Backsliding…. And its reasons…. A simple bible study…

Title:
നാം മുന്നേറുന്നവരോ അതോ പിന്മാറുന്നവരോ?

Content:
പിന്മാറ്റം വേദപുസ്തക വീക്ഷണത്തിൽ

ചില ഉദാഹരണങ്ങൾ

പിന്മാറ്റത്തിന് കാരണങ്ങൾ.

അന്തരഫലം

നാം നിൽക്കുന്ന ആത്മീയ ലോകത്തിൽ പിന്മാറുന്നവരും മുന്നേറുന്നവരും ഉണ്ട്. ഇതിൽ ഏതു കൂട്ടത്തിൽ ആണ് നാം എന്നുള്ളത് നമ്മൾ തന്നെ വിലയിരുത്തേണ്ടതാണ്.
അന്ത്യ കാലത്തിൻറെ ഒരു ലക്ഷണമാണ് പിന്മാറ്റം… വിശ്വാസത്യാഗം എന്നുള്ളത്. വിശ്വാസ കളത്തിൽ വളരെ ശക്തമായി നിന്ന് പ്രവർത്തിച്ചവരും സുവിശേഷത്തിന്റെ മുന്നണിപ്പോരാളികളായി നിലകൊണ്ടവരും കാലാന്തരത്തിൽ ഏതൊക്കെയോ കാരണങ്ങൾ പറഞ്ഞ് തങ്ങൾ നിന്ന ഇടത്തിൽ നിന്നും പുറകിലേക്ക് മാറിയഅല്ലെങ്കിൽ പിന്മാറി പോയ അനുഭവങ്ങൾ നമുക്കു ചുറ്റും ഒരുപാടും കാണുവാൻ സാധിക്കും.

പിന്മാറ്റത്തെ കുറിച്ച് ബൈബിൾ വളരെ വ്യക്തമായി പറയുന്നുണ്ട്. പഴയനിയമത്തിലും പുതിയ നിയമത്തിലും നമുക്ക് ധാരാളം വചനങ്ങൾ കാണുവാൻ സാധിക്കും. പഴയനിയമത്തിലെ യിരമ്മ്യപ്രവചനത്തിലും ഹോശേയ പ്രവചനത്തിലും ഇസ്രായേലിന്റെ പിന്മാറ്റത്തെ പറ്റി വളരെ വ്യക്തമായി പരാമർശിച്ചിരിക്കുന്നു. പുതിയ നിയമത്തിലേക്ക് എത്തുമ്പോൾ ലേഖനങ്ങളിൽ പിൻമാറ്റത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം .

എന്താണ് പിന്മാറ്റം?
ഒരുവൻ ദൈവത്തോടുള്ള സജീവമായി കുട്ടായിമയിൽ വന്നതിനു ശേഷം… ഊഷ്മളമായ ആ ബന്ധത്തിൽ നിന്നും പിറകിലേക്ക് പോകുന്നത് ആണ് പിന്മാറ്റം..
അതിന്റെ വിവക്ഷ കൊടുത്തിരിക്കുന്നത് “to draw back or apostatize in matters of religion “. മറ്റൊന്ന് “turning back or away”.എന്നതത്രേ. പിന്തിരിഞ്ഞു പോകുക,അകന്ന് പോകുക എന്നതത്രേ.

മാനസാന്തരം എന്നത് ദൈവത്തിലേക്കുള്ള മനംതിരിയൽ ആണെങ്കിൽ ദൈവത്തോട് അടുത്തുവരുന്നതാണെകിൽ,
പിന്മാറ്റം എന്നത് ദൈവത്തിൽ നിന്നും മനം മാറ്റം ആണ് അല്ലെങ്കിൽ ദൈവത്തെ വിട്ടു ദൂരേക്കുള്ള യാത്രയാണ്.
പിന്മാറ്റം പഴയ നിയമത്തിൽ….
1. ശലോമോന്റെ ഹൃദയം ദൈവത്തെ വിട്ട് തിരിഞ്ഞു എന്നു 1 രാജാക്കന്മാർ 11:9 കാണുന്നു.
2.ശൗൽ ദൈവത്തിന്റെ വഴികളെ വിട്ടു മാറിയിരിക്കുന്നു. 1 ശാമുവേൽ 15:11
3.ഇസ്രായേൽ ദൈവത്തിന്റെ വഴികളെ വിട്ടുമാറി.പുറപ്പാട് 32:8,നെഹ 9:36,
4.വിശ്വാസത്യാഗിനിയായ യിസ്രായേൽ യിരെമ്യാവ്‌ 3:11,2:19,
5.എന്റെ ജനം എന്നെ വിട്ടു പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു. ഹോശേയ 11:7.
6.അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയിതു. സങ്കിർത്തനങ്ങൾ 78:57.
ഇങ്ങനെ അനവധി വാക്യങ്ങൾ നമ്മുക്ക് ഇതനുബന്ധമായി കാണുന്നു.
പുതിയ നിയമത്തിൽ

1. അല്പസമയത്തേക്കുമെങ്കിലും അകലം വിട്ടു അനുഗമിച്ച, ക്രിസ്തുവിനെ അറിയില്ല എന്നു ആണയിട്ടു പറഞ്ഞ പത്രോസ്… വലയും പടകുമായി പഴയ ജീവിത രീതിയിലേക്ക് പോകുന്നത് പിന്മാറ്റത്തിന് ഒരു ഉദാഹരണം ആണ്. യോഹന്നാൻ 18:17,25,26,21:3
2.ആദ്യസ്‌നേഹം നഷ്ടപെട്ടുപോയ സഭ.വെളിപ്പാട് 2:4
3.ക്രിസ്തുവിനോടുള്ള ഏകഗ്രതയും നിർമലതയും വിട്ടു വഷളായി പോകുമോ എന്നു കൊരിന്തു സഭയെ പറ്റി അപ്പോസ്തോലൻ ഭയപ്പെടുന്നു 2 കോറിന്തി 11:3
4. ആത്മാവിൽ ആരംഭിച്ചു ജഡപ്രവർത്തികൾക്കു അധികം പ്രാധാന്യം കൊടുത്തു പഴയ ചിന്തകളിലേക്ക് പോകുന്ന ഗലാത്യ സഭ.. ഗലാത്യർ 3:1-3,5:4,7.
5.കുട്ടത്തിൽ നിന്നു വിട്ടുപോയ ആട്
6.ഭവനം വിട്ടു പോയ ഇളയ മകൻ
അങ്ങനെ ഉദാഹരണത്തിന് അനവധി….
ആദ്യമേ വിശ്വാസത്യാഗം സംഭവിക്കും എന്നു തെസലോനിക്യ ലേഖനത്തിൽ കാണുന്നു. 2 തെസലോനിക്യർ 2:3
അന്ത്യകാലത്തിന്റെ ഒരു ലക്ഷണം കൂടിയാണ് വിശ്വാസത്യാഗം എന്നത്… 1തിമോത്തി 4:1
ഹൃദയത്തിൽ വിശ്വാസത്യാഗം ഉള്ളവന് നടപ്പിൽ മടുപ്പുവരും സാദൃശ്യ 14:14.

പിന്മാറ്റം പെട്ടെന്ന് ഉണ്ടാകുന്നതല്ല അതു സാവധാനം ആണ് ഒരു വ്യക്തിയിൽ ഉണ്ടാകുന്നതു… പതിയെ ഒരു രോഗത്തെ പോലെ അതിന്റെ ലക്ഷണങ്ങൾ അവന്റെ പ്രവർത്തിയിലൂടെ പുറത്തുവരും.

എന്തുകൊണ്ടാണ് പിന്മാറ്റം സംഭവിക്കുന്നത്?

1.അറിവിന്റെ കുറവ്.
2.തെറ്റായ അറിവ്.
3. അനുഭവത്തിന്റെ കുറവ്.
4.ശരിയായ ദർശനത്തിന്റെ കുറവ്.
5.ദൈവതോടു വ്യക്തിപരമായി അടുപ്പമില്ലാത്തതു.
6.തെറ്റായ ധാരണകൾ.
7.പ്രതികൂലങ്ങളിൽ പിടിച്ചു നിൽക്കുവാൻ കഴിയാത്തത്.
8.മറ്റു പല ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുവന്നിട്ടു അതു സാധിക്കാത്തതിൽ ഉള്ള നിരാശ
9.ജീവിതത്തിൽ നേരിട്ട കൈപ്പിന്റെ അനുഭവങ്ങൾ
10.ദൈവത്തെക്കാൾ ഉപരി മനുഷ്യനെയും സാഹചര്യങ്ങളെയും നോക്കുന്നതും ആശ്രയിക്കുന്നതും.
11.ലോകത്തിന്റെ ചിന്തകളും ആശയങ്ങളും അറിഞ്ഞുമാറിയാതെയും ജീവിതത്തെ സ്വാധിനിക്കുന്നതു കൊണ്ടു.
12.അമിതമായി ലോകമോഹം.
13.പണം, പ്രശസ്തി, പദവി ഇങ്ങനെയുള്ള ചിന്തകൾ….. പ്രലോഭനങ്ങൾ
14.സിസ്റ്റമാറ്റിക് ആയുള്ള വേദവചന പഠനത്തിന്റെ അഭാവവും…. പക്വത ഇല്ലാത്ത വിശ്വാസജീവിതവും.
15.പുതുശിഷ്യൻ, വിശ്വാസി എന്നിവർക്ക് പെട്ടെന്ന് കിട്ടുന്ന സ്വീകാര്യത… വേദികൾ ഇവ അവരെ പെട്ടെന്ന് നിഗളത്തിലേക്കു നയിക്കും… തന്നിമിത്തം അവർ മറ്റുള്ളവർക് കീഴ്പ്പെടുവാനോ, പഠിക്കുവാനോ, വളരുവാനോ, ശ്രമിക്കാതെ അവരുടെ ചിന്തകൾ ആശയങ്ങൾ ഇവ വേഗത്തിൽ പ്രചരിപ്പിക്കുവാൻ നോക്കും…. എന്നാൽ വിമര്ശനങ്ങൾ നേരിടുമ്പോൾ ഉപദേശിക്കപ്പെടുമ്പോൾ അതു കേൾക്കുവാൻ മനസ്സില്ലാതെ പിന്മാറ്റത്തിലേക്ക് പോകും.
16. ഒരു നല്ല കൂട്ടായിമ ബന്ധത്തിന്റെ കുറവ്.
ഇന്നത്തെ കാലത്തു ഒരുപാടു ഉപദേശങ്ങളും, ഉപദേശിമാരും ഉണ്ട്‌…. യൂട്യൂബ്, ഫേസ്ബുക്, വാട്സാപ്പ് എന്ന സാമൂഹിക മാധ്യമങ്ങൾ നല്ലതു എങ്കിൽ തന്നെയും അവയിൽ നിന്നും ലഭിക്കുന്ന അറിവുകൾ, പ്രസംഗങ്ങൾ,പഠിപ്പ് ഇവ പൂർണമല്ല… ഒരു വ്യക്തി എന്താണ് ഉദ്ദേശിച്ചത് എന്നു പൂർണമായി ഗ്രഹിക്കുവാൻ കഴിയില്ല… അതിന്റെ അറ്റവും മുറിയും മാത്രം ഗ്രഹിക്കുന്നവർ പെട്ടെന്ന് തെറ്റിപോകുവാൻ സാധ്യതയുണ്ട്…. ആകയാൽ ഒരു നല്ല പ്രാദേശിക സഭ.. ദൈവ വചനം പഠിപ്പിക്കുന്ന പക്വത ഉള്ള ഒരു ദൈവദാസൻ ഇവ ആത്‌മീയ ജീവിതത്തിന്റെ വളർച്ചക്ക് ആവശ്യം അത്രേ… ഭവനത്തിൽ നല്ല ശിക്ഷണം ലഭിക്കാത്ത കുഞ്ഞു സമൂഹത്തിൽ നല്ല പെരുമാറ്റത്തിന് ഉടമയാകണം എന്നില്ല.
17.ചാഞ്ചാട്ടം ഉള്ള മനസ്സ്. ലോകസ്നേഹത്തിലേക്കു പോയ ദേമാസ്… ഇരുമനസുള്ളവൻ തന്റെ വഴിയിൽ അസ്ഥിരൻ..
18.വിട്ടുപോന്നതിനെ അമിത പ്രാധാന്യത്തോടെ ഓർക്കുക. ലോത്തിന്റെ ഭാര്യയെ പോലെ, ഇങ്ങനെ അനവധി കാരണങ്ങൾ കണ്ടെത്തുവാൻ കഴിയും…..
ദൈവം ആരും തന്നിൽ നിന്നും അകന്നുപോകുവാൻ ആഗ്രഹിക്കുന്നില്ല…. ദൈവാത്മാവ് വിവിധ മാധ്യമങ്ങളിലൂടെ മുഖാന്തിരങ്ങളിലൂടെ നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുന്നു…. എന്നാൽ ദൈവ ആലോചനയെ ചെവിക്കൊള്ളാതെ ഹൃദയത്തെ കഠിനപ്പെടുത്തുന്നു എങ്കിൽ… അതിന്റെ അനന്തരഫലം ശുഭകരമായിരിക്കുകയില്ല……” നാമോ പിന്മാറുന്നവരുടെ കുട്ടത്തിൽ അല്ല “…. നമുക്ക് വേണ്ടത് മുന്നേറ്റം ആണ്….
നമ്മുടെ ശ്രദ്ധ യേശുവിൽ ആയിരിക്കണം
” എബ്രായർ
12:1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
12:2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
12:3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

പിന്മാറിപ്പോകുന്നവർക്കായി നമുക്ക് പ്രാർത്ഥിക്യം.. ദൈവം അവരുടെ പിന്മാറ്റത്തെ ചികിൽസിച്ചു സുഖമാകട്ടെ…..

എബ്രായ ലേഖനം ഇങ്ങനെ പറയുന്നു… പൂർണമായി പിന്മാറ്റത്തിൽ പോയാൽ…. അവനെക്കുറിച്ചു വലിയ പ്രതീക്ഷകൾ ഇല്ല…
“എബ്രായർ
6:4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
6:5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
6:6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
6:7 പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
6:8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.

നമുക്ക് മുന്നേറാം…….. അന്ത്യത്തോളം ക്രൂശിന്റെ പാതയിൽ…. നോക്കാം യേശുവിന്റെ മുഖത്തേക്ക്…. ചാരാം താതന്റെ മാർവിൽ… നമ്മുടെ ആദ്യത്തേക്കാൾ അന്ത്യം നന്നായിരിക്കട്ടെ….. ലോകത്തെ പ്രസാദിപ്പിക്കുന്നവരായിട്ടല്ല… ദൈവത്തെ പ്രസാദിപ്പിക്കുന്നവരായി…. വിളിച്ചവൻ വിശ്വസ്തൻ… അവൻ നമ്മെ ഉറപ്പിക്കും… മറാനാഥാ നമ്മുടെ കര്ത്താവ് വേഗം വരുന്നു…

വെളിപ്പാടു
22:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.ആമേൻ

താങ്ങും കരങ്ങൾ…… ദൈവം നമ്മെ അനുഗ്രഹിക്കട്ടെ 🙏🔚.താങ്ങും കരങ്ങൾ

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: