമിലേക്ക്” എന്ന പഴയ ചിന്തയിൽ ഇരിക്കുന്നവർ ഉണ്ട്‌. എന്നാൽ അതു ശരിയാകണം എന്നില്ല… വഴികൾ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നവയാണ്… നിങ്ങൾക്കു എവിടെയാണ് പോകേണ്ടത് എന്നതും അനുസരിച്ചായിരിക്കണം നിങ്ങൾ വഴി തിരഞ്ഞടുക്കണ്ടത്….അഹമ്മദാബാദിനു പോകണ്ട ഞാൻ അതേ സമയത്തു അതിന്റെ വിപരീദ ദിശയിൽ ഉള്ള ട്രെയിനിൽ കയറിയാൽ മുംബയിൽ ചെല്ലും…. എന്റെ യാത്രയുടെ ഉദ്ദേശവും ലക്ഷ്യസ്ഥാനവും തെറ്റിപ്പോകും…

ഒരുപാടു പേര് ലോകത്തിൽ വഴികാട്ടികൾ എന്ന പേരിൽ വന്നു പല വഴികൾ പറഞ്ഞു തന്നിട്ടുണ്ട്… അവരെല്ലാം വഴി ചുണ്ടി കാണിക്കുകയായിരുന്നു ” ഇതാണ് ആ വഴി അതിൽ കൂടി പോകുക ” എന്ന ഉപദേശം പറഞ്ഞു അവരിൽ പലരും ഒരു ഉറപ്പും ഇല്ലാതെ പോയിമറഞ്ഞു….എന്നാൽ ആധികാരികമായി ഉറപ്പോടെ ഞാൻ ആകുന്നു ആ വഴി എന്നു പറഞ്ഞവൻ ഒരുവൻ മാത്രം അതു ലോകരക്ഷിതാവായ യേശു ക്രിസ്തു ആകുന്നു.

യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

കർത്താവായ യേശുക്രിസ്തു പിതാവിന്റെ സന്നിധിയിൽ നിന്നും ഭൂമിയിലേക്ക്‌ വന്നു മനുഷ്യനായി പിറന്നത് മനുഷ്യനെ താനാകുന്ന വഴിയിലൂടെ സ്വർഗത്തിൽ എത്തിക്കുവാൻ വേണ്ടിയാണു… മോക്ഷത്തിനായുള്ള മനുഷ്യന്റെ പ്രയക്നങ്ങൾ എല്ലാം പരാജയത്തിൽ അവസാനിപ്പിച്ചപ്പോൾ… വഴിയറിയാതെ ഉഴലുന്ന മാനവന് വേണ്ടി വഴികാണിക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ചുകൊണ്ട് ആധികാരികമായി വിളിച്ചു പറയുന്നു.. ഞാനാണ് വഴി…. പാപമോചനത്തിന് ഉള്ള ഏക വഴി യേശുക്രിസ്തു….. സ്വർഗത്തിലേക്കുള്ള ഏക വഴി യേശുക്രിസ്തു…. അതാകുന്നു ഇതാകുന്നു എന്നുപറഞ്ഞു ജനം അതിന്റെയും ഇതിന്റെയും പുറകിൽ ഇടയാനില്ലാത്ത ആടുകളെ പോലെ അലഞ്ഞപ്പോൾ ഞാൻ തന്നെ വഴിയും സത്യവും ജീവനും എന്നു യേശു പ്രഖ്യാപിച്ചു…ഈ വഴി സ്വീകരിച്ച ആരും വഴി തെറ്റി പോയിട്ടില്ല…. ഈ വഴിയിൽ ശരിയായി സഞ്ചരിച്ച ആരും വഴി പിഴചിട്ടുമില്ല…വഴിതെറ്റിക്കുന്ന വഴികാട്ടികൾ ഒരുപാടുള്ള ഈ ലോകത്തിൽ അന്ധന്മാർ അന്ധൻമാരെ വഴികാട്ടിക്കൊണ്ടിരിക്കുമ്പോൾ…. അങ്ങനെയല്ല നേരിന്റെ പാതയിൽ നേരായി നടക്കുവാൻ നേരായ വഴി തിരഞ്ഞെടുക്കാം….ആ വഴി യേശുക്രിസ്തു….

റോമർ
10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
10:11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

വഴി തെറ്റിക്കുന്ന വഴികാട്ടികൾ അല്ല ശരിയ വഴി കാട്ടുന്നവരായി നമുക്ക് മാറാം ശരിയായ വഴി യേശുക്രിസ്തു…ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ആമേൻ

Mizoram Boy… And His Message… A Challenge to Today’s world.

ഈ കഴിഞ്ഞ ചൊവ്വാഴ്ച ഫേസ്ബുക്കിലെ സംഗ സെയ്‌സ് എന്ന പ്രൊഫൈൽ നിന്നും ലോകത്താകമാനം അതിവേഗം പരന്ന ചിത്രമാണ് നാം മുകളിൽ കണ്ടത്,ഏകദേശം 90k ഷെയർ ഉം ഒരു ലക്ഷത്തിൽ അധികം ലൈക്സ് ഇതിനു കിട്ടി …

ഡെറക് സി ലാൽച്ചൻഹിമ എന്ന 6 വയസുമുള്ള മിസോറാം ബാലൻ തന്റെ ഒരു കയ്യിൽ ഒരു കോഴിക്കുഞ്ഞും മറുകയ്യിൽ 10 രൂപ നോട്ടുമായി ഒരു ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവന്റെ ആവശ്യം കേട്ടു കൗതുകം തോന്നിയ വ്യക്തി അവനെ നിർത്തി ഫോട്ടോ എടുത്തു.. എല്ലാവരുടെയും പുഞ്ചിരിയുടെ മുൻപിൽ ഒന്നും മനസിലാകാതെ നിന്ന ബാലൻ തന്റെ പിതാവിന്റെ അടുക്കൽ കൂടുതൽ പണത്തിനായി ചെന്നുപോൽ… ഒടുവിൽ അവന്റെ പിതാവ് മകന്റെ കയ്യിൽ ഇരിക്കുന്ന കോഴിക്കുഞ്ഞു ചത്തു പോയി എന്നു അവനോടു പറഞ്ഞു… അവൻ വളരെ ദുഃഖിതനായി… പിന്നീട് അവന്റെ പ്രവർത്തിയിൽ മതിപ്പു തോന്നിയ സ്കൂൾ അവരുടെ പരമ്പരാഗത രീതിയനുസരിച്ചു ഷാളും… സർട്ടിഫിക്കറ്റ് ഉം പുഷ്പ്പങ്ങളും നൽകി ആദരിച്ചു. …

അവന്റെ നിഷ്കളങ്കമായ നോട്ടവും പ്രവർത്തിയും ഇന്നത്തെ ലോകത്തിനു ഒരു വെല്ലുവിളി തന്നെയാണ്..

ആ കൂട്ടി താൻ സൈക്കിൾ ഓടിക്കുമ്പോൾ അയൽ പക്കക്കാരന്റെ കോഴിയെ മനപ്പൂർവ്വമല്ലാതെ ഇടിച്ചു… അതിനെ രക്ഷിക്കുവാൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യവുമായി ആശുപത്രിയിലേക്ക് ഓടി..

മത്തായി 18:3 “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ വാക്കുകൾ ആണ് മുകളിൽ നാം വായിച്ചതു. നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ലങ്കിൽ…. എന്താണ് ഒരു ശിശുവിന്റെ പ്രതേകത…..

1.നിഷ്കളങ്കത.

ഈ ബാലനെ നാം നോക്കൂ… അതു അവൻ മനപ്പൂർവ്വം ചെയ്തതാകാൻ വഴിയില്ല.. താൻ സൈക്കിൾ ചവിട്ടുമ്പോൾ അതിനിടയിൽ അവിചാരിതമായി വന്നു പെട്ട കോഴിക്കുഞ്ഞു… തന്റെ സൈക്കിൾ അതിനു കരണമായപ്പോൾ അവൻ അതിനെ മുടിവെക്കുവാൻ ശ്രമിച്ചില്ലാ… ലോകത്തിന്റെ കളങ്കം അവനു അറിയില്ല…

എത്ര എത്ര അപകടങ്ങളാണ് ദിനേന നാം കാണുന്നത്, അലക്ഷ്യമായും  അതിവേഗത്തിലുമുള്ള  മനുഷ്യന്റെ പരക്കം പാച്ചിലിൽ  എത്ര സ്വപ്നങ്ങളെയും ജീവിതത്തെയും നിരത്തിൽ ചതച്ചരക്കുന്നു.. അംഗഹീനരാക്കുന്നു…. മരണത്തിന്റെ വായിലേക്ക് തള്ളിയിടുന്നു….

നിഷ്കളങ്കത നിറഞ്ഞ ആ കുഞ്ഞിൽ ഉണ്ടായിരുന്നു ചിന്ത ഇന്നത്തെ സമൂഹത്തിൽ ബഹുഭിരിപക്ഷം ആൾക്കാർക്കും നഷ്ടപ്പെട്ടിരിക്കുന്നു….. ആർക്കും നിൽക്കുവാൻ സമയമില്ല… പറ്റുമെങ്കിൽ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ അവിടെനിന്നും വിട്ടുകളയുവാൻ ശ്രമിക്കുന്നു..

കള്ളവും കാപട്യവും പെരുകുന്ന ഇന്നിന്റെ ലോകത്തിൽ നിഷ്കളങ്കതക്കു പുല്ലുവില പോലും കല്പിക്കപ്പെടുന്നില്ല…. സ്വാർത്ഥത എന്ന നീരാളി മനുഷ്യനെ വല്ലാതെ ചുറ്റിപ്പിടിച്ചിരിക്കുന്നു…

സങ്കീർത്തനങ്ങൾ 15:2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.

എന്നാൽ ദൈവസന്നിധിയിൽ നിഷ്കളങ്കതക്കു വലിയ സ്ഥാനമുണ്ട്.

2.തന്റെ തെറ്റിനെ ഏറ്റെടുത്തു..

അറിയാതെ സംഭവിച്ചുപോയതെങ്കിലും… അവൻ അതിനെ ഏറ്റെടുത്തു… സ്വയം നീതികരിക്കുവാൻ ഏതറ്റം വരെയും മനുഷ്യർ പോകുന്ന ഈ കാലത്തു…. ആ ബാലൻ അതു തന്റെ കയ്യിൽ നിന്നു സംഭവിച്ചത് എന്നു ഏറ്റു..

നാം നിമിത്തം മറ്റൊരാൾക്ക് വേദന ഉണ്ടായാൽ, നഷ്ടം ഉണ്ടായാൽ, അല്ല ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാൽ സോറി, i am sorry എന്നുപോലും പറയാനോ എന്തെകിലും പറ്റിയോ എന്നു തിരക്കുവാനോ അഹം (ego) കൊണ്ടു കഴിയാത്ത കാലത്തു ഈ ബാലൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.. .തുറന്നു പറയുവാൻ തയാറായി.. ..

വലിയ കുലപാതകങ്ങളും… തിന്മകളും ചെയിതിട്ടു തെളിവുണ്ടോ എന്നു ചോദിക്കുന്ന കാലത്തു അഥവാ  അതിനെ കൂടി മായിച്ചു തേയ്ച്ചു കളയുവാൻ ആള്ബലവും സ്വാധീനവും ഒക്കെ ഉപയോഗിക്കപ്പെടുന്ന ഈ കാലത്തു….. ഞാൻ ചെയ്യുന്നത് എല്ലാം ശെരി… നീ ചെയ്യുന്നത് എല്ലാം തെറ്റ് എന്നു ചിന്തിക്കുന്നവരുടെ ലോകത്തിൽ സ്വന്തം തെറ്റിനെ ഏറ്റെടുക്കുവാൻ അവൻ തയാറായി. തന്റെ പിതാവിനോട് അതു അറിയിച്ചു.

സങ്കീർത്തനങ്ങൾ 32:5 ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.
3.തനിക്കുള്ളത് അതിനുവേണ്ടി ചിലവിടുവാൻ തയാറായി…. (സഹജീവിയോട് കരുണയും സ്നേഹവും )

ആരോ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് “എനിക്കുള്ളതെല്ലാം എനിക്ക്, നിനക്കുള്ളതുകൂടി എനിക്ക് എന്നു ചിന്തിക്കുന്ന കാലയളവിൽ തന്റെ ആകെ സമ്പാദ്യം ആയ 10 രൂപ കൊടുത്തു കോഴിക്കുഞ്ഞിനെ രക്ഷപെടുത്തുവാൻ ശ്രമിക്കുന്ന  ബാലൻ സ്നേഹത്തിനും കരുണക്കും ഉത്തമ ഉദാഹരണം തന്നെയാണ്…

നാം മുതിർന്നവർ നമുക്ക് മുൻപിൽ വലിയ ഒരു വെല്ലുവിളി ആണ് ആ ബാലന്റെ പ്രവർത്തി… കേവലം അഭിനന്ദനങ്ങൾ കൊടുത്തു മാത്രം നിർത്തേണ്ടതല്ല… ആ സ്ഥാനത്തു നമുക്ക് നമ്മെ നിർത്തി ചിന്തിക്കാൻ കഴിയുമോ??

ഒരു പക്ഷെ ഞാനായിരുന്നുവെങ്കിൽ?????താങ്കള്‍ ആയിരുന്നു എങ്കില്‍ ?????

എന്തായിരിക്കും നമ്മുടെ മനോഭാവം….. പ്രസംഗത്തിനപ്പുറം…. ഷെറിനും ലൈക്കനും അപ്പുറം.. അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും അപ്പുറം…

അതേ നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ല എങ്കിൽ….

നിഷ്കളങ്കത നമുക്ക് ഉണ്ടാകണം കാപട്യം നാം വെടിയണം

സ്നേഹം (നിസ്വാർത്ഥ സ്നേഹം ) നമുക്ക് ഉണ്ടാകണം സ്വാർത്ഥത നാം വെടിയണം

നമ്മുടെ വേദനപോലെ മറ്റുള്ളവന്റെ വേദനയെ നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയണം….

നമുക്കും തിരിഞ്ഞു ശിശുക്കളെ പോലെ ആകാം ആ നല്ല ഗുണങ്ങൾ ദൈവമാഗ്രഹിക്കുന്നതു നമ്മിൽ ഉണ്ടാകട്ടെ….

പ്രതിഫലം ഇച്ഛിച്ചല്ല അവൻ ചെയ്തത് എങ്കിലും ആ നല്ല പ്രവർത്തി കണ്ടറിഞ്ഞു ആ ബാലന്റെ സ്കൂൾ അവനെ ആദരിച്ചു….

വെളിപ്പാടു 22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

ആ 6 വയസുള്ള നല്ല ബാലൻ നമുക്ക് കാണിച്ചുതന്ന നല്ല മാതൃക ഒരു വെല്ലുവിളിയായി ഏറ്റെടുക്കാം…..

ഇല്ല മരിച്ചിട്ടില്ല മനുഷ്വത്വം. …ഇപ്പോളും നന്മയെ നന്മയായി കാണുവാൻ കഴിയുന്ന വലിയൊരു സമൂഹം നമ്മുക്ക് ചുറ്റുമുണ്ട് ….അതിനാൽ അത്രേ ഈ പ്രവർത്തി സമൂഹത്തിൽ ഇത്രമാത്രം ചർച്ചക്ക് വിധേയമായത് ….

ധീരനാണവൻ …..തന്റെ കയ്യിൽ നിന്നു വന്നുപോയ കാര്യത്തെ മറച്ചുവെക്കാതെ ഏറ്റെടുക്കുവാൻ നീ കാണിച്ച ആർജ്ജവം ,സത്യസന്ധത  ,നിഷ്കളങ്ക, സഹജീവി സ്നേഹം ,കരുണ, നിസ്വാർത്ഥമായ സ്നേഹം ഇവക്കു എന്റെയും …..

 

അഭിനന്ദനങ്ങൾ :ഡെറക് സി ലാൽചെൻഹിമ

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Move by Faith….See Gods Miracle… വിശ്വാസത്തില്‍ വിരിയപ്പെടുന്ന അത്ഭുതം.

astronomy clouds dusk hands

സാമൂഹ്ഹത്തിന്റെ കണ്ണിൽ ദുഃഖം പേറി എവിടെയെങ്കിലും ഒതുങ്ങിക്കൂടേണ്ടവൾ…

പൊതുധാരയിലേക്കു വരുവാനോ നാലാളുടെമുന്പിൽ നിൽക്കുവാനോ പാടില്ലാത്തവൾ….

എന്തിനു സ്വന്തം കുടുംബത്തിൽ നിന്നു പോലും അവഗണനയും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നിട്ടുണ്ടാകാവുന്നവൾ…

ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടിട്ടും ഒരിറ്റു ആശ്വാസം പോലും പ്രാപിക്കാൻ കഴിയാതെ….
ഇരുണ്ട ഏതോ മുറികളിൽ ഭ്രിഷട്ടു കല്പ്പിക്കപ്പെട്ടവളേ പോലെ വല്ലാതെ, മതം കല്പിച്ചാക്കിയ നിയമസംഹിതകൾ ശുദ്ധാശുദ്ധയിയുടെ രേഖകൾ വരച്ചതുകൊണ്ടു കൊണ്ട്, എന്തിനെ എങ്കിലും സ്പർശിച്ചാൽ പോലും അശുദ്ധമാകുമോ എന്ന ഭയത്താൽ ചുട്ടുനീറുന്ന വേദന കടിച്ചമർത്തി…… ഒരുപക്ഷെ മരണത്തിനായി പോലും കൊതിച്ചട്ടുണ്ടാകാം അവൾ ……

ഒന്നും രണ്ടും വര്ഷമല്ല നീണ്ട 12 വർഷത്തെ ദുരിതപൂർണമായ അനുഭവം ഏങ്ങിയും തെങ്ങിയും വീർപ്പുമുട്ടിയും. …അതങ്ങനെ വല്ലാതെ പാടുപെട്ടു കഴിക്കവേ …..ഒരുപാടു ചോദ്യശരങ്ങൾ പുറത്തുനിന്നും അകത്തുനിന്നും ഉള്ളിൽ നിന്നും കേട്ടിട്ടുണ്ടാകാം അവൾ …..നെടുവീര്‍പ്പുകളും നൊമ്പരങ്ങളും അല്ലാതെ മറ്റൊന്നുമില്ല അവള്‍ക്കിന്നു കൂട്ടിന്.

എന്തോ. …എന്തുകൊണ്ടെന്ന് അറിയില്ല. ….ഒന്നിനും ഇനി ഒരു പരിഹാരം ഉണ്ടാകാൻ പോകുന്നില്ല എന്ന് പലരും പറഞ്ഞിട്ടുണ്ടാകാം. ….ഉറുമ്പാണോ ഞെകിടി ചാകാൻ …..എന്തായാലും ജീവിക്കുക തന്നെ എന്ന നിലയിൽ മുൻപോട്ടു പോയവൾ ….പുറത്തു നിൽക്കുന്ന എല്ലാവർക്കും അവളുടെ ജീവിതാനുഭവം ചെറിയ ഒരു സഹതാപ പത്രം മാത്രം ….അനുഭവിക്കുന്നവർക്കല്ലേ അതിന്റെ കാഠിന്യം മനസിലാകൂ ….ഇങ്ങനെ ഉള്ള അനുഭവത്തിൽ മനസികവ്യഥയിൽ ഇരിക്കുന്നവളെത്ര നമ്മുടെ കഥാപാത്രം ….ഇതു കേവലം ഒരു കഥയല്ല ……

ഭാവന സൃഷ്ടിയുമല്ല ….

വിശുദ്ധ വേദപുസ്തകത്തിൽ മാർക്കോസ് എഴുതിയ സുവിശേഷം 5അദ്ധ്യായം 25വാക്യം മുതൽ കാണുന്ന സംഭവം ആണിത് .ഇത് തന്നെ ലുക്കൊസിന്റെ സുവിശേഷത്തിലും നമുക്ക് കാണുവാന്‍ കഴിയും.(8:44-_ 48)

അവളുടെ പശ്ചാത്തലം;

ഈ സ്ത്രീയുടെ പേരോ കുടുംബമോ ദേശമോ വെക്തമാക്കപ്പേട്ടിട്ടില്ല ,എങ്കിലും മറ്റു സംഭവങ്ങളുടെയും വെളിച്ചത്തിലും ചരിത്രകാരന്മാരുടെയും അഭിപ്രായത്തിലും അവള്‍ കഫര്ന്നഹും എന്ന സ്ഥലത്ത് നിന്നുംവന്നിട്ടുള്ളവൾ ആകാം …ഇവിടെ പരാമര്ശിക്കപ്പെട്ടിരിക്കുന്നത് പ്രധാനം ആയും…രോഗം,അവസ്ഥ,അതിന്‍റെ കാഠിന്യം,രോഗ ദൈര്‍ഘ്യം,വിശ്വാസം,അവളുടെ പ്രവര്‍ത്തി മുതലായവ ആകുന്നു.

മിക്ക വചന പഠിതാക്കളും പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് അവള്‍ പ്രയപുര്‍ത്തി അയ ഒരു സ്ത്രീ ആണ്എന്നത്രേ ,മാത്രമല്ല സ്‌ത്രീ എന്ന നിലയില്‍ സ്വാഭാവിക പ്രകൃതി നിയമങ്ങല്‍ക്കുമപ്പുറമായി നില കൊള്ളുന്ന രക്തസ്രവം ആയിരുന്നു അവളുടെ പ്രധാന പ്രശനം.

അവള്‍ ജനിക്കപ്പെട്ടിരിക്കുന്നത് യഹുദ പശ്ചാത്തലത്തില്‍ ആണെന് നമുക്ക് അനുമാനികം…അങ്ങനെയെങ്കില്‍ ന്യായപ്രമാണതിന്‍ കീഴില്‍ ജനിച്ച ഒരുവള്‍ ആണ് അവള്‍ ..നിച്ഛയം ആയും അതിന്‍റെ പ്രമണങ്ങളെ അചരിക്കുവാനും മാനിക്കുവാനും കടപ്പെട്ടവള്‍കുടിയാണ് .

അവരുടെ നിയമം:ശുദ്ധികരണ നിയമങ്ങൾ രേഖപ്പെടുത്തി ഇരിക്കുന്ന ലേവ്യാ പുസ്തകത്തിൽ 15:25-30)

1.അവൾ അശുദ്ധ ആയിരിക്കേണം
2.അവൾക്കിടക്കുന്നതും അശുദ്ധം
3.ഇരിക്കുന്ന സാധനമെല്ലാം അശുദ്ധം
4.അവ തൊടുന്നവനെല്ലാം അശുദ്ധൻ
5.അവൻ വസ്ത്രമലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം
6.ഏഴുദിവസം എണ്ണിക്കൊള്ളണം
7.എട്ടാം ദിവസം അവൾ കുറുപ്രാവിനെയോ രണ്ടു പ്രാവിന്റെ കുഞ്ഞുങ്ങളെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അരികിൽ കൊണ്ടുവന്നു പാപയാഗവും ഹോമയാഗവും അർപ്പിക്കണം.

ഇങ്ങനെ ഉള്ള മതനിയമങ്ങളിൽ ചുറ്റപ്പെട്ട അവളുടെ സ്ഥിതി വളരെ പരിതാപകരമായിരിക്കും ..

അവളുടെ നില.

1.സാമൂഹികമായി ….അവൾ ഒറ്റപ്പെട്ടു… പൊതുസ്ഥലത്തു അവൾക്കു വരാൻ കഴിയില്ല …അവൾ തൊട്ടാൽ അവർ അശുദ്ധർ ആകും

2.ആത്‌മീയമായി… . സിനഗോഗിൽ ,അല്ലങ്കിൽ ആരാധനാസ്ഥലത്തു വരാൻ കഴിയില്ല ….കാരണം അവൾ അശുദ്ധയാണ്

3.ശാരീരികമായി ….ദീർഘനാളായി തുടരുന്ന രക്തസ്രാവം അവളെ ക്ഷീണിതയും ബലഹീനയും ആക്കി ….വളരെ മോശമായ ശരീരസ്ഥിയിൽ ആണ് അവൾ

4.സാമ്പത്തികമായി …..അന്നത്തെ പ്രഗൽഭരും പ്രശസ്ഥരുമായ ഒരുപാടു വൈദ്യൻമാരെ സമീപിച്ചിട്ടുണ്ടവൾ …അവർക്കൊക്കെയായി തന്റെ എല്ലാ സാമ്പത്തും ചിലവഴിച്ചു… ആകെ തകർന്നു നിൽക്കുന്ന അവസ്ഥ

5.മാനസികമായി. …ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നിരാശയും രോഗം തളർത്തുന്ന ശരീരവും സാമ്പത്തിക തകർച്ചയും ഒക്കെ ആയി ഏറെ പരവശ ആയി… തകർന്നു നിൽക്കുന്നവൾ …

പ്രതീക്ഷയുടെ കിരണം

നിരാശയുടെ കാണാക്കയത്തിലേക്കു നിപതിച്ചു പോയിക്കൊണ്ടിരിക്കുന്ന അവളുടെ കാതുകളിലേക്ക് പുതിയൊരു വർത്തമാനം വന്നെത്തി. …(മാർക്കോസ് 1:38)

ആ ശ്രുതി അവളിൽ ഒരു പുതിയ പ്രതീക്ഷയുടെ നാമ്പായി മുള പൊട്ടുവാൻ തുടങ്ങി.. തുടർന്നുള്ള ഓരോ സംഭവങ്ങളും കേൾക്കുവാൻ അവളുടെ മനസു വെമ്പൽ കൊണ്ടു .വിവിധ നിലകളിൽ ബാധിതരായിരുന്ന ഒരുപാടുപേരെ യേശു സുഖപ്പെടുത്തി എന്നതു അവൾക്കും ഒരു ഉണർവായി മാറി. ….

വിശ്വാസത്തിന്റെ കാല്‍വെപ്പ്;(മാര്‍ക്കോസ് 5:28-34)

1.അവൾ തീരുമാനിച്ചു. ..

യേശുവിനെ കാണുവാൻ അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടുവാൻ

2.അവൾ പുറപ്പെട്ടു ..

മതത്തിന്റെയും സമൂഹത്തിന്റെയും വേലികക്കെട്ടുകളെ അതിജീവിച്ചു വിടുതലിനായി അവൾ പുറപ്പെട്ടു .30 മൈൽ അവൾ സഞ്ചരിച്ചു.

3.അവൾ വിശ്വസിച്ചു ….

അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊട്ടാൽ സുഖമാകും.

4.അവൾ അതിജീവിച്ചു

തന്റെ മുൻപിൽ ഉണ്ടായിരുന്ന മഹാ പുരുഷാരത്തെ അതിജീവിച്ചു ….പ്രതിബന്ധങ്ങളെ അതിജീവിച്ചു

5.അവൾ പ്രവർത്തിച്ചു ….

ആ ജനസമൂഹത്തിന് ഇടയിലൂടെ അവൾ യേശുവിന്റെ വസ്ത്രത്തെ തൊട്ടു .

6.അവൾ പ്രാപിച്ചു.

അവൾ ശക്തി പ്രാപിച്ചു… യേശുവിന്റെ ശക്തി അവളിൽ വ്യാപാരിച്ചു.

7.അവൾ അനുഭവിച്ചു..

രോഗത്തിനു പൂർണമായ വിടുതൽ അവൾ അനുഭവിച്ചു.

8.അവൾ ഏറ്റു പറഞ്ഞു.

യേശു തന്നിൽ നിന്നും ശക്തി പുറപ്പെട്ടു എന്നു അറിഞ്ഞു തന്നെ തൊട്ടതു ആർ എന്നു ചോദിച്ചു ? അവൾ ഭയപ്പെട്ടു വിറച്ചും കൊണ്ടു വന്നു മുൻപിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. മാർക്കോസ് 5:33

9.അവൾ അംഗീകരിക്കപ്പെട്ടു ….5:34

യേശു അവളെ മകളെ എന്നു വിളിച്ചു . ..സമൂഹത്തിൽ പര്ശവല്ക്കരിക്കപ്പെട്ടവളേ രോഗം നിമിത്തം ഒറ്റപ്പെടുത്തലുകൾ അനുഭവിക്കപ്പെട്ടവളേ… സമൂഹത്തിനു കുടുംബത്തിന് അംഗീകരിക്കുവാൻ കഴിയാതെ ഇരുന്നവളെ ….ഒരു പക്ഷെ പൊതുമധ്യത്തിൽ ഇറങ്ങി മറ്റുള്ളവരെ അശുദ്ധമാക്കി എന്ന കുറ്റത്തിന് കല്ല് എറിയാമായിരുന്ന അവസ്ഥയിൽ. ..അതിലേക്കു തള്ളിവിടുകയല്ല, അവളെ മറ്റാർക്കും ലഭിക്കാത്ത വിളിക്കാത്ത നിലയിൽ മകളെ എന്നു വിളിച്ചു ആത്‌മീയതയിലും സമൂഹത്തിലും തന്റെ ദൗത്യം എന്തെന്ന് കാണിക്കുകയാണ് യേശു ചെയ്തത്.

10..അവൾ തൊടുന്നവരെല്ലാം അശുദ്ധമാക്കപ്പെടുമ്പോൾ ഇതാ കർത്താവായ യേശുക്രിസ്തുവിലൂടെ അവൾ ശുദ്ധികരിക്കപ്പെടുന്നു …..

11. അവളെ സമാധാനത്തോടെ മടക്കി അയക്കുന്നു

ഭയത്തോടും അസമാധാനത്തോടും യേശുവിന്റെ അടുക്കൽ വന്നവൾ ഭയം മാറി. .രോഗം പൂർണ്ണമായി മാറി സമാധാനത്തോടെ മടങ്ങിപ്പോകുന്നു …..

അവളുടെ നീണ്ട വര്ഷങ്ങളുടെ ദുരിതങ്ങൾക്കൊരു അറുതി വന്നിരിക്കുന്നു. …അവൾക്കു നഷ്ടപെട്ട വസന്തങ്ങൾ തിരികെ വന്നിരിക്കുന്നു …..മ്ലാനമായ അവളുടെ മുഖത്തു എന്നോ മാഞ്ഞുപോയ പുഞ്ചിരി ശോഭയോടെ മുട്ടിട്ടു നിൽക്കുന്നു … ദുരെപ്പോകു ദുരെപ്പോകു ….എന്നു പറഞ്ഞു ദുരിതക്കയത്തിലേക്കു തള്ളിവിട്ടവർ. …എന്തു സംഭവിച്ചു എന്നറിയാൻ ഇന്നരികിലേക്കു വരുന്നു.. …ഇനിയൊരിക്കലും ഒരു മാറ്റമില്ലെന്നുപറഞ്ഞ വൈദ്യൻമാരുടെ ശാസ്ത്രങ്ങൾ എവിടെയോ പരാജയപ്പെട്ടു. …ഇന്നവൾ സ്വസ്ഥയാണ്. …ഇന്നവൾ സന്തോഷവതിയാണ്. ….ഇനിയും അവൾക്കു വിലക്കുകളില്ല…. നഷ്ടപ്പെട്ടതെല്ലാം ഇനിയവൾക്കു നേടാം …..കാരണം അവൾ യേശുവിനെ വിശ്വാസത്തോടെ തൊട്ടു ..യേശു അവളുടെ വിശ്വാസത്തെ ഒരു അത്ഭുതമാക്കി …
അതേ വിശ്വാസത്തിൽ അത്ഭുങ്ങൾ വിരിയപ്പെടും അന്നുമാത്രമല്ല ഇന്നും .

മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാര അനുഷ്ടാനങ്ങളുടെയും പേരില്‍ ലോകത്താകമാനം അസമാധാനം നിറയുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും യേശു ആരെയും തിരസ്കരിക്കുന്നില്ല . …മാറ്റിനിർത്തുന്നില്ല….. ഇപ്പോഴും എത്ര നീറുന്ന വിഷയമായാലും… .എത്ര പഴക്കമുള്ള രോഗമായാലും. ….ഏതു ജീവിതാനുഭവമാണെങ്കിലും താങ്കൾക്കു വേണ്ടിയും പ്രവർത്തിക്കുവാൻ അത്ഭുതം ചെയ്യുവാനും യേശുവിനു കഴിയും.
Move by Faith…….See Gods miracle.. God bless you

thank you text on black and brown board
Photo by rawpixel.com on Pexels.com
Create your website with WordPress.com
Get started