ദൈവവും ദൈവത്തിന്റെ വചനവും നമുക്ക് നൽകിത്തരുന്ന പ്രത്യാശ

✍️നമ്മുടെ ഏതു സാഹചര്യത്തിലും ദൈവത്തോളം നമ്മെ #മനസിലാക്കുവാൻ ആർക്കും കഴിയില്ല… ✨️ ദൈവ വചനത്തോളം നമ്മെ #ധൈര്യപ്പെടുത്തുന്ന മറ്റൊന്നുമില്ല… ഞാൻ ദൈവത്തിലും അവന്റ വചനത്തിലും 📖പൂർണ്ണമായി വിശ്വസിക്കുന്നു ആശ്രയിക്കുന്നു… കാരണം അവ📎👇#മാറ്റമില്ലാത്തതാണ്… ജീവൻ പകരുന്നതാണ്… കഷ്ടതയിൽ ആശ്വാസമാണ് … ഭക്തിയെ വർധിപ്പിക്കുന്നതാണ്… ഭയത്തെ അകറ്റുന്നതാണ്….. എന്റെ കീർത്തനം ആണ്… സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നതാണ്… എന്നെ ബുദ്ധിമാനാക്കുന്നതാണ്… എന്റെ കാലിനു ദീപവും എന്റെ പാതക്ക് പ്രകാശവുമാണ്….. പാപത്തിൽ നിന്നും എന്നെ അകറ്റുന്നതാണ്… നിത്യതയിലേക്കു എന്നെ നടത്തുന്നതാണ്… പ്രതികൂലതിന്റെ നടുവിൽ എന്നെ“ദൈവവും ദൈവത്തിന്റെ വചനവും നമുക്ക് നൽകിത്തരുന്ന പ്രത്യാശ” വായന തുടരുക

Let’s share the love of Christ… ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാം

യേശു ക്രിസ്തു കാണിച്ചുതന്ന മാർഗ്ഗം സ്നേഹത്തിന്റെയുംസത്യത്തിന്റെയുംസഹനത്തിന്റെയും നിത്യ ജീവന്റെയും പാതയാണ്…ആയതിനാൽ ആണ് ഈ കഴിഞ്ഞ 2000 വർഷമായി ലോകത്തിൽ ആകമാനം ഇതിനെ തുടച്ചുനീക്കുവാൻ വിവിധ ശക്തികൾ അനീതികൊണ്ടും ആയുധം കൊണ്ടും അക്രമങ്ങൾ കൊണ്ടും പരിശ്രമിച്ചിട്ടും വളരുന്നതല്ലാതെ തളർന്നും തകർന്നും പോകാത്തത്….ഈ ലോകത്തിൽ ജീവിക്കുന്ന ഒരു വ്യക്തിപോലും(ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷ, സംസ്കാര, വിദ്യാഭ്യാസ വെത്യാസമെന്ന്യേ )അവനുവേണ്ടി വെളിപ്പെടുത്തിയ രക്ഷാകരമായ ദൈവപദ്ധതി അറിയാതെ പോകരുത് എന്ന നിര്ബന്ധമാണ് അതിനെ വിളിച്ചറിയിക്കുവാൻ ഒരോ രക്ഷിക്കപ്പെട്ട വ്യക്തിയെയും അതിനായി പ്രേരിപ്പിക്കുന്നത്…ഉദാഹരണം“Let’s share the love of Christ… ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കാം” വായന തുടരുക

വാക്കുകൾ ശ്രദ്ധയോടെ ….

നമ്മുടെ വാക്കുകൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കണം… അതു ഒരിക്കലും മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനോ നശിപ്പിക്കുന്നതിനോ ആകരുത് … അതിന്റെ ശക്തി വളരെ വലുതാണ്…. ബൈബിളിൽ അനവധി വാക്യങ്ങൾ അതിനാധാരമായി ഉണ്ട്…. യാക്കോബ് 3:5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; ഒരു ചെറിയ തീപ്പെട്ടി കോലിന്റെ അറ്റത്തുള്ള മരുന്ന് ഉരഞ്ഞു കത്തുമ്പോൾ അതിൽ നിന്നും ഉണ്ടായ തീ ചെറുതാണ് പക്ഷേ അതു കത്തിപ്പടരുമ്പോൾ ഒരു“വാക്കുകൾ ശ്രദ്ധയോടെ ….” വായന തുടരുക

പ്രതിബന്ധങ്ങളെ അതിജീവിക്കുക

പ്രതിബന്ധങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കാം… ✍️ സാഹചര്യങ്ങൾ നിരവധി വെല്ലുവിളികൾ ഉയർത്തിയേക്കാം ലോകം ഒരു ദൈവ പൈതലിനു അനുകൂലമല്ല… എന്നാൽ തളർന്നുപോകരുതു.. നിരവധി പടിക്കെട്ടുകൾ നമുക്ക് മുൻപിൽ വന്നേക്കാം… അവ ചവിട്ടിക്കയറി മുന്നേറുമ്പോൾ ആണ് ഉയരങ്ങൾ കീഴടങ്ങുന്നത്. . 📜 ഉന്നതമായ ലക്ഷ്യത്തോടെ…. ഉത്തമ വിശ്വാസത്തോടെ… ഉയരത്തിലേക്ക് നോക്കി… ഉന്നത വിളിക്കനുസരിച്ചു… ഉത്സാഹത്തിൽ മടുപ്പിയില്ലാതെ… ഉണർന്നും പ്രാർത്ഥിച്ചുകൊണ്ട്…. ഉത്തമ ഭടനായി…. മുന്നേറാം…. ദൈവം അനുഗ്രഹിക്കട്ടെ 🙏

Create your website with WordPress.com
Get started