അതു അവരുടെ ജീവിതത്തിലെ അതിപ്രാധാന്യമുള്ള സമയം ആയിരുന്നു…
ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുമിത്രാദികളും കൊണ്ട് നിറയപ്പെട്ട ഭവനം…. എങ്ങും സന്തോഷത്തിന്റെ താളമേളങ്ങൾ….
എല്ലാവരും അതിയായ സന്തോഷത്തിൽ ആണ്…ഇങ്ങനെയുള്ള സമയങ്ങളിൽ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ സന്തോഷിക്കാൻ കഴിയുക?
കാരണം അതു ഒരു വിവാഹ വീടായിരുന്നു… ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ
കാനായിലെകല്യാണവീട്….
അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും കുറവ് ഒട്ടുമില്ല എന്നു ചിന്തിക്കാം… അവരുടെ സംസ്കാരത്തിനും മതത്തിനും അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും ഉണ്ട് താനും….
അതിനിടയിലാണ് #വീഞ്ഞു_തീർന്നു എന്നകാര്യം മനസിലാകുന്നത്….
“വീഞ്ഞില്ലെങ്കിൽ ആനന്ദമില്ല” എന്നതായിരുന്നു അന്നത്തെ യെഹൂദാ ചിന്ത…
അവരുടെ ആചാര മര്യാദ പ്രകാരം അവർ അതിഥി സൽക്കാരപ്രീയരുമായിരുന്നു..
അങ്ങനെയെങ്കിൽ വീഞ്ഞു തീർന്നുപോകുന്നത്, അല്ലെങ്കിൽ പോയത് തീർച്ചയായും ആ ഭവനത്തിനും, ഉത്തരവാദിത്തപ്പെട്ടവർക്കും വലിയ ഒരു നാണക്കേട് സമ്മാനിക്കും എന്നതിൽ രണ്ടുപക്ഷമില്ല…
ഒരുപക്ഷെ അതു സമൂഹത്തിൽ
ചുറ്റുപാടുകളിൽ കുറച്ചെങ്കിലും കുശുകുശുപ്പിനും… പരിഹാസത്തിനും…. ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ അപമാനത്തിനും കാരണം ആയി തീരും..
പിന്നീട് പലരും ആ ഭവനത്തെ ഒരു ഉദാഹരണമാക്കി ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ പറയാനും സാധ്യതയുണ്ട്…
എന്നാൽ ഇതിനൊന്നും സംഗതി വരുവാൻ “യേശു” അനുവദിച്ചില്ല…
യേശുവും തന്റെ അമ്മയും ശിഷ്യൻമാരും അവിടെ ഉണ്ടായിരുന്നു… ഇത് സംബന്ധിയായി യേശുവിന്റെ അമ്മ യേശുവിനോടു പറയുന്ന കാര്യങ്ങളും അതിനുള്ള മറുപടിയും നമുക്ക് സുവിശേഷത്തിൽ കാണാം…
ശുദ്ധികരണ നിയമപ്രകാരം പുറത്തു വെച്ചിരുന്ന കൽപ്പത്രങ്ങളിലെ ജലത്തെ യേശു വീഞ്ഞാക്കി മാറ്റി… (യോഹന്നാൻ 2:1-12)
ഇതിലൂടെ നാം മനസിലാക്കേണ്ട യാഥാർഥ്യങ്ങൾ.
- #യേശുഒരുഭവനത്തിൽ_വന്നാൽ അതു
ആഭവനത്തിനുംഅവിടെ_പാർക്കുന്നവർക്കുംഅനുഗ്രഹമാണ്
2.#യേശുവിനെക്ഷണിച്ചത് അവർക്കു അനുഗ്രഹമായി. 3.#യേശുകുറവുകളെനികത്തുവാൻശക്തനാണ്.
4.#യേശുവിന്റെവാക്കുകൾകേട്ടനുസരിച്ചാൽ #അത്ഭുതംകാണുവാൻസാധിക്കും.
5.#അപമാനകരംആകാമായിരുന്നസാഹചര്യത്തെഅത്ഭുതവിഷയമാക്കിയേശുമാറ്റി. 6.#ആവീഞ്ഞുമേന്മഏറിയതുംഎല്ലാവർക്കുംകൊടുക്കാൻതികയുന്നതുമായിരുന്നു.
7.#യേശുഇന്നുംഅത്ഭുതം_പ്രവർത്തിക്കുന്നു.
ജീവിതത്തിൽ ഇല്ലായിമകളുടെയും അപമാനകരമാകാവുന്ന സാഹചര്യങ്ങളുടെയും നടുവിലൂടെ കടന്നുപോകുന്ന വ്യക്തിയാണോ താങ്കൾ???
കാനായിലെ കല്യാണവീട്ടിൽ അത്ഭുതം പ്രവർത്തിച്ച യേശുക്രിസ്തു താങ്കളുടെ അവസ്ഥക്കും മാറ്റം തരുവാൻ ശക്തനാണ്…
പോരായിമകൾ എന്തു തന്നെയാകട്ടെ…
അപമാനിക്കുവാൻ നോക്കിനിൽക്കുന്നവരുടെ മുൻപിൽ അത്ഭുതവിഷയമാക്കി മാറ്റുവാൻ അവിടുന്ന് ശക്തൻ….
വിശ്വസിക്കുക…. അവിടുന്ന് ഈ ഭൂമിയിൽ വന്നത്
താങ്കൾക്കുവേണ്ടിയാണ്….
പാപികൾ ആയിരുന്ന മനുഷ്യവർഗ്ഗത്തെ അതിൽനിന്നും മോചിച്ചു ദൈവമക്കൾ ആക്കുവാനാണ്… ഒരു അത്ഭുതവിഷയം ആക്കുവാൻ ആണ്…
കുറവുകളെ, ദൈവസന്നിധിൽ തുറന്നു പറയു…
അവിടുത്തെ താങ്കളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കു….
വ്യത്യസ്തത,,, സ്വയം തിരിച്ചറിയൂ….
ആമേൻ 🙏©️ബിനു ബേബി