ജീവിതം ഒരിക്കലും നാം പ്രതീക്ഷിക്കുന്നതുപോലെയോ കണക്കു കൂട്ടി വെക്കുന്നത് പോലെയോ ആകണമെന്നില്ല.. 🚶അങ്ങനെ വാശിപിടിക്കുന്നതും ഒട്ടും ശരിയല്ല…
അതൊരു കപ്പൽ യാത്രപോലെയാണ്🚢⛵️… ചിലപ്പോൾ നല്ല തെളിഞ്ഞ ആകാശം… ശാന്ത സുന്ദരമായ ആഴി…. കണ്ണിനു കുളിരേകുന്ന കാഴ്ച്ച👓… എന്നാൽ ചില നിമിഷങ്ങൾ മതി അതിനു രൗദ്രഭാവം കൈവരാൻ🗻 … നിയന്ത്രിക്കാൻ കഴിയാത്ത തിരമാലകൾ ആ കപ്പലിനെ ആകാശത്തോളം എത്തിക്കുന്നത് കാണാൻ… ഇരു വശങ്ങളിലേക്കും എടുത്തെറിയപ്പെടുവാൻ … ഇതെല്ലാം ഈ യാത്രയിൽ ഉണ്ട്
ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പലതും സംഭവിച്ചു എന്നു വന്നേക്കാം, തിരിച്ചടികളും വേദനകളും നേരിടേണ്ടി വന്നേക്കാം… എന്നാൽ അതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല… അടുത്ത ഒരു പകലുണ്ട്…… പുതിയ പ്രഭാതം…
ദുഃഖകരമായ കാര്യം പലരും പകുതിവഴിക്ക് മടുത്തു ഉപേക്ഷിക്കുന്നു… പോരാടുവാൻ തയാറാകുന്നില്ല എന്നതാണ് … തങ്ങൾ തനിച്ചാണ്…എല്ലാം അവസാനിച്ചു എന്ന നിരാശ നിറഞ്ഞ തോന്നൽ ഒരു നീരാളിയെ പോലെ അവരുടെ ചിന്തകളെ കടന്നുപിടിക്കുന്നു… 🌑
എന്നാൽ ശരിയായ ദൈവ വിശ്വാസമാണ് ഇവിടെ നമുക്ക് ആവശ്യം.. അതാണ് പ്രതിസന്ധികളെ മറികടക്കാൻ നമുക്ക് ധൈര്യം നൽകുന്നത്..
ഏതൊരു അവസ്ഥയിലും ദൈവം കുടെയുണ്ട് എന്ന ബോധ്യം.. നമ്മുടെ ജീവിതം ദൈവത്തിന്റെ ദാനമാണ് എന്നും അതിന്റെ നിയന്ത്രണം ദൈവത്തിന്റെ കരത്തിൽ ആണ് എന്ന ഉറപ്പും ആണ് നമുക്കാവശ്യം.ദൈവഹിതപ്രകാരം നമ്മുടെ ജീവിതത്തെ മുൻപോട്ടു നയിക്കുവാൻ കഴിയണം..
നമ്മുടെ ജീവിതം ഇവിടെ കൊണ്ട് തീരുന്നതല്ല നിത്യത എന്ന ഒന്നുണ്ട് എന്നു നാം മനസിലാക്കണം… ആ നിത്യതക്കായി പ്രത്യാശിക്കുന്ന ഒരു ദൈവ പൈതലിനെ ഈ ലോകത്തിലെ ഒന്നിനും തകർക്കുവാൻ കഴിയില്ല.. ക്രിസ്തുവിലുള്ള വിശ്വാസത്താൽ എല്ലാ പ്രതിസന്ധികളെയും അവൻ അതിജീവിക്കുക തന്നെ ചെയ്യും… 🙏
കർത്താവു നമുക്ക് തന്ന വാഗ്ദത്തമാണ് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” മത്തായി 28:20