ശരിയായ അറിവ് ശരിയായ ലക്ഷ്യം..

ഏതൊന്നിനേയും കണ്ണുമടച്ചു വിമർശിക്കാതെ അതിന്റെ ശരി തെറ്റുകളെ വിശകലനം ചെയിതു.. ശരിയുടെ വശത്തു നിൽക്കുക… തെറ്റായവയെ ഒഴിവാക്കുക… അങ്ങനെ നാം ചെയ്യുമ്പോൾ ഒരിക്കൽ പറഞ്ഞത് തെറ്റായിപ്പോയി എന്നു പറയുവാനോ… ഇല്ല ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നു കളവു പറയേണ്ടതോ ആയ ആവശ്യം അധികം വരില്ല…
ഒരു നല്ല വേദശാത്രപഠനത്തിന്റെ ഗുണം അതു ധാരാളം അറിവ് പകരുന്നു എന്നതല്ല… പിന്നയോ നമ്മുടെ കണ്ണു തുറപ്പിക്കുന്നു എന്നതാണ്…
ഓരോന്നിന്റെയും ശരിയും തെറ്റും ഗ്രഹിക്കുവാൻ അതു നമ്മെ പ്രാപ്തമാക്കുന്നു… എല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന ഭാവത്തിൽ നിന്നും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. ദൈവത്തിൽ നിന്നും പ്രാപിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയിലേക്ക് അതു നമ്മെ നടത്തുന്നു… അപ്പോൾ തന്നെ താൻ അറിഞ്ഞ എല്ലാക്കാര്യങ്ങളും പങ്കുവെച്ചു മറ്റുള്ളവരെക്കാൾ കേമനാണ് എന്നു വരുത്തുന്നതിനേക്കാൾ ജനത്തെ ദൈവത്തിങ്കലേക്കു നയിക്കുവാനും വിശ്വാസത്തിൽ നിലനിർത്തുവാനും പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള ആത്‌മീയ ജീവിതത്തിനു അവരെ പ്രേരിപ്പിക്കുവാനും കഴിയുന്ന നിലകളിലുള്ള ആത്മീയ ചിന്തകൾ പങ്കുവെക്കുവാനും അതു നമ്മെ സഹായിക്കുന്നു.
പാത്രം അറിഞ്ഞു വിളമ്പുക… എന്നത് നാം കേട്ടിട്ടുണ്ടാകുമല്ലോ…. നാം ഒരു ചിന്ത പങ്കുവെക്കുന്നതിനു മുൻപുതന്നെ അതിന്റെ ആവശ്യകതയും അതു നാം പറയണം എന്ന് ദൈവഹിതത്തിലുള്ള പ്രേരണ നമുക്ക് ലഭിക്കുന്നുവോ എന്നും വിലയിരുത്തുക…. അങ്ങനെ എങ്കിൽ ഒരുപാടു വിമർശനങ്ങളും കലക്കങ്ങളും ഒക്കെ നമുക്ക് ഒഴിവാക്കാൻ സാധിക്കും… വിശ്വാസത്തിൽ ബലഹീനരും… സംശയവിചാരങ്ങൾക്കു അടിമപ്പെട്ടവരും… ഒക്കെ നമ്മുടെ ചുറ്റും ഉണ്ട്… ആകയാൽ നമ്മുടെ പ്രയക്ത്നം ക്രിസ്തുവിൽ വ്യർത്ഥം ആകാതെ ഇരിപ്പാൻ തക്കവണ്ണം മറ്റുള്ളവരെ നിലനിർത്തുക എന്നതും വിശ്വസത്തിൽ ഉറപ്പിക്കുക എന്നതുമാകട്ടെ നമ്മുടെ ലക്ഷ്യം …. നമ്മുടെ ഒരോ ചിന്തകളും (സാമൂഹ്യമാധ്യമങ്ങളിലേതു ) ക്രിസ്തുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നതും… ഏക രക്ഷകൻ യേശുക്രിസ്തു എന്നതുമാകട്ടെ…. മുഴുമാനവരാശിയുടെയും പാപത്തിന്റെ പരിഹാരത്തിനായി കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു… അവിടുത്തെ നമ്മുടെ കർത്താവും രക്ഷകനുമായി വിശ്വസിച്ചു ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ജീവിതം ചെയ്യുക.. അതത്രേ നമുക്കാവശ്യം… ഈ ലോകം താൽക്കാലികം..
എന്നാൽ നമുക്ക് ഒരു നിത്യതയുണ്ട്.. കർത്താവായ യേശുക്രിസ്തു നമുക്ക് നിത്യ ജീവൻ നൽകിത്തന്നു.. ദൈവം നമുക്കായി ഒരു ഭവനം ഒരുക്കുന്നു… തന്നെ കാത്തിരിക്കുന്നവർക്കായി കർത്താവു വേഗം വരുന്നു…
അവനെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക…ആമേൻ.
ബിനു ബേബി

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: