Move by Faith….See Gods Miracle… വിശ്വാസത്തില്‍ വിരിയപ്പെടുന്ന അത്ഭുതം.

astronomy clouds dusk hands

സാമൂഹ്ഹത്തിന്റെ കണ്ണിൽ ദുഃഖം പേറി എവിടെയെങ്കിലും ഒതുങ്ങിക്കൂടേണ്ടവൾ…

പൊതുധാരയിലേക്കു വരുവാനോ നാലാളുടെമുന്പിൽ നിൽക്കുവാനോ പാടില്ലാത്തവൾ….

എന്തിനു സ്വന്തം കുടുംബത്തിൽ നിന്നു പോലും അവഗണനയും കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നിട്ടുണ്ടാകാവുന്നവൾ…

ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടിട്ടും ഒരിറ്റു ആശ്വാസം പോലും പ്രാപിക്കാൻ കഴിയാതെ….
ഇരുണ്ട ഏതോ മുറികളിൽ ഭ്രിഷട്ടു കല്പ്പിക്കപ്പെട്ടവളേ പോലെ വല്ലാതെ, മതം കല്പിച്ചാക്കിയ നിയമസംഹിതകൾ ശുദ്ധാശുദ്ധയിയുടെ രേഖകൾ വരച്ചതുകൊണ്ടു കൊണ്ട്, എന്തിനെ എങ്കിലും സ്പർശിച്ചാൽ പോലും അശുദ്ധമാകുമോ എന്ന ഭയത്താൽ ചുട്ടുനീറുന്ന വേദന കടിച്ചമർത്തി…… ഒരുപക്ഷെ മരണത്തിനായി പോലും കൊതിച്ചട്ടുണ്ടാകാം അവൾ ……

ഒന്നും രണ്ടും വര്ഷമല്ല നീണ്ട 12 വർഷത്തെ ദുരിതപൂർണമായ അനുഭവം ഏങ്ങിയും തെങ്ങിയും വീർപ്പുമുട്ടിയും. …അതങ്ങനെ വല്ലാതെ പാടുപെട്ടു കഴിക്കവേ …..ഒരുപാടു ചോദ്യശരങ്ങൾ പുറത്തുനിന്നും അകത്തുനിന്നും ഉള്ളിൽ നിന്നും കേട്ടിട്ടുണ്ടാകാം അവൾ …..നെടുവീര്‍പ്പുകളും നൊമ്പരങ്ങളും അല്ലാതെ മറ്റൊന്നുമില്ല അവള്‍ക്കിന്നു കൂട്ടിന്.

എന്തോ. …എന്തുകൊണ്ടെന്ന് അറിയില്ല. ….ഒന്നിനും ഇനി ഒരു പരിഹാരം ഉണ്ടാകാൻ പോകുന്നില്ല എന്ന് പലരും പറഞ്ഞിട്ടുണ്ടാകാം. ….ഉറുമ്പാണോ ഞെകിടി ചാകാൻ …..എന്തായാലും ജീവിക്കുക തന്നെ എന്ന നിലയിൽ മുൻപോട്ടു പോയവൾ ….പുറത്തു നിൽക്കുന്ന എല്ലാവർക്കും അവളുടെ ജീവിതാനുഭവം ചെറിയ ഒരു സഹതാപ പത്രം മാത്രം ….അനുഭവിക്കുന്നവർക്കല്ലേ അതിന്റെ കാഠിന്യം മനസിലാകൂ ….ഇങ്ങനെ ഉള്ള അനുഭവത്തിൽ മനസികവ്യഥയിൽ ഇരിക്കുന്നവളെത്ര നമ്മുടെ കഥാപാത്രം ….ഇതു കേവലം ഒരു കഥയല്ല ……

ഭാവന സൃഷ്ടിയുമല്ല ….

വിശുദ്ധ വേദപുസ്തകത്തിൽ മാർക്കോസ് എഴുതിയ സുവിശേഷം 5അദ്ധ്യായം 25വാക്യം മുതൽ കാണുന്ന സംഭവം ആണിത് .ഇത് തന്നെ ലുക്കൊസിന്റെ സുവിശേഷത്തിലും നമുക്ക് കാണുവാന്‍ കഴിയും.(8:44-_ 48)

അവളുടെ പശ്ചാത്തലം;

ഈ സ്ത്രീയുടെ പേരോ കുടുംബമോ ദേശമോ വെക്തമാക്കപ്പേട്ടിട്ടില്ല ,എങ്കിലും മറ്റു സംഭവങ്ങളുടെയും വെളിച്ചത്തിലും ചരിത്രകാരന്മാരുടെയും അഭിപ്രായത്തിലും അവള്‍ കഫര്ന്നഹും എന്ന സ്ഥലത്ത് നിന്നുംവന്നിട്ടുള്ളവൾ ആകാം …ഇവിടെ പരാമര്ശിക്കപ്പെട്ടിരിക്കുന്നത് പ്രധാനം ആയും…രോഗം,അവസ്ഥ,അതിന്‍റെ കാഠിന്യം,രോഗ ദൈര്‍ഘ്യം,വിശ്വാസം,അവളുടെ പ്രവര്‍ത്തി മുതലായവ ആകുന്നു.

മിക്ക വചന പഠിതാക്കളും പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് അവള്‍ പ്രയപുര്‍ത്തി അയ ഒരു സ്ത്രീ ആണ്എന്നത്രേ ,മാത്രമല്ല സ്‌ത്രീ എന്ന നിലയില്‍ സ്വാഭാവിക പ്രകൃതി നിയമങ്ങല്‍ക്കുമപ്പുറമായി നില കൊള്ളുന്ന രക്തസ്രവം ആയിരുന്നു അവളുടെ പ്രധാന പ്രശനം.

അവള്‍ ജനിക്കപ്പെട്ടിരിക്കുന്നത് യഹുദ പശ്ചാത്തലത്തില്‍ ആണെന് നമുക്ക് അനുമാനികം…അങ്ങനെയെങ്കില്‍ ന്യായപ്രമാണതിന്‍ കീഴില്‍ ജനിച്ച ഒരുവള്‍ ആണ് അവള്‍ ..നിച്ഛയം ആയും അതിന്‍റെ പ്രമണങ്ങളെ അചരിക്കുവാനും മാനിക്കുവാനും കടപ്പെട്ടവള്‍കുടിയാണ് .

അവരുടെ നിയമം:ശുദ്ധികരണ നിയമങ്ങൾ രേഖപ്പെടുത്തി ഇരിക്കുന്ന ലേവ്യാ പുസ്തകത്തിൽ 15:25-30)

1.അവൾ അശുദ്ധ ആയിരിക്കേണം
2.അവൾക്കിടക്കുന്നതും അശുദ്ധം
3.ഇരിക്കുന്ന സാധനമെല്ലാം അശുദ്ധം
4.അവ തൊടുന്നവനെല്ലാം അശുദ്ധൻ
5.അവൻ വസ്ത്രമലക്കി വെള്ളത്തിൽ കുളിക്കുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം
6.ഏഴുദിവസം എണ്ണിക്കൊള്ളണം
7.എട്ടാം ദിവസം അവൾ കുറുപ്രാവിനെയോ രണ്ടു പ്രാവിന്റെ കുഞ്ഞുങ്ങളെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അരികിൽ കൊണ്ടുവന്നു പാപയാഗവും ഹോമയാഗവും അർപ്പിക്കണം.

ഇങ്ങനെ ഉള്ള മതനിയമങ്ങളിൽ ചുറ്റപ്പെട്ട അവളുടെ സ്ഥിതി വളരെ പരിതാപകരമായിരിക്കും ..

അവളുടെ നില.

1.സാമൂഹികമായി ….അവൾ ഒറ്റപ്പെട്ടു… പൊതുസ്ഥലത്തു അവൾക്കു വരാൻ കഴിയില്ല …അവൾ തൊട്ടാൽ അവർ അശുദ്ധർ ആകും

2.ആത്‌മീയമായി… . സിനഗോഗിൽ ,അല്ലങ്കിൽ ആരാധനാസ്ഥലത്തു വരാൻ കഴിയില്ല ….കാരണം അവൾ അശുദ്ധയാണ്

3.ശാരീരികമായി ….ദീർഘനാളായി തുടരുന്ന രക്തസ്രാവം അവളെ ക്ഷീണിതയും ബലഹീനയും ആക്കി ….വളരെ മോശമായ ശരീരസ്ഥിയിൽ ആണ് അവൾ

4.സാമ്പത്തികമായി …..അന്നത്തെ പ്രഗൽഭരും പ്രശസ്ഥരുമായ ഒരുപാടു വൈദ്യൻമാരെ സമീപിച്ചിട്ടുണ്ടവൾ …അവർക്കൊക്കെയായി തന്റെ എല്ലാ സാമ്പത്തും ചിലവഴിച്ചു… ആകെ തകർന്നു നിൽക്കുന്ന അവസ്ഥ

5.മാനസികമായി. …ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും നിരാശയും രോഗം തളർത്തുന്ന ശരീരവും സാമ്പത്തിക തകർച്ചയും ഒക്കെ ആയി ഏറെ പരവശ ആയി… തകർന്നു നിൽക്കുന്നവൾ …

പ്രതീക്ഷയുടെ കിരണം

നിരാശയുടെ കാണാക്കയത്തിലേക്കു നിപതിച്ചു പോയിക്കൊണ്ടിരിക്കുന്ന അവളുടെ കാതുകളിലേക്ക് പുതിയൊരു വർത്തമാനം വന്നെത്തി. …(മാർക്കോസ് 1:38)

ആ ശ്രുതി അവളിൽ ഒരു പുതിയ പ്രതീക്ഷയുടെ നാമ്പായി മുള പൊട്ടുവാൻ തുടങ്ങി.. തുടർന്നുള്ള ഓരോ സംഭവങ്ങളും കേൾക്കുവാൻ അവളുടെ മനസു വെമ്പൽ കൊണ്ടു .വിവിധ നിലകളിൽ ബാധിതരായിരുന്ന ഒരുപാടുപേരെ യേശു സുഖപ്പെടുത്തി എന്നതു അവൾക്കും ഒരു ഉണർവായി മാറി. ….

വിശ്വാസത്തിന്റെ കാല്‍വെപ്പ്;(മാര്‍ക്കോസ് 5:28-34)

1.അവൾ തീരുമാനിച്ചു. ..

യേശുവിനെ കാണുവാൻ അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടുവാൻ

2.അവൾ പുറപ്പെട്ടു ..

മതത്തിന്റെയും സമൂഹത്തിന്റെയും വേലികക്കെട്ടുകളെ അതിജീവിച്ചു വിടുതലിനായി അവൾ പുറപ്പെട്ടു .30 മൈൽ അവൾ സഞ്ചരിച്ചു.

3.അവൾ വിശ്വസിച്ചു ….

അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊട്ടാൽ സുഖമാകും.

4.അവൾ അതിജീവിച്ചു

തന്റെ മുൻപിൽ ഉണ്ടായിരുന്ന മഹാ പുരുഷാരത്തെ അതിജീവിച്ചു ….പ്രതിബന്ധങ്ങളെ അതിജീവിച്ചു

5.അവൾ പ്രവർത്തിച്ചു ….

ആ ജനസമൂഹത്തിന് ഇടയിലൂടെ അവൾ യേശുവിന്റെ വസ്ത്രത്തെ തൊട്ടു .

6.അവൾ പ്രാപിച്ചു.

അവൾ ശക്തി പ്രാപിച്ചു… യേശുവിന്റെ ശക്തി അവളിൽ വ്യാപാരിച്ചു.

7.അവൾ അനുഭവിച്ചു..

രോഗത്തിനു പൂർണമായ വിടുതൽ അവൾ അനുഭവിച്ചു.

8.അവൾ ഏറ്റു പറഞ്ഞു.

യേശു തന്നിൽ നിന്നും ശക്തി പുറപ്പെട്ടു എന്നു അറിഞ്ഞു തന്നെ തൊട്ടതു ആർ എന്നു ചോദിച്ചു ? അവൾ ഭയപ്പെട്ടു വിറച്ചും കൊണ്ടു വന്നു മുൻപിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു. മാർക്കോസ് 5:33

9.അവൾ അംഗീകരിക്കപ്പെട്ടു ….5:34

യേശു അവളെ മകളെ എന്നു വിളിച്ചു . ..സമൂഹത്തിൽ പര്ശവല്ക്കരിക്കപ്പെട്ടവളേ രോഗം നിമിത്തം ഒറ്റപ്പെടുത്തലുകൾ അനുഭവിക്കപ്പെട്ടവളേ… സമൂഹത്തിനു കുടുംബത്തിന് അംഗീകരിക്കുവാൻ കഴിയാതെ ഇരുന്നവളെ ….ഒരു പക്ഷെ പൊതുമധ്യത്തിൽ ഇറങ്ങി മറ്റുള്ളവരെ അശുദ്ധമാക്കി എന്ന കുറ്റത്തിന് കല്ല് എറിയാമായിരുന്ന അവസ്ഥയിൽ. ..അതിലേക്കു തള്ളിവിടുകയല്ല, അവളെ മറ്റാർക്കും ലഭിക്കാത്ത വിളിക്കാത്ത നിലയിൽ മകളെ എന്നു വിളിച്ചു ആത്‌മീയതയിലും സമൂഹത്തിലും തന്റെ ദൗത്യം എന്തെന്ന് കാണിക്കുകയാണ് യേശു ചെയ്തത്.

10..അവൾ തൊടുന്നവരെല്ലാം അശുദ്ധമാക്കപ്പെടുമ്പോൾ ഇതാ കർത്താവായ യേശുക്രിസ്തുവിലൂടെ അവൾ ശുദ്ധികരിക്കപ്പെടുന്നു …..

11. അവളെ സമാധാനത്തോടെ മടക്കി അയക്കുന്നു

ഭയത്തോടും അസമാധാനത്തോടും യേശുവിന്റെ അടുക്കൽ വന്നവൾ ഭയം മാറി. .രോഗം പൂർണ്ണമായി മാറി സമാധാനത്തോടെ മടങ്ങിപ്പോകുന്നു …..

അവളുടെ നീണ്ട വര്ഷങ്ങളുടെ ദുരിതങ്ങൾക്കൊരു അറുതി വന്നിരിക്കുന്നു. …അവൾക്കു നഷ്ടപെട്ട വസന്തങ്ങൾ തിരികെ വന്നിരിക്കുന്നു …..മ്ലാനമായ അവളുടെ മുഖത്തു എന്നോ മാഞ്ഞുപോയ പുഞ്ചിരി ശോഭയോടെ മുട്ടിട്ടു നിൽക്കുന്നു … ദുരെപ്പോകു ദുരെപ്പോകു ….എന്നു പറഞ്ഞു ദുരിതക്കയത്തിലേക്കു തള്ളിവിട്ടവർ. …എന്തു സംഭവിച്ചു എന്നറിയാൻ ഇന്നരികിലേക്കു വരുന്നു.. …ഇനിയൊരിക്കലും ഒരു മാറ്റമില്ലെന്നുപറഞ്ഞ വൈദ്യൻമാരുടെ ശാസ്ത്രങ്ങൾ എവിടെയോ പരാജയപ്പെട്ടു. …ഇന്നവൾ സ്വസ്ഥയാണ്. …ഇന്നവൾ സന്തോഷവതിയാണ്. ….ഇനിയും അവൾക്കു വിലക്കുകളില്ല…. നഷ്ടപ്പെട്ടതെല്ലാം ഇനിയവൾക്കു നേടാം …..കാരണം അവൾ യേശുവിനെ വിശ്വാസത്തോടെ തൊട്ടു ..യേശു അവളുടെ വിശ്വാസത്തെ ഒരു അത്ഭുതമാക്കി …
അതേ വിശ്വാസത്തിൽ അത്ഭുങ്ങൾ വിരിയപ്പെടും അന്നുമാത്രമല്ല ഇന്നും .

മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാര അനുഷ്ടാനങ്ങളുടെയും പേരില്‍ ലോകത്താകമാനം അസമാധാനം നിറയുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും യേശു ആരെയും തിരസ്കരിക്കുന്നില്ല . …മാറ്റിനിർത്തുന്നില്ല….. ഇപ്പോഴും എത്ര നീറുന്ന വിഷയമായാലും… .എത്ര പഴക്കമുള്ള രോഗമായാലും. ….ഏതു ജീവിതാനുഭവമാണെങ്കിലും താങ്കൾക്കു വേണ്ടിയും പ്രവർത്തിക്കുവാൻ അത്ഭുതം ചെയ്യുവാനും യേശുവിനു കഴിയും.
Move by Faith…….See Gods miracle.. God bless you

thank you text on black and brown board
Photo by rawpixel.com on Pexels.com

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

6 thoughts on “Move by Faith….See Gods Miracle… വിശ്വാസത്തില്‍ വിരിയപ്പെടുന്ന അത്ഭുതം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: