വിശ്വാസത്തിൽ പരിശോധനകൾ ഉണ്ട്.. 👤അവയെ ഒരിക്കലും താൽക്കാലിക ലാഭ നഷ്ടങ്ങളുടെ വെളിച്ചത്തിലല്ല നാം വിലയിരുത്തേണ്ടത്… പിന്നയോ ദൈവിക പദ്ധതിയുടെ അടിസ്ഥാനത്തിൽ അത്രേ… 🙏
ഉദാ : ആശ്വസിപ്പിക്കുവാൻ വന്ന സഹോദരന്മാരുടെ നിഗമനത്തിൽ സാരമായ എന്തോ തെറ്റ് ഇയ്യോബ് ചെയിതു അതിനാൽ ആണ് ഇത്ര വലിയ പ്രതിസന്ധി തനിക്കു വന്നത് എന്നു വരുത്തിത്തീർക്കുവാൻ അവർ കഠിന പരിശ്രമം നടത്തുന്നു…👉👉👉
എന്നാൽ ഒടുവിൽ സംഭവിച്ചത് എന്തു എന്നു നമുക്കേവർക്കും അറിയാം.. 🙏
വിശ്വാസത്തിൽ ഉറച്ചുനിന്നു സ്റ്റെപ്🚶♂️ വെക്കുമ്പോൾ ചിലപ്പോൾ തിരിച്ചടികൾ ഉണ്ടാകാം…എന്നാൽ അതുകണ്ടു പിന്മാറിയാൽ, നിരാശയോടെ ഇട്ടെറിഞ്ഞിട്ടു പോയാൽ ഒരിക്കലും നമുക്ക് ദൈവപ്രവർത്തി കാണുവാൻ കഴിയില്ല. എന്നാൽ യഥാർത്ഥ ദൈവ വിളിയിലും, ആലോചനയിലും, നിയോഗത്തിലും, നിയന്ത്രണത്തിലും നാം നിലനിന്നാൽ വിശ്വാസത്തിനുവേണ്ടി കഷ്ടം സഹിച്ചാൽ ഒടുവിൽ അവ വലിയ ദൈവ പ്രവർത്തിക്കു മുഖാന്തരം ആകും.. അതേ അത്ഭുതത്തിന്റെ വാതായനങ്ങൾ അവർക്കായി തുറക്കപ്പെടും… 🙏
ദൈവം അനുഗ്രഹിക്കട്ടെ…
ബിനു ബേബി