
📜മനുഷ്യരായ നാം എല്ലാവരും പലപ്പോഴും പലതിലും പ്രതീക്ഷ അർപ്പിക്കാറുണ്ട്… 👀എന്നാൽ പ്രതീക്ഷിച്ച വെച്ച പലതും, പലരും സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറി പോയിട്ടുണ്ടാകാം😔… അല്ലെങ്കിൽ പ്രതീക്ഷക്കൊത്തു ഉയരാത്ത, പ്രവർത്തിക്കാത്ത അനുഭവങ്ങൾ നമുക്കു നേരിട്ടിട്ടുണ്ടാകാം …. അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും നിരാശകളും😵😔 വേദനകളും നമുക്കു ഉണ്ടാവുന്നു എന്നത് തികച്ചും സ്വഭാവികമാണ്… അല്ലേ?
എന്നാൽ ഒരോ മനുഷ്യനും പ്രത്യാശിക്കുവാനും പ്രതീക്ഷയർപ്പിക്കുവാനും പറ്റുന്ന ഏറ്റവും നല്ല👌 ഒരു വ്യക്തിയുണ്ട്, നല്ല ഒരു ഇടവുമുണ്ട് ,
അതു ദൈവവും, ദൈവസന്നിധിയാണ് …
നാം ദൈവത്തിന്റെ സൃഷ്ടി എന്നതിന്നാലും അവിടുത്തെ മക്കൾ എന്ന നിലയിലും ദൈവത്തിൽ പ്രത്യാശിക്കുവാനും പ്രതീക്ഷ അർപ്പിക്കുവാനും ദൈവം ആഗ്രഹിക്കുന്നു.. നമ്മുടെ പ്രതീക്ഷക്കും അപ്പുറമായി ദൈവം നമുക്കുവേണ്ടി കരുതി തന്റെ പുത്രനെ നമുക്കായി തന്നു, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാനവരാശിക്കു പാപമോചനം സാധ്യമാക്കി, അവിടുന്നു നമ്മെ നന്നായി അറിയുന്നു, മാത്രമല്ല ഏതു ദുർഘടങ്ങളുടെ നടുവിലും കൈവിടാതെ നടത്തുന്ന അവിടുത്തെ സാന്നിധ്യം നമ്മുടെ ജീവിതത്തിന്റെ ബലമാണ്🤝 ……
വലിയ വിപത്തുകളുടെ നടുവിലൂടെ കടന്നുപോയ ഇസ്രായേലിന്റെ രാജാവും മധുരഗായകനുമായിരുന്ന ദാവീദ് അനുഭവത്തിന്റെ വെളിച്ചത്തിൽ നമുക്ക് തരുന്ന നിർദേശം 27 സങ്കീർത്തനം 14 വാക്യത്തിൽ ഇങ്ങനെയാണ്…
യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.
1.നമ്മുടെ എല്ലാ ആകുലങ്ങളും അകറ്റുവാനും
2.നമ്മുടെ ജീവിതത്തിൽ നാം കടന്നുപോകുന്ന അവസ്ഥകളെ നന്നായി അറിയുന്നതും
3.കലങ്ങുന്ന ഹൃദയത്തെ ഉറപ്പിക്കുവാനും അവിടുത്തേക്ക് കഴിയും…
നിരാശപ്പെടുവാനോ, തളർന്നുപോകുവാനോ അല്ല… മറിച്ചു ദൈവത്തിൽ പ്രത്യാശ വെക്കുക…. സാഹചര്യങ്ങൾ ഇത്ര കഠിനം ആയിക്കൊള്ളട്ടെ ദൈവം താങ്കൾക്കായി അത്ഭുതങ്ങളെ പ്രവർത്തിക്കും..വിശ്വാസത്തിൽ നിലനിൽക്കുക…പ്രത്യാശയിൽ ധൈര്യപ്പെടുക..
ദൈവം അനുഗ്രഹിക്കട്ടെ 🙏
✍️ബിനു ബേബി