ഏതൊന്നിനേയും കണ്ണുമടച്ചു വിമർശിക്കാതെ അതിന്റെ ശരി തെറ്റുകളെ വിശകലനം ചെയിതു.. ശരിയുടെ വശത്തു നിൽക്കുക… തെറ്റായവയെ ഒഴിവാക്കുക… അങ്ങനെ നാം ചെയ്യുമ്പോൾ ഒരിക്കൽ പറഞ്ഞത് തെറ്റായിപ്പോയി എന്നു പറയുവാനോ… ഇല്ല ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നു കളവു പറയേണ്ടതോ ആയ ആവശ്യം അധികം വരില്ല…
ഒരു നല്ല വേദശാത്രപഠനത്തിന്റെ ഗുണം അതു ധാരാളം അറിവ് പകരുന്നു എന്നതല്ല… പിന്നയോ നമ്മുടെ കണ്ണു തുറപ്പിക്കുന്നു എന്നതാണ്…
ഓരോന്നിന്റെയും ശരിയും തെറ്റും ഗ്രഹിക്കുവാൻ അതു നമ്മെ പ്രാപ്തമാക്കുന്നു… എല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന ഭാവത്തിൽ നിന്നും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. ദൈവത്തിൽ നിന്നും പ്രാപിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയിലേക്ക് അതു നമ്മെ നടത്തുന്നു… അപ്പോൾ തന്നെ താൻ അറിഞ്ഞ എല്ലാക്കാര്യങ്ങളും പങ്കുവെച്ചു മറ്റുള്ളവരെക്കാൾ കേമനാണ് എന്നു വരുത്തുന്നതിനേക്കാൾ ജനത്തെ ദൈവത്തിങ്കലേക്കു നയിക്കുവാനും വിശ്വാസത്തിൽ നിലനിർത്തുവാനും പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആത്മീയ ജീവിതത്തിനു അവരെ പ്രേരിപ്പിക്കുവാനും കഴിയുന്ന നിലകളിലുള്ള ആത്മീയ ചിന്തകൾ പങ്കുവെക്കുവാനും അതു നമ്മെ സഹായിക്കുന്നു.
പാത്രം അറിഞ്ഞു വിളമ്പുക… എന്നത് നാം കേട്ടിട്ടുണ്ടാകുമല്ലോ…. നാം ഒരു ചിന്ത പങ്കുവെക്കുന്നതിനു മുൻപുതന്നെ അതിന്റെ ആവശ്യകതയും അതു നാം പറയണം എന്ന് ദൈവഹിതത്തിലുള്ള പ്രേരണ നമുക്ക് ലഭിക്കുന്നുവോ എന്നും വിലയിരുത്തുക…. അങ്ങനെ എങ്കിൽ ഒരുപാടു വിമർശനങ്ങളും കലക്കങ്ങളും ഒക്കെ നമുക്ക് ഒഴിവാക്കാൻ സാധിക്കും… വിശ്വാസത്തിൽ ബലഹീനരും… സംശയവിചാരങ്ങൾക്കു അടിമപ്പെട്ടവരും… ഒക്കെ നമ്മുടെ ചുറ്റും ഉണ്ട്… ആകയാൽ നമ്മുടെ പ്രയക്ത്നം ക്രിസ്തുവിൽ വ്യർത്ഥം ആകാതെ ഇരിപ്പാൻ തക്കവണ്ണം മറ്റുള്ളവരെ നിലനിർത്തുക എന്നതും വിശ്വസത്തിൽ ഉറപ്പിക്കുക എന്നതുമാകട്ടെ നമ്മുടെ ലക്ഷ്യം …. നമ്മുടെ ഒരോ ചിന്തകളും (സാമൂഹ്യമാധ്യമങ്ങളിലേതു ) ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നതും… ഏക രക്ഷകൻ യേശുക്രിസ്തു എന്നതുമാകട്ടെ…. മുഴുമാനവരാശിയുടെയും പാപത്തിന്റെ പരിഹാരത്തിനായി കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു… അവിടുത്തെ നമ്മുടെ കർത്താവും രക്ഷകനുമായി വിശ്വസിച്ചു ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ജീവിതം ചെയ്യുക.. അതത്രേ നമുക്കാവശ്യം… ഈ ലോകം താൽക്കാലികം..
എന്നാൽ നമുക്ക് ഒരു നിത്യതയുണ്ട്.. കർത്താവായ യേശുക്രിസ്തു നമുക്ക് നിത്യ ജീവൻ നൽകിത്തന്നു.. ദൈവം നമുക്കായി ഒരു ഭവനം ഒരുക്കുന്നു… തന്നെ കാത്തിരിക്കുന്നവർക്കായി കർത്താവു വേഗം വരുന്നു…
അവനെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക…ആമേൻ.
ബിനു ബേബി
ശൂ ബി സൈലന്റ്
വിശ്വാസത്തോടെ പ്രാർത്ഥിക്കാം Psalms 130

ദൈവവും ദൈവത്തിന്റെ വചനവും നമുക്ക് നൽകിത്തരുന്ന പ്രത്യാശ
✍️നമ്മുടെ ഏതു സാഹചര്യത്തിലും
ദൈവത്തോളം നമ്മെ #മനസിലാക്കുവാൻ ആർക്കും കഴിയില്ല… ✨️
ദൈവ വചനത്തോളം നമ്മെ #ധൈര്യപ്പെടുത്തുന്ന മറ്റൊന്നുമില്ല…
ഞാൻ ദൈവത്തിലും അവന്റ വചനത്തിലും 📖പൂർണ്ണമായി വിശ്വസിക്കുന്നു ആശ്രയിക്കുന്നു… കാരണം അവ📎👇
#മാറ്റമില്ലാത്തതാണ്…
ജീവൻ പകരുന്നതാണ്…
കഷ്ടതയിൽ ആശ്വാസമാണ് …
ഭക്തിയെ വർധിപ്പിക്കുന്നതാണ്…
ഭയത്തെ അകറ്റുന്നതാണ്…..
എന്റെ കീർത്തനം ആണ്…
സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നതാണ്…
എന്നെ ബുദ്ധിമാനാക്കുന്നതാണ്…
എന്റെ കാലിനു ദീപവും എന്റെ പാതക്ക് പ്രകാശവുമാണ്…..
പാപത്തിൽ നിന്നും എന്നെ അകറ്റുന്നതാണ്…
നിത്യതയിലേക്കു എന്നെ നടത്തുന്നതാണ്…
പ്രതികൂലതിന്റെ നടുവിൽ
എന്നെ തങ്ങി നിർത്തുന്നതാണ്…
അതിവിശുദ്ധമാണ്….
എന്റെ ഭാവി പ്രത്യാശയാണ്… ഇനിയുമുണ്ട് എണ്ണിയാൽ തീരാത്ത വിശേഷതകൾ… 📜
ആകയാൽ ഏതു സമയത്തും ഏതു സാഹചര്യത്തിലും ഏതു മാധ്യമത്തിലൂടെയും ദൈവത്തിന്റെ വചനത്തെ ലോകത്തോട് ദൈവം തരുന്ന പരിജ്ഞാനത്തിൽ നിന്നു പ്രാർത്ഥനയോടെ പ്രഘോഷിക്കുവാൻ 📢എനിക്കും നിങ്ങൾക്കും കഴിയട്ടെ…. ദൈവം നമ്മെ ഭരമേല്പിച്ചതു് ഉത്തരവാദിത്വത്തോടെ നമുക്ക് നിർവ്വഹിക്കാം..🙏
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ… psalms 46:1
Listen to “The very present help in trouble” from Upholding Hands. on Anchor: https://anchor.fm/upholding-hands-u0d24u0d3/episodes/THE-VERY-PRESENT-HELP-IN-TROUBLE-ebmupi/The-very-present-help-in-trouble-a1ntrob
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ
Let’s share the love of Christ… ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാം
യേശു ക്രിസ്തു കാണിച്ചുതന്ന മാർഗ്ഗം സ്നേഹത്തിന്റെയും
സത്യത്തിന്റെയും
സഹനത്തിന്റെയും
നിത്യ ജീവന്റെയും
പാതയാണ്…
ആയതിനാൽ ആണ് ഈ കഴിഞ്ഞ 2000 വർഷമായി ലോകത്തിൽ ആകമാനം ഇതിനെ തുടച്ചുനീക്കുവാൻ വിവിധ ശക്തികൾ അനീതികൊണ്ടും ആയുധം കൊണ്ടും അക്രമങ്ങൾ കൊണ്ടും പരിശ്രമിച്ചിട്ടും വളരുന്നതല്ലാതെ തളർന്നും തകർന്നും പോകാത്തത്….
ഈ ലോകത്തിൽ ജീവിക്കുന്ന ഒരു വ്യക്തിപോലും(ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷ, സംസ്കാര, വിദ്യാഭ്യാസ വെത്യാസമെന്ന്യേ )
അവനുവേണ്ടി വെളിപ്പെടുത്തിയ രക്ഷാകരമായ ദൈവപദ്ധതി അറിയാതെ പോകരുത് എന്ന നിര്ബന്ധമാണ് അതിനെ വിളിച്ചറിയിക്കുവാൻ ഒരോ രക്ഷിക്കപ്പെട്ട വ്യക്തിയെയും അതിനായി പ്രേരിപ്പിക്കുന്നത്…
ഉദാഹരണം “മാരകമായ ഒരു രോഗത്തിന് മരുന്ന് കണ്ടുപിടിച്ചു എന്നിരിക്കട്ടെ, ആ രോഗത്തിന്റെ പിടിയിൽ അകപ്പെട്ട ഒരു വ്യക്തി ആ മരുന്നു കഴിച്ചു രോഗം ഭേദമായാൽ മനസാക്ഷി ഉള്ളവനേകിൽ അതു മറ്റുള്ളവർക്കായി (അറിവിനായി ) പങ്കുവെക്കും…
അങ്ങനെയങ്കിൽ മാനവരാശിയെ മുഴുവൻ ബാധിച്ച പാപമെന്നമഹാവിപത്തിൽ നിന്നും അവനെ രക്ഷിക്കുവാൻ യേശു ക്രിസ്തുവിനു കഴിയും… അതിനാണ് യേശുലോകത്തിൽ വന്നത്… യേശുവിനെ നിന്റെ രക്ഷിതാവും കർത്താവുമായ സ്വീകരിച്ചു കർത്താവിന്റെ വചനം അനുസരിച്ചാൽ നിത്യനാശത്തിൽ നിന്നും നിത്യജീവനിലേക്കു പ്രവേശനം സാധിക്കും എന്ന സന്ദേശം നമുക്കോരോരുത്തർക്കും അറിയിക്കാതിരിക്കുവാൻ കഴിയുമോ?
ഇല്ല നാം അതു അറിയിച്ചുകൊണ്ടേയിരിക്കും…
അതു സ്വീകരിക്കണമോ നിരാകരിക്കണമോ എന്നുള്ളത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.
എന്നാൽ അതു ലോകത്തോട് പങ്കുവെക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്…. യേശുക്രിസ്തു നമുക്ക് തന്ന
മഹാ നിയോഗമാണ്…
മത്തായി
28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

വാക്കുകൾ ശ്രദ്ധയോടെ ….
നമ്മുടെ വാക്കുകൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കണം… അതു ഒരിക്കലും മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനോ നശിപ്പിക്കുന്നതിനോ ആകരുത് … അതിന്റെ ശക്തി വളരെ വലുതാണ്…. ബൈബിളിൽ അനവധി വാക്യങ്ങൾ അതിനാധാരമായി ഉണ്ട്….
യാക്കോബ് 3:5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
ഒരു ചെറിയ തീപ്പെട്ടി കോലിന്റെ അറ്റത്തുള്ള മരുന്ന് ഉരഞ്ഞു കത്തുമ്പോൾ അതിൽ നിന്നും ഉണ്ടായ തീ ചെറുതാണ് പക്ഷേ അതു കത്തിപ്പടരുമ്പോൾ ഒരു കൊടും കാടുതന്നെ അതിനാൽ കത്തിയമരുന്നു…. അതു ആവാസവ്യവസ്ഥക്കും അതിനെ ആശ്രയിച്ചു കഴിയുന്ന മുഴുവൻ ജീവജാലങ്ങൾക്കും ജീവന് ഹാനികരമാകുന്ന നിലയിലേക്ക് മാറുന്നു…..
ആകയാൽ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് ആശ്വാസത്തിന് കാരണമാകട്ടെ….. 🙏

പ്രതിബന്ധങ്ങളെ അതിജീവിക്കുക
പ്രതിബന്ധങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കാം… ✍️
സാഹചര്യങ്ങൾ നിരവധി വെല്ലുവിളികൾ ഉയർത്തിയേക്കാം
ലോകം ഒരു ദൈവ പൈതലിനു അനുകൂലമല്ല…
എന്നാൽ തളർന്നുപോകരുതു..
നിരവധി പടിക്കെട്ടുകൾ നമുക്ക് മുൻപിൽ വന്നേക്കാം… അവ ചവിട്ടിക്കയറി മുന്നേറുമ്പോൾ ആണ് ഉയരങ്ങൾ കീഴടങ്ങുന്നത്. . 📜
ഉന്നതമായ ലക്ഷ്യത്തോടെ….
ഉത്തമ വിശ്വാസത്തോടെ…
ഉയരത്തിലേക്ക് നോക്കി…
ഉന്നത വിളിക്കനുസരിച്ചു…
ഉത്സാഹത്തിൽ മടുപ്പിയില്ലാതെ…
ഉണർന്നും പ്രാർത്ഥിച്ചുകൊണ്ട്….
ഉത്തമ ഭടനായി…. മുന്നേറാം….
ദൈവം അനുഗ്രഹിക്കട്ടെ 🙏
ദൈവത്തിനു നന്ദി പറയാം….
2019 എന്ന വർഷത്തിന്റെ അവസാന ദിനത്തിൽ നാം എത്തി നിൽക്കുമ്പോൾ… ഈ കഴിയുന്ന 365 ദിവസവും നമ്മെ അത്ഭുതകരമായി പരിപാലിച്ച ദൈവത്തിന്റെ ദയ ഓർത്തു നമുക്ക് നന്ദി പറയാം…
അനവധി സ്വപ്നങ്ങളും നിരവധി കണക്കുകൂട്ടലുകളുമായി ഈ വർഷത്തിൽ പ്രവേശിച്ച പലരും… നിനച്ചിരിക്കാത്ത നാഴികയിൽ മരണം വഴി ഈ ലോകം വിട്ടു മാറ്റപ്പെട്ടപ്പോൾ… അനവധി ആപത്തുകളും അനർത്ഥങ്ങളും നാം കണ്ടുവെങ്കിലും, ഇന്നും ജീവനോടെ ഭൂമിയിൽ ദൈവം നമ്മെ നിറുത്തിയിരിക്കുന്നു…
കഴിഞ്ഞു പോയ ഓരോ ദിനങ്ങളിലും എങ്ങനെയാകും എന്നു ചിന്തിച്ചു ഭാരപ്പെട്ടപ്പോൾ ദൈവം നമ്മെ ഓരോ ദിനവും പരിപാലിച്ചില്ലെ …?
നമ്മുടെ ആവശ്യങ്ങളെ നിറവേറ്റി തന്നില്ലേ?
നമ്മെ കരം പിടിച്ചു നടത്തിയില്ലേ?
നമ്മോടു കൂടെ ഇരുന്നില്ലേ?
സങ്കീർത്തനക്കാരൻ പറയുന്നു
എൻ മനമേ യഹോവയെ വാഴ്ത്തുക..
അവൻ ചെയിത ഉപകാരങ്ങൾ ഒന്നും മറക്കരുത്….
- നമ്മുടെ അകൃത്യങ്ങളെ മോചിച്ചു
- സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു
- ജീവനെ നാശത്തിൽ നിന്നും വീണ്ടെടുക്കുന്നു
- ദയയും കരുണയും നിന്നെ അണിയിക്കുന്നു
- യവ്വനത്തേ പുതുക്കുന്നു
- വായിക്കു നന്മകൊണ്ട് തൃപ്തി വരുത്തുന്നു.
- ആകയാൽ ദൈവീക ഉപകാരങ്ങൾക്കായി നന്ദിപറയാം…..
- പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ പുതുവർഷത്തെ വരവേൽക്കാം ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ..
- നിങ്ങൾക്കെല്ലാവർക്കും സന്തോഷപൂര്ണ്ണവും അനുഗ്രഹപ്രദവുമായ ഒരു പുതുവർഷം ആശംസിക്കുന്നു…. താങ്ങും കരങ്ങൾ എന്ന പേജിന്റെ എല്ലാ ആശംസകളും അറിയിക്കുന്നു. God Bless You.