യേശുവിനെ കണ്ടുമുട്ടിയവനു ഉണ്ടായ മാറ്റം

നഷ്ടപ്പെട്ട ജീവിതം മടക്കി ലഭിച്ചവൻ :

ഒരുവൻ യേശുവിനെ സന്ധിച്ചാൽ എന്തു മാറ്റമാണ് അവനിൽ വരുന്നത്?

(ലൂക്കോസ് 8:26-40)ഉള്ള വാക്യങ്ങൾ നമുക്ക് മുൻപിൽ കൊണ്ടുവരുന്നത് ഒരു ഭൂത ഗ്രസ്ഥനെ ആണ്.അനേക ഭൂതങ്ങൾ അവനിൽ അധിവസം നടത്തിയിരുന്നതിനാൽ അവൻ ജനങൾക്ക് ഭയ ഹേതു ആയിരുന്നു.
അവന്റെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ ✔️

 • ബഹുകാലമായി ഭുതങ്ങൾ ബാധിച്ചവൻ😔
 • ബഹു കാലമായി വസ്ത്രം ധരിക്കാതെ😢
 • വീട്ടിൽ പാർക്കാതെ😬
 • ശവക്കല്ലറകളിൽ വസിച്ചവൻ👀
 • ചങ്ങലയും വിലങ്ങും ഇട്ടു സൂക്ഷിച്ചിട്ടും😔
 • അവൻ ബന്ധനങ്ങളെ തകർത്തു⛓️⚡️
 • ഭുതം അവനെ കാടുകളിലേക്ക് ഓടിച്ചു.🏃
  യേശുവിനെ കാണുന്നതിന് മുൻപുള്ള അവന്റെ ജീവിതം
 • ആർക്കും വേണ്ടാത്ത
 • ഒന്നിനും കൊള്ളാത്ത
 • യാതൊരു പ്രയോജനവും ഇല്ലാത്തതും.
 • മറ്റുള്ളവർക് ഭയ ഹേതുവും,
 • .പരിഹാസ്യവും ആയിരുന്നു.
  .എല്ലാം കൊണ്ടും തകർന്ന ജീവിതത്തിനു ഉടമ.
  .യാതൊരു പ്രതീക്ഷക്കും വകയില്ലാത്തവൻ. സുബോധമില്ലാതെ സഞ്ചരിക്കുന്നവൻ.
  ഇങ്ങനെ ഒരു ജീവിതം ബഹുകാലമായി കഴിച്ചു വരവേ അന്ന് അവൻ യേശുവിനെ കണ്ടുമുട്ടി.
  യേശു ആരെന്നും എന്തെന്നും അവൻ തിരിച്ചറിഞ്ഞു.👀
  ലൂക്കോസ് 8:28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.✔️
  അവനെ ബാധിച്ചിരുന്ന ഭൂതത്തെ യേശു ശാസിച്ചു. അതു അവനെ വിട്ടു പോയി.
  🙏അവൻ വസ്ത്രം ധരിച്ചു.
  🙏സുബോധം വന്നു.
  🙏യേശുവിന്റെ കൽക്കലിരുന്നു.
  🙏പട്ടണത്തിൽ ചെന്നു യേശു തനിക്കു ചെയ്തത് ഒക്കെയും അറിയിച്ചു.

അങ്ങനെ മറ്റുള്ളവർക്ക് യാതൊരു പ്രയോജനവും ഇല്ലാതിരുന്നവൻ, പ്രതീക്ഷകൾക്ക് യാതൊരു വകയുമില്ലാതിരുന്നവൻ യേശുവിലൂടെ സ്വാതന്ത്ര്യവും വിടുതലും പ്രാപിച്ചു.കാട്ടിൽനിന്നും കല്ലറയിൽ നിന്നും അവൻ നാട്ടിലേക്കും വീട്ടിലേക്കും വന്നു👌 അവനു ജീവിതം മടക്കി ലഭിച്ചു.🙏
യേശു ബന്ധിതർക്ക് മോചനം നൽകുവാനാണ് വന്നത്, പീഡിതർക്ക് അവന്റെ പക്കൽ വിടുതലുണ്ട്. രക്ഷ യേശുവിലൂടെ മാത്രം.✔️പാപത്തിന്റെയും, ശാപത്തിന്റെയും, മരണത്തിന്റെയും പിശാചിന്റെയും പിടിയിൽ അകപ്പെട്ട മനുഷ്യരാശിക്കു യേശുവിലൂടെയല്ലാതെ രക്ഷയില്ല 🙏
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

ഈ യേശുവിനെ സ്വീകരിക്കാം,അവിടുത്തോടൊപ്പം യാത്ര തുടരാം
ദൈവം അനുഗ്രഹിക്കട്ടെ 🙏
✍️ബിനു ബേബി.

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: