ആത്മഹത്യനമ്മുടെ സമൂഹംനേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്… ✍️
പക്ഷേഅതു ഒന്നിനും ഒരു പരിഹാരമല്ല…
അതു ഭീരുത്വമാണ്..
ഒളിച്ചോട്ടമാണ്..
ഇത് നമുക്ക് അറിയുകയും ചെയ്യാം…
എന്നിട്ടും???? 🤔
ജീവന്_വിലയുണ്ട്… 📜
എന്തിന്റെ പേരിലായാലും അതു ഒടുക്കുവാനും എടുക്കുവാനും ആർക്കും അവകാശമില്ല…
പ്രതീക്ഷകൾ നഷ്ടപ്പെടുന്നിടത്താണ് നിരാശ ജനിക്കുന്നത്….
ആ നിരാശകൾ ആണ് പലരെയും മദ്യത്തിലേക്കും മയക്കുമരുന്നുകളിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നത്…
പണമോ, വിദ്യാഭ്യാസമോ, പ്രശസ്തിയോ ഒന്നും ഇതിനു പരിഹാരവും അല്ല .. അല്ലെങ്കിൽ #പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന പലരും അതു ചെയ്യുകയില്ലല്ലോ…. ആത്മത്യ ചെയ്തവരുടെ എണ്ണിയാൽ തീരാത്ത ഒരു ലിസ്റ്റ് തന്നെ നമുക്ക് എടുത്തു നോക്കാൻ സാധിക്കും…
കേട്ടിട്ടുള്ള ചില പദങ്ങൾ… 🙆♂️
1.ഞാൻ ഒറ്റപ്പെട്ടു.
2.ആർക്കും എന്നെ വേണ്ട.
3.എന്തിനു ഭൂമിക്കു ഒരു ഭാരം ആകണം.
4.എന്തിനാ അർത്ഥമില്ലാത്ത ഈ ജീവിതം.
- ആർക്കു വേണ്ടിയാടോ ജീവിക്കുന്നെ?
6.മടുത്തു.
7.എങ്ങനെകിലും ഒന്നു അവസാനിച്ചിരുന്നെകിൽ.
8.എന്റെ സ്വപ്നങ്ങൾ എല്ലാം തകർന്നു.
9.ഈ അവസ്ഥയിൽ എനിക്കു സമൂഹത്തെ ഫേസ് ചെയ്യാൻ വയ്യാ.
10.ഇനി ഞാൻ എന്തു ചെയ്യും?
11.എല്ലാരും എന്നെ ചതിച്ചു.
12.സ്നേഹിച്ചവർ വഞ്ചിച്ചു.
13.കടം കേറി മുടിഞ്ഞു.
14.എന്റെ ശവം തീറ്റിക്കും (പ്രതികാരം )
15.ആത്മഹത്യാ മാത്രം ഏക പോംവഴി.
ഇങ്ങനെയുള്ള ഒരായിരം വാക്കുകൾ,
ചിന്ത മണ്ഡലത്തിൽ അഗ്നിപർവതം കണക്കെ പുകയുമ്പോൾ…. 🚶🤯
പ്രീയ സുഹൃത്തേ യാഥാർഥ്യം ഇവയൊന്നുമല്ല…
മരണകിടക്കയിൽ അവസാന ശ്വാസത്തിനായി പിടയുന്ന ഒരുവനും അവന്റെ ജീവനായി ഉള്ളുരുകി പ്രാർത്ഥിക്കുന്ന അവന്റെ പ്രീയപ്പെട്ടവരോടും ചോദിക്കണം ജീവന്റെ വില…
ഈ സമൂഹത്തിൽ എല്ലാവരും ജീവിക്കുണ്ട്…. ചിന്തകൾ മുഴുവൻ #താങ്കളിലേക്കും താങ്കളുടെ #ചുറ്റുപാടുകളിൽ താങ്കൾ കാണുന്ന ആ വ്യക്തികളിലും മാത്രമാക്കാതെ അതിനും വെളിയിലേക്കു വരുക….
1.പ്രകൃതിയിലേക്ക് നോക്കുക….👀.
അന്നന്നത്തെ അന്നം തേടിയിറങ്ങുന്ന പക്ഷികൾ… മൃഗങ്ങൾ… മറ്റിതര ജീവ ജാലങ്ങൾ
2.#സമൂഹത്തിലേക്ക് നോക്കുക…..
എത്രയോ മനുഷ്യർ താങ്കളേക്കാൾ ബുദ്ധിമുട്ടുന്നവർ അവിടെയുണ്ട്…. അംഗഹീനർ… രോഗികൾ…. ആലംബഹീനർ… തലചായ്ക്കാൻ ഇടമില്ലാത്തവർ… നിത്യവൃത്തിക്കുവേണ്ടി പണിപ്പെടുന്നവർ… പക്ഷേ അവരും ജീവിക്കുന്നു..
അധ്വാനിക്കുന്നു… #അവരുടെയും മുഖത്തു #പുഞ്ചിരി വിടരുന്നുണ്ട്…
3.#ദൈവത്തിങ്കലേക്കു നോക്കുക…
അവയിടുന്നു താങ്കളുടെ സൃഷ്ടിതാവാണ്, ദൈവം താങ്കൾക്ക് തന്ന ഈ ഭൂമിയിലെ അവസരത്തെ അവിടുത്തെ നാമ മഹ്വത്വത്തിനായി ഉപയോഗിച്ചിട്ടുണ്ടോ?
ഇല്ലാത്തതിനെഓർത്തുനിരാശപ്പെടാതെ #ഉള്ളതിനെഓർത്തുസന്തോഷിക്കുക.
ഈഭൂമിയിൽതാങ്കൾജനിച്ചെങ്കിൽ #താങ്കൾക്കുംഒരുസ്പേസ്ഉണ്ട്.
താങ്കളെക്കുറിച്ചുംദൈവത്തിനുഒരു_ഉദ്ദേശ്യം ഉണ്ട്.
ബൈബിളിൽ യേശു ക്രിസ്തു ഇപ്രകാരം പറഞ്ഞു..
മത്തായി
6:26 ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
6:27 വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?
6:28 ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.
6:29 എന്നാൽ ശലോമോൻപോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
6:30 ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
6:31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
വിചാരപ്പെടരുത്…
നിരാശപ്പെടരുത്
അവയുടെകുടുക്കുകളിൽനിന്നും പുറത്തുകടക്കുക…..
ദൈവീക ഉദ്ദേശ്യം തിരിച്ചറിയുക….. താങ്കൾ ഒറ്റക്കല്ല…
താങ്കളെ യേശു സ്നേഹിക്കുന്നു
അവിടുന്ന് തന്റെ രക്തം ചൊരിഞ്ഞത് താങ്കൾക്കു വേണ്ടി ആണ്..
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
ആരെല്ലാം കൈവിട്ടാലും താങ്കളുടെ ഏതു പ്രതിസന്ധിയിലും, രോഗത്തിലും, തകർച്ചയിലും,
ഏതു ബുദ്ധിമുട്ടിലും യേശു താങ്കളോട് കുടെയുണ്ട്..
ജീവിതം മരണം കൊണ്ട് അവസാനിക്കുന്നതല്ല…
നിത്യത എന്നത് യാഥാർഥ്യമാണ്…
യേശുക്രിസ്തു നമുക്ക് നിത്യ ജീവൻ നൽകിത്തരുന്നു…
താങ്കളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനും
കർത്താവുമായ സ്വീകരിക്കുക
റോമർ 10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക..
യോഹന്നാൻ
11:25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
11:26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല;
അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുക
യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ദൈവമക്കൾക്കു പ്രത്യാശയുണ്ട്… സമാധാനം ഉണ്ട്… അവ ഈ ലോകത്തെ കുറിച്ചോ ലോകം തരുന്നതോ അല്ല… ദൈവത്തിലും അവന്റെ വചനത്തിലുമാണ്… ദൈവം നമുക്ക് സമാധാനം നൽകി… ആ സമാധാനം അനുഭവിക്കുന്നവർ പ്രത്യാശയോടെ അവന്റെ വരവിനെ നോക്കി പാർക്കുന്നു…
1.സകല ഭയത്തിൽ നിന്നും വിടുവിക്കുന്ന ദൈവം..
2.കഷ്ടതയിൽ അടുത്ത തുണ
3.ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല.. എന്നു പറഞ്ഞവൻ
4.ലോകാവസാനത്തോളം കൂടെ ഇരിക്കാം എന്നു പറഞ്ഞവൻ
5.രോഗിക്ക് വൈദ്യൻ.
6.ബുദ്ധിമുട്ടൊക്കെയും തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം തീർത്തു തരുന്നവൻ..
7.വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായവൻ
ആ നല്ല ദൈവത്തിൽ ആശ്രയിക്കാം
പ്രത്യാശിക്കാം.
നിലനിൽക്കാം.
കാത്തിരിക്കാം.
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല….
താങ്കളുടെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരം യേശുക്രിസ്തു… മാത്രം…. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏