നിലവിളിക്കു മുൻപിൽ മനസ്സലിഞ്ഞ യേശു…

… 📜✍️

യേശു യെരിഹൊവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷരവും അവനെ അനുഗമിച്ചു. മത്തായി 20:29-34
1.യേശുവിന്റെ യാത്രയിൽ ഉടനീളം യേശുവിനെ അനുഗമിക്കുന്ന വലിയ പുരുഷാരത്തെ നമുക്ക് കാണുവാൻ കഴിയും.അവർ യേശുവിന്റെ കൂടെ 👨‍👩‍👧‍👦👨‍👩‍👧‍👦നടന്നതിനു വിവിധമായ കാരണങ്ങൾ കണ്ടേക്കാം…
2.വഴിയരികിലിരുന്ന രണ്ടു കുരുടൻമാർ യേശു കടന്നു പോകുന്നത് കേട്ടു…
*കണ്ണുള്ളവർക്ക് പലർക്കും ബോധ്യപ്പെടാതിരുന്ന യാഥാർഥ്യം അവർ വിശ്വസിച്ചു ,
*അവർ യേശുവിനെ സംബോധന ചെയ്യുന്നത് ശ്രദ്ധിച്ചാൽ അതു നമുക്ക് മനസിലാകും “കർത്താവേ, ദാവിദു പുത്രാ “
ഇതെങ്ങനെ അവർക്കു മനസിലായി???
*നിശ്ചയമായും അവിടെ കേട്ട ചർച്ചകൾ ആകാം അങ്ങനെ ഒരു വിളിക്കു പുറകിൽ…
*പക്ഷേ അവർ അതു വിശ്വാസത്താൽ ഏറ്റെടുത്തു…
3.വിശ്വാസത്തോടെ അവർ നിലവിളിച്ചു…
4.കരുണക്കായി അപേക്ഷിച്ചു….
5.അവരുടെ നിലവിളി പുരുഷാരത്തിനു അസഹ്യമായി തോന്നി😬😬…
6.അവർ അവരെ മിണ്ടാതെയിരിപ്പാൻ ശാസി ച്ചു. 🤫
*യേശുവിന്റെ ഒപ്പം നടക്കുമ്പോഴും അവിടുത്തെ മനസും ശിശ്രുഷയും മനസിലാക്കാൻ കഴിയാതെ പോയവർക്കു ആ നിലവിളി ആരോചകമായി തോന്നി..
*അവർ അവരെ മൗനം ആക്കുവാൻ നോക്കുന്ന ചിത്രം ഇന്നിന്റെയും യഥാർഥ്യമല്ലേ ???
A.വേദനിക്കുന്നവന്റെ നിലവിളി അസഹ്യമായി തോന്നുന്നവർ..ഇന്നത്തെ സമൂഹത്തിലുമുണ്ട്
B.കാഴ്ച ഇല്ലാത്തവരുടെ ലോകം കാഴ്ചയുള്ളവന് മനസ്സിലാകണമെന്നില്ല..
C.ഇല്ലായിമയിൽനിന്നും പോരായിമയിൽ നിന്നുമുള്ള ആ നിലവിളി സമൂഹം നിശബ്ദമാക്കുവാൻ നോക്കാറുണ്ട്…
D. ആവശ്യബോധമുള്ളവൻ അതുകൊണ്ടൊന്നും അടങ്ങിയിരിക്കുകയില്ല…
E.അവർ അധികം നിലവിളിച്ചു കൊണ്ടിരുന്നു..
F.എത്തേണ്ടവന്റെ ചെവിയിൽ ആ നിലവിളി എത്തി… (32)
7.യേശു നിന്നു….
*ആ നിലവിളി യേശുവിനെ നിർത്തുന്നതായിരുന്നു…
*നിലവിളിച്ചുകൊണ്ട് നിന്നവരോട് ഞാൻ നിങ്ങള്ക്ക് എന്തു ചെയ്യണമെന്ന് ചോദിക്കുന്ന യേശു ..
*കൃത്യമായി അവർ തങ്ങളുടെ ആവശ്യം യേശുവിനെ അറിയിച്ചു
*ഞങ്ങൾക്ക് കണ്ണു തുറന്നു കിട്ടേണം….
*യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു…
*അവർ കാഴ്ച പ്രാപിച്ചു…
*അവർ അവനെ അനുഗമിച്ചു…

കാഴച്ചപ്രാപിച്ചവർഅവനെഅനുഗമിക്കുകതന്നെ_ചെയ്യും

A.അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ദൈവം
B.സമൂഹം വിലകൽപ്പിക്കാതിരുന്നവരെ വിലമതിച്ചവൻ
C.ആവശ്യബോധത്തോടെ നിലവിളിച്ചവരെ കേൾക്കുവാൻ സന്നദ്ധനായവൻ
D.അകറ്റി നിർത്തിയതിനെ അരികെ വിളിച്ചവൻ
E.വിശ്വാസത്തിന്റെ ശബ്ദത്താൽ തന്നെ സ്പർശിച്ചവരെ
മനസലിവിന്റെ കരം നീട്ടി തൊട്ടു സുഖമാക്കിയവൻ..
5.തന്റെ ഒരോ സൃഷ്ടിയും തനിക്കു വിലപ്പെട്ടതാണ് എന്ന പാഠം നമുക്ക് ഇതിലൂടെ നൽകിത്തരുന്നു…

സ്നേഹിതരെ നമുക്ക് ലഭിക്കുന്ന അവസരങ്ങളെ നാം ഉപയോഗിക്കുന്നുണ്ടോ?
അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്കു വന്ന നാം… മറ്റുള്ളവർകൂടി കാഴ്ച്ച പ്രാപിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?
ലോകം അന്നും ഇന്നും അതിനെ നിശബ്ദമാക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും എന്നാൽ കാഴ്ച പ്രാപിച്ചവന്.. സത്യം വിളിച്ചു പറയാതിരിപ്പൻ കഴിയില്ലലോ?

ആവശ്യബോധത്തോടെ നിലവിളിക്കുന്ന വ്യക്തിയാണോ താങ്കൾ എങ്കിൽ യേശു വിടുവിക്കുവാൻ സന്നദ്ധനും ശക്തനുമാണ്..
യേശു വിടുവിക്കുന്നു…പാപത്തിൽ നിന്നും മോചനം തരുവാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ…
അവിടുന്ന് മനസലിവുള്ള ദൈവമാണ്….
ആവശ്യങ്ങളെ യേശുവിനോടു പറയുവാൻ, വിശ്വസിക്കുവാൻ താങ്കൾ തയാറാണോ?
യേശു അത്ഭുതം ചെയ്യും…
നിലവിളിക്കു മുൻപിൽ മനസലിഞ്ഞ യേശു ഇന്നും പ്രവർത്തിക്കുന്നു…
കാഴ്ച പ്രാപിക്കുക… ദൈവം അനുഗ്രഹിക്കട്ടെ. 🙏
✍️ ബിനു ബേബി

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: