Mizoram Boy… And His Message… A Challenge to Today’s world.

ഈ കഴിഞ്ഞ ചൊവ്വാഴ്ച ഫേസ്ബുക്കിലെ സംഗ സെയ്‌സ് എന്ന പ്രൊഫൈൽ നിന്നും ലോകത്താകമാനം അതിവേഗം പരന്ന ചിത്രമാണ് നാം മുകളിൽ കണ്ടത്,ഏകദേശം 90k ഷെയർ ഉം ഒരു ലക്ഷത്തിൽ അധികം ലൈക്സ് ഇതിനു കിട്ടി …

ഡെറക് സി ലാൽച്ചൻഹിമ എന്ന 6 വയസുമുള്ള മിസോറാം ബാലൻ തന്റെ ഒരു കയ്യിൽ ഒരു കോഴിക്കുഞ്ഞും മറുകയ്യിൽ 10 രൂപ നോട്ടുമായി ഒരു ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവന്റെ ആവശ്യം കേട്ടു കൗതുകം തോന്നിയ വ്യക്തി അവനെ നിർത്തി ഫോട്ടോ എടുത്തു.. എല്ലാവരുടെയും പുഞ്ചിരിയുടെ മുൻപിൽ ഒന്നും മനസിലാകാതെ നിന്ന ബാലൻ തന്റെ പിതാവിന്റെ അടുക്കൽ കൂടുതൽ പണത്തിനായി ചെന്നുപോൽ… ഒടുവിൽ അവന്റെ പിതാവ് മകന്റെ കയ്യിൽ ഇരിക്കുന്ന കോഴിക്കുഞ്ഞു ചത്തു പോയി എന്നു അവനോടു പറഞ്ഞു… അവൻ വളരെ ദുഃഖിതനായി… പിന്നീട് അവന്റെ പ്രവർത്തിയിൽ മതിപ്പു തോന്നിയ സ്കൂൾ അവരുടെ പരമ്പരാഗത രീതിയനുസരിച്ചു ഷാളും… സർട്ടിഫിക്കറ്റ് ഉം പുഷ്പ്പങ്ങളും നൽകി ആദരിച്ചു. …

അവന്റെ നിഷ്കളങ്കമായ നോട്ടവും പ്രവർത്തിയും ഇന്നത്തെ ലോകത്തിനു ഒരു വെല്ലുവിളി തന്നെയാണ്..

ആ കൂട്ടി താൻ സൈക്കിൾ ഓടിക്കുമ്പോൾ അയൽ പക്കക്കാരന്റെ കോഴിയെ മനപ്പൂർവ്വമല്ലാതെ ഇടിച്ചു… അതിനെ രക്ഷിക്കുവാൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യവുമായി ആശുപത്രിയിലേക്ക് ഓടി..

മത്തായി 18:3 “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ വാക്കുകൾ ആണ് മുകളിൽ നാം വായിച്ചതു. നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ലങ്കിൽ…. എന്താണ് ഒരു ശിശുവിന്റെ പ്രതേകത…..

1.നിഷ്കളങ്കത.

ഈ ബാലനെ നാം നോക്കൂ… അതു അവൻ മനപ്പൂർവ്വം ചെയ്തതാകാൻ വഴിയില്ല.. താൻ സൈക്കിൾ ചവിട്ടുമ്പോൾ അതിനിടയിൽ അവിചാരിതമായി വന്നു പെട്ട കോഴിക്കുഞ്ഞു… തന്റെ സൈക്കിൾ അതിനു കരണമായപ്പോൾ അവൻ അതിനെ മുടിവെക്കുവാൻ ശ്രമിച്ചില്ലാ… ലോകത്തിന്റെ കളങ്കം അവനു അറിയില്ല…

എത്ര എത്ര അപകടങ്ങളാണ് ദിനേന നാം കാണുന്നത്, അലക്ഷ്യമായും  അതിവേഗത്തിലുമുള്ള  മനുഷ്യന്റെ പരക്കം പാച്ചിലിൽ  എത്ര സ്വപ്നങ്ങളെയും ജീവിതത്തെയും നിരത്തിൽ ചതച്ചരക്കുന്നു.. അംഗഹീനരാക്കുന്നു…. മരണത്തിന്റെ വായിലേക്ക് തള്ളിയിടുന്നു….

നിഷ്കളങ്കത നിറഞ്ഞ ആ കുഞ്ഞിൽ ഉണ്ടായിരുന്നു ചിന്ത ഇന്നത്തെ സമൂഹത്തിൽ ബഹുഭിരിപക്ഷം ആൾക്കാർക്കും നഷ്ടപ്പെട്ടിരിക്കുന്നു….. ആർക്കും നിൽക്കുവാൻ സമയമില്ല… പറ്റുമെങ്കിൽ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ അവിടെനിന്നും വിട്ടുകളയുവാൻ ശ്രമിക്കുന്നു..

കള്ളവും കാപട്യവും പെരുകുന്ന ഇന്നിന്റെ ലോകത്തിൽ നിഷ്കളങ്കതക്കു പുല്ലുവില പോലും കല്പിക്കപ്പെടുന്നില്ല…. സ്വാർത്ഥത എന്ന നീരാളി മനുഷ്യനെ വല്ലാതെ ചുറ്റിപ്പിടിച്ചിരിക്കുന്നു…

സങ്കീർത്തനങ്ങൾ 15:2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.

എന്നാൽ ദൈവസന്നിധിയിൽ നിഷ്കളങ്കതക്കു വലിയ സ്ഥാനമുണ്ട്.

2.തന്റെ തെറ്റിനെ ഏറ്റെടുത്തു..

അറിയാതെ സംഭവിച്ചുപോയതെങ്കിലും… അവൻ അതിനെ ഏറ്റെടുത്തു… സ്വയം നീതികരിക്കുവാൻ ഏതറ്റം വരെയും മനുഷ്യർ പോകുന്ന ഈ കാലത്തു…. ആ ബാലൻ അതു തന്റെ കയ്യിൽ നിന്നു സംഭവിച്ചത് എന്നു ഏറ്റു..

നാം നിമിത്തം മറ്റൊരാൾക്ക് വേദന ഉണ്ടായാൽ, നഷ്ടം ഉണ്ടായാൽ, അല്ല ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാൽ സോറി, i am sorry എന്നുപോലും പറയാനോ എന്തെകിലും പറ്റിയോ എന്നു തിരക്കുവാനോ അഹം (ego) കൊണ്ടു കഴിയാത്ത കാലത്തു ഈ ബാലൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.. .തുറന്നു പറയുവാൻ തയാറായി.. ..

വലിയ കുലപാതകങ്ങളും… തിന്മകളും ചെയിതിട്ടു തെളിവുണ്ടോ എന്നു ചോദിക്കുന്ന കാലത്തു അഥവാ  അതിനെ കൂടി മായിച്ചു തേയ്ച്ചു കളയുവാൻ ആള്ബലവും സ്വാധീനവും ഒക്കെ ഉപയോഗിക്കപ്പെടുന്ന ഈ കാലത്തു….. ഞാൻ ചെയ്യുന്നത് എല്ലാം ശെരി… നീ ചെയ്യുന്നത് എല്ലാം തെറ്റ് എന്നു ചിന്തിക്കുന്നവരുടെ ലോകത്തിൽ സ്വന്തം തെറ്റിനെ ഏറ്റെടുക്കുവാൻ അവൻ തയാറായി. തന്റെ പിതാവിനോട് അതു അറിയിച്ചു.

സങ്കീർത്തനങ്ങൾ 32:5 ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.
3.തനിക്കുള്ളത് അതിനുവേണ്ടി ചിലവിടുവാൻ തയാറായി…. (സഹജീവിയോട് കരുണയും സ്നേഹവും )

ആരോ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് “എനിക്കുള്ളതെല്ലാം എനിക്ക്, നിനക്കുള്ളതുകൂടി എനിക്ക് എന്നു ചിന്തിക്കുന്ന കാലയളവിൽ തന്റെ ആകെ സമ്പാദ്യം ആയ 10 രൂപ കൊടുത്തു കോഴിക്കുഞ്ഞിനെ രക്ഷപെടുത്തുവാൻ ശ്രമിക്കുന്ന  ബാലൻ സ്നേഹത്തിനും കരുണക്കും ഉത്തമ ഉദാഹരണം തന്നെയാണ്…

നാം മുതിർന്നവർ നമുക്ക് മുൻപിൽ വലിയ ഒരു വെല്ലുവിളി ആണ് ആ ബാലന്റെ പ്രവർത്തി… കേവലം അഭിനന്ദനങ്ങൾ കൊടുത്തു മാത്രം നിർത്തേണ്ടതല്ല… ആ സ്ഥാനത്തു നമുക്ക് നമ്മെ നിർത്തി ചിന്തിക്കാൻ കഴിയുമോ??

ഒരു പക്ഷെ ഞാനായിരുന്നുവെങ്കിൽ?????താങ്കള്‍ ആയിരുന്നു എങ്കില്‍ ?????

എന്തായിരിക്കും നമ്മുടെ മനോഭാവം….. പ്രസംഗത്തിനപ്പുറം…. ഷെറിനും ലൈക്കനും അപ്പുറം.. അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും അപ്പുറം…

അതേ നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ല എങ്കിൽ….

നിഷ്കളങ്കത നമുക്ക് ഉണ്ടാകണം കാപട്യം നാം വെടിയണം

സ്നേഹം (നിസ്വാർത്ഥ സ്നേഹം ) നമുക്ക് ഉണ്ടാകണം സ്വാർത്ഥത നാം വെടിയണം

നമ്മുടെ വേദനപോലെ മറ്റുള്ളവന്റെ വേദനയെ നമുക്ക് കാണുവാനും അനുഭവിക്കുവാനും കഴിയണം….

നമുക്കും തിരിഞ്ഞു ശിശുക്കളെ പോലെ ആകാം ആ നല്ല ഗുണങ്ങൾ ദൈവമാഗ്രഹിക്കുന്നതു നമ്മിൽ ഉണ്ടാകട്ടെ….

പ്രതിഫലം ഇച്ഛിച്ചല്ല അവൻ ചെയ്തത് എങ്കിലും ആ നല്ല പ്രവർത്തി കണ്ടറിഞ്ഞു ആ ബാലന്റെ സ്കൂൾ അവനെ ആദരിച്ചു….

വെളിപ്പാടു 22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

ആ 6 വയസുള്ള നല്ല ബാലൻ നമുക്ക് കാണിച്ചുതന്ന നല്ല മാതൃക ഒരു വെല്ലുവിളിയായി ഏറ്റെടുക്കാം…..

ഇല്ല മരിച്ചിട്ടില്ല മനുഷ്വത്വം. …ഇപ്പോളും നന്മയെ നന്മയായി കാണുവാൻ കഴിയുന്ന വലിയൊരു സമൂഹം നമ്മുക്ക് ചുറ്റുമുണ്ട് ….അതിനാൽ അത്രേ ഈ പ്രവർത്തി സമൂഹത്തിൽ ഇത്രമാത്രം ചർച്ചക്ക് വിധേയമായത് ….

ധീരനാണവൻ …..തന്റെ കയ്യിൽ നിന്നു വന്നുപോയ കാര്യത്തെ മറച്ചുവെക്കാതെ ഏറ്റെടുക്കുവാൻ നീ കാണിച്ച ആർജ്ജവം ,സത്യസന്ധത  ,നിഷ്കളങ്ക, സഹജീവി സ്നേഹം ,കരുണ, നിസ്വാർത്ഥമായ സ്നേഹം ഇവക്കു എന്റെയും …..

 

അഭിനന്ദനങ്ങൾ :ഡെറക് സി ലാൽചെൻഹിമ

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

2 thoughts on “Mizoram Boy… And His Message… A Challenge to Today’s world.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: