:😭
നഷ്ടപ്പെട്ടതിനെ തിരിച്ചു നൽകുന്ന യേശുവുണ്ട്.
നയീൻ എന്ന പട്ടണത്തിൽ വിധവയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളുടെ ഏക മകൻ മരിച്ചുപോയി. ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചു, ഇനിയും നൊമ്പരങ്ങളുണർത്തുന്ന ഒരുപിടി ഓർമ്മകളല്ലാതെ മറ്റൊന്നും കൂട്ടിനില്ല എന്ന യഥാർഥ്യത്തെ മുന്നിൽ കണ്ടു, മകന്റെ മരണത്തിനു മുൻപിൽ വല്ലാതെ തകർന്നു ഉടഞ്ഞുപോയ ആ സ്ത്രീ, ഹൃദയം തകർന്നു നിലവിളിച്ചുകൊണ്ട് മുൻപോട്ടു പോകുന്ന സന്ദർഭം.
അവസാനയാത്രയായി അവന്റെ മൃതുശരീരം അടക്കുവാൻ പുറത്തേക്കു പോകുന്ന വിലാപ സംഘം,
🤔വിലപിക്കുവാനല്ലാതെ ആ മാതാവിന് എന്തു കഴിയും?🤔
🤔എന്തെല്ലാം സ്വപ്നങ്ങൾ കണ്ടുകൊണ്ടായിരിക്കാം ആ കുഞ്ഞിനെ അവൾ വളർത്തിയത്?🤔
🤔വിധവയായ അവളുടെ ആഗ്രഹങ്ങൾ മുഴുവൻ അവനെ ചുറ്റിപ്പറ്റി ആയിരുന്നില്ലേ?
😭എന്തുകൊണ്ട് ദൈവമേ ഇങ്ങനെ ഒരു ദുര്യോഗം?
😭എല്ലാം കൈവിട്ടുപോയല്ലോ?
🙄ആദ്യം ഭർത്താവ്, ഇപ്പോൾ മകൻ???
😔ഇനി എന്തു? എന്തിനു? ആർക്കുവേണ്ടി? നൂറായിരം ചോദ്യശരങ്ങൾ അവളുടെ ഹൃത്തിൽ കൂരമ്പ് പോലെ തുളച്ചു കയറുന്നു. 😢അനേകർ അശ്വസിപ്പിക്കുന്നു, കരയണ്ട, എല്ലാം നല്ലതിന് എന്നു വെക്കുക,👍ഞങ്ങൾ ഒക്കെ ഉണ്ടല്ലോ,പോകട്ടെ ഇനി ഇപ്പോൾ കരഞ്ഞിട്ടെന്തു ചെയ്യാനാ?
🤔ചിലർ പറഞ്ഞു കരയട്ടെ, കരഞ്ഞു അവളുടെ ദുഃഖം കുറച്ചു അടങ്ങട്ടെ 👍
😔മറ്റു ചിലർ ഞങ്ങൾക്ക് ഇപ്പോളും വിശ്വസിക്കുവാൻ കഴിയുന്നില്ല!എന്നാലും ഇതു അല്പം ക്രൂരമായിപ്പോയി, ഹോ! ആശസിപ്പിക്കുന്നവരുടെ വാക്കുകൾ അങ്ങനെ നീളുന്നു.
പക്ഷേ ഇതൊന്നും അവളുടെ കരച്ചിലിന് പരിഹാരമായി മാറുന്നില്ല…. അവൾ പിന്നെയും കരഞ്ഞുകൊണ്ടേ ഇരിക്കുന്നു…😭
എന്നാൽ ആ വഴിക്കു യേശു നാഥൻ വന്നു, അവിടുന്ന് ആ കാഴ്ച കണ്ടു.
🙏അവളെകണ്ടിട്ട് യേശുവിനു മനസ്സലിഞ്ഞു.
🙏അവളോട് കരയണ്ട എന്നു പറഞ്ഞു
🙏അവളുടെ കണ്ണുനീരിന്റെ വിഷയത്തിലേക്കു യേശു ചെന്നു.
ലൂക്കോസ് 7:13 അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: “കരയേണ്ടാ ” എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.
🙏ആ ശവമഞ്ചത്തെ യേശു തൊട്ടു.ജീവനാഥന്റെ സ്പർശനം 🙏
🙏ബാല്യക്കാരാ എഴുന്നേൽക്കുക എന്നു യേശു പറഞ്ഞു.
അവിടുത്തെ ശബ്ദത്തിന് മുൻപിൽ മരണം ജീവനിലേക്കു വഴിമാറി 🙏
🙏അവൻ എഴുന്നേറ്റിരുന്നു സംസാരിക്കുവാൻ തുടങ്ങി.
🙏യേശു അവനെ അവന്റെ അമ്മക്ക് ഏൽപ്പിച്ചു കൊടുത്തു.
✔️യേശു കേവലം കരയണ്ട എന്നു പറഞ്ഞു നിർത്തുന്നവനല്ല,
✔️കണ്ണുനീരിന്റെ മുൻപിൽ മനസലിയുന്നവനാണ്,
✔️നഷ്ടപ്പെട്ടതിനെ തിരിച്ചു നൽകുവാൻ കഴിയുന്നവനാണ്.
✔️ദുഖത്തെ സന്തോഷമാക്കുന്നവനാണ്.
✔️ജീവന്റെ നാഥനാണ്
✔️നിത്യ ജീവൻ നൽകുന്നവനാണ്
✔️വിലാപത്തെ നൃത്തമാക്കി മാറ്റുന്നവനാണ്
🤝അവിടുത്തെ സ്വീകരിച്ചാൽ, വിശ്വസിച്ചാൽ, ആശ്രയിച്ചാൽ നിത്യ ജീവൻ ലഭിക്കും 💥
കരയണ്ട,ഈ യേശു നിങ്ങൾക്കായി ഉണ്ട്.👌
വിശ്വസിക്കുക, ഏറ്റെടുക്കുക 🙏
ദൈവം അനുഗ്രഹിക്കട്ടെ
✍️ബിനു ബേബി