എന്നെസഹായിപ്പാൻആരുമില്ല_
ഇത് പലപ്പോഴും നാം കേട്ടിട്ടുണ്ട് …
എന്റെ കൂടെവരാൻ,
എനിക്കായി സംസാരിക്കാൻ,
എന്നെ ഒന്നു താങ്ങുവാൻ,
ഒരു വാക്ക് ഒന്നു ചോദിക്കുവാൻ,
ഇല്ലേ? ഇങ്ങനെയൊക്കെ പലപ്പോഴും നാമും വിചാരിച്ചിട്ടുണ്ടാകാം….
പശ്ചാത്തലം :യോഹന്നാൻ
5:2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
5:3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.
5:4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും)
കുളക്കടവിൽ 38 വർഷമായി കിടന്ന ഒരു മനുഷ്യൻ
അവനോടു യേശു നിനക്കു സൗഖ്യമാകുവാൻ മനസുണ്ടോ എന്നു ചോദിക്കുന്നു.യോഹന്നാൻ 5:6
അവൻ കൊടുത്ത മറുപടിയിൽ കേട്ടതും ഇത് തന്നെയാണ്…
യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരുമില്ല v.7 "#എനിക്കു_ആരുമില്ല "
ഒറ്റപ്പെട്ടു എന്നു തോന്നുന്നവന്റെ പരിഭവം…പരാതി..
ഇത് അവിടെ വന്ന പലരോടും അവൻ പറഞ്ഞിട്ടുണ്ടാകാം…
ആരംഭ കാലങ്ങളിൽ പലരും സൗഖ്യം പ്രാപിച്ചു പോകുന്നത് കണ്ടപ്പോൾ അവനും ആഗ്രഹിച്ചിട്ടുണ്ടാകാം…. എനിക്കും സാധിച്ചിരുന്നെകിൽ,
എനിക്കും ആരെങ്കിലും ഉണ്ടായിരുന്നെകിൽ…
ഒന്നു സഹായിച്ചിരുന്നെകിൽ…
എന്നാൽ ഇന്നു അതു അവനു ശീലം ആയി, കേവലം പഴകി പതിഞ്ഞു പോയ ഒരു വാക്കായി മാറിയിട്ടുണ്ടാകാം
മനസ്സിൽ എവിടെയോ അതു ആഴത്തിൽ വേരുറപ്പിച്ചു കഴിഞ്ഞു…
എങ്കിലും അവൻ പിന്മാറാൻ തയാറായിരുന്നില്ല.
1.ഞാൻ തന്നെ ചെല്ലുമ്പോൾ… മറ്റൊരുത്തൻ എനിക്കു മുൻപായി ഇറങ്ങുന്നു… (ശ്രമിച്ചിട്ടുണ്ട്)
പരാജയപ്പെട്ടു.
2.ഇത്ര വർഷമായി അവൻ അവിടം വിട്ടുപോയിട്ടുമില്ല. (വിട്ടു പോകാൻ തയാറായില്ല )
ഒന്നുകിൽ അവനു പോകാൻ സ്ഥലമില്ല, അല്ലെങ്കിൽ അവിടികിടക്കുന്നതു നല്ലത് എന്നു തോന്നിയിട്ടുണ്ടാകാം അതുമല്ലെങ്കിൽ അവൻ ഇപ്പോഴും ഒരു സൗഖ്യം പ്രതീക്ഷിക്കുന്നുണ്ടാകാം.
നിസഹായത അവനെ നിരാശയിലേക്കു തള്ളിവിട്ടുണ്ട് … കാരണം അവന്റെ സാഹചര്യങ്ങൾ അവനെ തീർത്തും നിസഹായനായി മാറ്റിയിരിക്കുന്നു…
എനിക്കാരുമില്ല എന്നു പറഞ്ഞവന്റെ അടുക്കലേക്കു സാക്ഷാൽ യേശുക്രിസ്തു ചെന്നു…
പാപികളയ മനുഷ്യ വർഗ്ഗത്തിന് പാപമോചനം നൽകിത്തരുവാൻ ഈ ഭൂമിൽ വന്ന കർത്താവു..
ആരുമില്ലാത്തവർക്കു അവിടുന്നു ആശ്രയം ആണ്
രോഗികൾക്ക് അവൻ സൗഖ്യദായകൻ ആണ്
അവിടുന്ന് നമ്മുടെ പ്രതീക്ഷയും പ്രത്യാശയുമാണ്.
അറിയേണ്ടത് നിനക്കു മനസുണ്ടോ എന്നതും.
പിന്നീട് നടന്നത്… എന്തെന്നാൽ
എഴുന്നേറ്റു കിടക്ക എടുത്തു നടക്ക, എന്നു യേശു പറയുന്നു… ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു v.8, 9
ഇത് വായിക്കുമ്പോൾ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണോ താങ്കൾ, ആരുമില്ല എന്നതിനാൽ ഭാരപ്പെടുന്നുണ്ടോ….?
വിഷമിക്കണ്ട യേശുക്രിസ്തു താങ്കൾക്കായി ഉണ്ട്…
ആരോരുമില്ലാത്തവര്ക്ക് അവിടുന്ന് അഭയമാണ്… താങ്കളെ സഹായിപ്പാൻ കർത്താവിനു കഴിയും
അതു ഇനി ഏതു വിഷയമായാലും,
എത്ര ബുദ്ധിമുട്ടേറിയതായാലും..
ദൈവകരങ്ങളിലേക്കു കൊടുക്കുക…
അവിടുന്ന് അത്ഭുതം ചെയ്യും…
യേശു താങ്കളെ സ്നേഹിക്കുന്നു… അവിടുന്ന് താങ്കളെ സഹായിക്കും.
ഒരു ദൈവപൈതലിനെ സംബന്ധിച്ചു അവന്റെ ഏറ്റവും വലിയ ബലം അവന്റെ ദൈവമാണ്..
ഏതു പ്രതിസന്ധിയിലും, അവനെ നിലനിർത്തുന്നത് ആ ഉറപ്പും വിശ്വാസവുമാണ്….
ദൈവം സഹായമായിട്ടുള്ളവന്…
ധൈര്യത്തോടെ മുന്നേറുവാൻ കഴിയും…
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായാ ദൈവത്തിൽ ആശ്രയിച്ചു മുന്നേറാം…
ദൈവം അനുഗ്രഹിക്കട്ടെ 🙏
©️ബിനു ബേബി