പരുപരുത്ത അനുഭവങ്ങൾ നമ്മെ പറക്കുവാൻ പഠിപ്പിക്കും

From small beginnings come great things.”- Anonymous
ഒരു പാട് ദിവസങ്ങളുടെ അധ്വാനത്തിന് ശേഷം മനോഹരമായ ആ കൂടിന്റെ പണി തീർന്നു . നല്ല രീതിയിൽ കൂടുപണിതു തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രതീക്ഷയോടെ ഇരുന്ന നാളുകൾക്കൊടുവിൽ ആ കൂട്ടിൽ പുതിയ കുഞ്ഞുങ്ങൾ എത്തി. പിന്നീടങ്ങോട്ടു അവയെ പോറ്റുവാനും സംരക്ഷിക്കുവാനുമുള്ള തത്രപ്പാടിലായിരുന്നു അവർ .ഇരുവരും ഇര തേടിപ്പിടിച്ചു അവയെ തങ്ങളുടെ കുഞ്ഞിന്റെ കോക്കിൽ ഒതുങ്ങുന്നതരത്തിൽ ആക്കിയും മറ്റും വളരെ പണിപ്പെട്ടു തങ്ങളുടെ വിശപ്പ് മറന്നു കുഞ്ഞുങ്ങൾക്കായി അധ്വാനിച്ചു .

അങ്ങനെ ദിവസങ്ങളും ആഴ്ചകളും വളരെ വേഗം മുന്നോട്ടുപോയി ആ കുഞ്ഞുങ്ങൾ വളർന്നു .


എന്നാൽ പെട്ടൊന്നൊരു ദിവസം മാതാപിതാക്കളുടെ സ്വാഭാവം മാറി ,എന്താണ് സംഭവിക്കുന്നത് എന്നു ആ കുഞ്ഞുങ്ങൾക്ക് മനസിലാക്കാൻ സാധിച്ചില്ല .
ആ കൂട്ടിൽ സുഖത്തോടെ ഇരുന്ന കുഞങ്ങൾക്കു പെട്ടെന്ന് അതു ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല….
എന്താ സംഭവിക്കുന്നത്…


തങ്ങളുടെ ചുറ്റുമുള്ള ആ മനം മയക്കുന്ന നിദ്ര പ്രദാനം ചെയ്യുന്ന നല്ല നാരുകളും തൂവലുകളും കൊണ്ട് ഉണ്ടാക്കിയ സുഖകരമായ പ്രതലം നഷ്ടപ്പെടാൻ പോകുന്നുവോ? ഇതെന്നാ ഇങ്ങനെ സംഭവിക്കുന്നത്….


കാലുകളും പള്ള ഭാഗവുമൊക്കെ നോവുന്നു… അമ്മേ….. ഈ അമ്മ എന്താ ഇത്ര കണ്ണിൽ ചോരയില്ലാതെ പ്രവർത്തിക്കുന്നത്…. ഞങൾ അമ്മയുടെ മക്കൾ തന്നെ അല്ലെ…. “പിന്നെന്താ കാക്കയുടെ കൂട്ടിൽ ഇരുന്നു അറിയാതെ കുകിപോയ കുയിലിന്റെ കുഞ്ഞിനോട് പെരുമാറുന്നത് പോലെ ഞങ്ങളോട് പെരുമാറുന്നത് ?


ഹോ !!ഇതു എന്തൊരു ദുരിതമാ…… പിന്നെയും അവിടവിടങ്ങളിലേക്കു മാറിപ്പോയ ആ തൂവലുകളും മറ്റും തങ്ങളുടെ കീഴിലേക്കു പണിപ്പെട്ടു വെക്കുവാൻ ആ കുഞ്ഞുങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ തള്ളപക്ഷി വീണ്ടും അതു ഇളക്കുവാൻ തുടങ്ങി…. മാത്രമല്ല ആ കുടിനുചുറ്റും ചിറകടിച്ചു പറക്കുന്നതല്ലാതെ വേണ്ടവിധം തീറ്റയും കൊണ്ടുവരുന്നില്ല…. അവരെ പട്ടിണിക്ക് ഇടാൻ ആണോ?

ആ കൂടിന്റെ അഗ്രങ്ങളിലേക്കു പോകുവാൻ അവരുടെ മേൽ വല്ലാത്ത സമ്മർദ്ദവും ഉണ്ടാകുന്നു .
അമ്മയുടെ ഭാവം ഒട്ടു മാറുന്നതുമില്ല… അറിയാതെ ആ വിടവുകളിലൂടെ താഴേക്കു നോക്കിയ ആ കുഞ്ഞുങ്ങൾ ഭയചികതരായി….. ഉള്ളു കാളിപ്പോയ അവസ്ഥ… ഇത്ര ഉയരത്തിൽ ആണോ തങ്ങൾ…. ഇവിടെനിന്നെങ്ങാനും താഴോട്ട് പോയാൽ… സങ്കൽപ്പിക്കുക പോലും വയ്യ… ഹോ ദൈവമേ !എന്തു ചെയ്യും?നാമും ചിലപ്പോൾ ഒക്കെ ഇങ്ങനെ പറയാറില്ലേ…. നമുക്ക് ചുറ്റും നാം അഭിരമിച്ചിരുന്ന ആ’ comfort zone എല്ലാം ഉള്ളതും … സമയത്തു ആഹാരം ലഭിക്കുന്ന… കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും… നാടും… അങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കുന്ന സമയത്തു അപ്രതീക്ഷിതമായി ചില പരുപരുത്ത വേദനിപ്പിക്കുന്ന അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ… ഹോ ഈ ദൈവം എന്താ ഇങ്ങനെ പ്രവർത്തിക്കുന്നത്? ഇത്ര ദുഷ്ടനാണോ? എന്നിൽ നിന്ന് ആ സുഖത്തിന്റെ പുതപ്പു എടുത്തുകളഞ്ഞത് എന്തിന്? ചുട്ടുപൊള്ളുന്ന കുർത്തമുർത്ത ഈ അനുഭവത്തിൽ കൂടി കടന്നുപോകുന്ന ഈ അവസ്ഥ എനിക്കു ഇതു സഹിക്കാൻ വയ്യാ… എന്താ എനിക്കുമാത്രം ഇങ്ങനെ? എന്നാ പിന്നെ എന്തിനാ എനിക്കു ഇങ്ങനെ ഒരു ജന്മം തന്നത്?….. ഇങ്ങനെ പോകുന്നു പരിഭവങ്ങൾ പരാതികൾ… അല്ലേ?

കഴുകനോട് ചോദിച്ചു നോക്കാം.. അല്ല ഇതിപ്പോൾ എന്നാ സത്യത്തിൽ പറ്റിയത്? എന്തൊന്നിനുള്ള പുറപ്പാടാ? എന്താ ഇങ്ങനൊക്കെ? ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത ആകാമോ?

വളരെ തിരക്കിൽ നിന്ന ആ കഴുകൻ പറയുന്നത് ശ്രദ്ധയോടെ ഒന്നു കേൾക്കു……..
1.അവർ പറയുന്നു ഇയിടെയായി തങ്ങളുടെ സ്വഭാവം വല്ലാതെ മാറിയെന്നു ശരിയാണോ?
ഉത്തരം. അതേ, സ്നേഹത്തിനു മാറ്റമില്ല,പക്ഷെ അല്പം പരുഷമായി പെരുമാറുവാനുള്ള സമയം വന്നു.
2.അവർ നിങ്ങളുടെ കുഞ്ഞുങ്ങൾ അല്ലേ?
ഉത്തരം. ആണെല്ലോ, അതിനാൽ ആണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.
3.അവരെ കൊല്ലാൻ ആണോ ഉദ്ദേശം?
ഉത്തരം. ഒരിക്കലും അല്ല..
4.പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?
ഉത്തരം. അതു ഇപ്പോൾ അവർക്കു മനസിലാവില്ല
5.എന്താ തീറ്റ കൊണ്ടുകൊടുക്കാത്തതു?
ഉത്തരം. അവർ പുറത്തിറങ്ങി കണ്ടെത്തണം
തന്റെ കുഞ്ഞുങ്ങളോടുള്ള ബന്ധത്തിൽ സ്നേഹമുള്ള ഒരു പക്ഷിയാണ്അതു , അതിനു തീറ്റ കൊടുക്കുകയും കണ്ടെത്തുകയും തന്റെ കുഞ്ഞുങ്ങളെ മറ്റു ജീവികളിൽ നിന്നു സംരഷിക്കാൻ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു…. എന്നാൽ തന്റെ കുഞ്ഞുങ്ങളെ കുറിച്ചു അതിനു മറ്റൊരു ഉദ്ദേശം കൂടെ ഉണ്ട്…
അതു എന്നും കൂട്ടിൽ ഇരുന്നു അമ്മയുടെ സംരക്ഷണം അനുഭവിച്ചു ഉപയോഗമില്ലാത്ത ,പറക്കുവാൻ അറിയാത്ത തീറ്റ തേടുവാനറിയാത്ത കേവലം പേരിനു കഴുകൻ എന്നു പറയുന്ന ഒന്നിന്റെ അമ്മയാകുവാനല്ല ….
പിന്നെയോ ഏത് പ്രതികൂലങ്ങളിലും ഉയർന്നു പറക്കുന്ന… ഏത് പ്രതിസന്ധികളിലും തളരാത്ത പോരാട്ടവീര്യമുള്ള ഒരു പക്ഷിയായി തന്റെ യഥാർത്ഥ കുഞ്ഞായി ലോകത്തിന്റെ മുൻപിൽ നിലകൊള്ളുവാനാണ് ആ അമ്മ ഈ അസുഖകരമായ അവസ്ഥയിൽ കൂടി തന്റെ കുഞ്ഞുങ്ങളെ കടത്തിവിടുന്നത്…..
ഉയരത്തെ കണ്ടു ഭയപ്പെടുന്ന ഒരു കോഴിക്കുഞ്ഞു ആകുവാനല്ല…. ഉയരത്തിലേക്ക് ചിറകടിച്ചു പറന്നു മേഘങ്ങളേ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുന്ന ഒരു പക്ഷി ആയി മാറണം.
എന്നും ആ ചിറകിനുള്ളിൽ ഇരിക്കുവാനും തൂവലുകളുടെ അവരണത്തിൽ സുഖിക്കുവാനുമല്ല… അടുത്ത ഒരു കൂടൊരുക്കുവാനും അതിൽ പുതിയ ഒരു ഭാവിക്കു തുടക്കം കുറയ്ക്കുവാനും അത്രേ..
കുടിനകത്തെ ചൂടും ആഹാരവും പങ്കിടുവാനല്ല.. മതിയായ വളർച്ച എത്തുമ്പോൾ കുടിനുവെളിയിൽ ഒരു ലോകമുണ്ടെന്നും അതിലേക്കു താനും ഇറങ്ങേണ്ടവനാണെന്നു മനസിലാക്കുവാനും ഇതു ആവശ്യമാണ്.അവൻ പറക്കേണ്ടത് അനിവാര്യമാണ് …
ജീവിതത്തിൽ വരുന്ന ഓരോ പ്രതികുലത്തിലും സാഹചര്യങ്ങളെ കുറ്റം പറഞ്ഞിരിക്കാതെ മറ്റുള്ളവരെ പഴിക്കാതെ അവയെ എതിർത്ത് തോൽപ്പിച്ചു മുന്നേറുമ്പോളോ തനിക്കെതിരായി നിൽക്കുന്നവയെ കൂടി തന്റെ കുതിപ്പിനായി ഉപയോഗിക്കുമ്പോൾ ആണ് നമുക്ക് മുന്നേറുവാൻ കഴിയുന്നത് ….
ഓരോ തടസങ്ങളിലും ഒരു അവസരവും ഉണ്ട് ….
ഓരോ അവസരങ്ങളിലും ഒരു മുന്നേറ്റമുണ്ടു …
ഓരോ മുന്നേറ്റങ്ങളിലും ഒരു പാഠമുണ്ട് ….
അനുഭവങ്ങളെ പാഠങ്ങളാക്കി …

ദൈവാശ്രയത്തോടെ നമുക്ക് മുന്നേറാം …….
..ബിനു ബേബി

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: