Come unto Me…. All ye…I will give u peace. എല്ലാവരും എന്റെ അടുക്കൽ വരുവീൻ…..

ലോകത്തിൽ ഒരുപാടു ചക്രവർത്തിമാരും രാജാക്കന്മാരും പ്രാഗൽഭന്മാരും പ്രശസ്തന്മാരും ഗുരുക്കന്മാരും വിപ്ലവനായകന്മാരും ജീവിച്ചിട്ടുണ്ട്….. എന്നാൽ അവരിൽ നിന്നും യേശുവിനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം യേശു പ്രസംഗിക്കുകയും ആശയങ്ങൾ മുന്പോട്ടുവെക്കുകയും ചെയ്യുക മാത്രമല്ല…. അതിന് പ്രകാരം ജീവിക്കുകയും പ്രവർത്തിക്കുകയും.. അതു നേടിക്കൊടുക്കുകയും ചെയിതു എന്നുള്ളതാണ്….

മത്തായി 11:28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

ഏതൊരു പ്രസ്താവനയും അതു നടത്തുന്ന ആളിന്റെ സ്ഥാനവും വലിപ്പവും അനുസരിച്ചു പ്രാധാന്യം കല്പിക്കപ്പെടുന്നതാണ്….. അങ്ങനെ എങ്കിൽ…. ഈ ക്ഷണത്തിന്റെ പ്രാധന്യത

A.ആരാണ് ക്ഷണിക്കുന്നത്…. വ്യക്തിയുടെ പ്രത്യേകത

1. സൃഷ്ടികർത്താവായ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യന് കൊടുക്കുന്ന ആഹ്വനം അത്രേ ഇതു…. (ദൈവം മനുഷ്യനെ ക്ഷണിക്കുന്നു.)

2. മനുഷ്യന്റെ രക്ഷക്കായി മനുഷ്യനായി വന്ന ദൈവപുത്രൻ മനുഷ്യരുടെ ഇടയിൽ ജീവിച്ചു മനുഷ്യനുനൽകിയ ആഹ്വനം അത്രേ ഇതു…(മനുഷ്യനായി താൻ ക്ഷണിക്കുന്നു )

3.മാനുഷിക അധികാരത്തിൽ നിന്നുമല്ല…. ദൈവീക അധികാരത്തോടെ മനുഷ്യന് ആശ്വാസം പ്രദാനം ചെയ്യുന്ന വാക്കുകൾ അത്രേ ഇതു… (അധികാരമുള്ളവനായി താൻ ക്ഷണിക്കുന്നു )

4.സകല പ്രശ്നങ്ങൾക്കുമുള്ള ഏക പരിഹാരം കർത്താവായ യേശുക്രിസ്തു അത്രേ… (ഏക മാർഗം എന്ന നിലയിൽ താൻ ക്ഷണിക്കുന്നു.)

5.പാപം ചെയിതു ദൈവത്തിൽ നിന്നും അകന്നുപോയ മനുഷ്യന് സമാധാനം നഷ്ടപ്പെട്ടു…. ആ സമാധാനം തിരികെ പ്രാപിക്കണമെങ്കിൽ…. ബന്ധം പുനഃസ്ഥാപിക്കപ്പെടണം….. ആ ബന്ധത്തിലേക്ക് മനുഷ്യനെ നയിക്കുവാനും അതിലുടെ സമാധാനം കൊടുക്കുവാനും യേശുക്രിസ്തുവിനു മാത്രമേ സാധിക്കുകയുള്ളു…. (രക്ഷക്നും മധ്യസ്ഥനും എന്ന നിലയിൽ ക്ഷണിക്കുന്നു)

ഇത്തരത്തിൽ ഏറ്റവും ശ്രേഷ്ഠവും ആധികാരികവുമായ പ്രസ്താവന ആണിത്….

യേശുക്രിസ്തുവിന്റെ അടുത്ത പ്രത്യേകത

2.മാറ്റമില്ലാത്തവൻ

ഇന്നെലയും ഇന്നും എന്നേക്കും അനന്യൻ എന്നതത്രേ…. കാലങ്ങൾ എത്ര പിന്നിട്ടാലും തനിക്കോ തന്റെ വാക്കിനോ മാറ്റമില്ല.. മഹത്തായ വാഗ്ദാനങ്ങൾ നൽകിയ പലരും മണ്മറഞ്ഞു പോയപ്പോൾ മരണത്തെ ജയിച്ചുയർത്തെഴുന്നേറ്റവൻ ഇന്നും ജീവിക്കുന്നവൻ നൽകിയ ക്ഷണമാണിത്… അതിനെ തിരുത്തുവാൻ ആർക്കും സാധ്യമല്ല.

3.വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ.

നിമിഷത്തിനു നിമിഷം തന്റെ നേട്ടങ്ങൾക്കും നിലനിൽപ്പിനും വേണ്ടി നാണമില്ലാതെ വാക്കുകൾ മാറ്റിപ്പറയുന്ന…..എപ്പോൾ വേണമെങ്കിലും എങ്ങോട്ടും ചാഞ്ചാടാവുന്ന ഇന്നിന്റെ ലോകത്തിൽ…. വാക്കുപറയുന്ന ആൾക്കും തന്റെ വാക്കുകൾക്കും ഒരു ഗ്യാരന്റിയുമില്ലാത്ത കാലത്തിൽ 100% ഉറപ്പോടെ മാറ്റമില്ലാത്തവനായ യേശു ക്രിസ്തു പ്രഖ്യാപിച്ചു…. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. കർത്താവിനു മാറ്റമില്ലെങ്കിൽ അവന്റെ വാക്കുകൾക്കും മാറ്റമില്ല…. അവിടുന്നു വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ.

3.ഭോഷ്ക്കു പറയാത്തവൻ…

സത്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തം നേട്ടത്തിനായി ഭോഷ്‌കിനെയും കൂട്ടുപിടിക്കുന്ന ഈ കായളവിൽ ഏത് സത്യം ഏതു കള്ളം എന്നു അറിയാതെ വല്ലാതെ കുഴുങ്ങുന്ന കാലയളവിലും വിശ്വസിക്കുവാൻ കഴിയുന്ന ഒരുവനും അവിടുത്തെ വിശ്വസനീയമായ വചനവുമാണിത്…. ആകയാൽ സത്യമായ തന്റെ വചനത്തെ സ്വീകരിക്കാം.

B.ആരെയാണ് ക്ഷണിക്കുന്നത്?

1.അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടിയുള്ളതു ആണ്

2.ആലംബഹീനർക്കു വേണ്ടിയുള്ളതാണ്

3.പൊതുധാരയിൽ നിന്നും തള്ളപ്പെട്ടവർക്കുവേണ്ടി ഉള്ളതാണ്.

4.ഇടയാനില്ലാത്ത ആടുകളെപോലെ ചിതറ പ്പെട്ടവർക്കുവേണ്ടി ഉള്ളതാണ്

5.അടിച്ചമർത്തപ്പെട്ടവർക്കും അടിമത്തം അനുഭവിക്കുന്ന്നവർക്കും വേണ്ടി ഉള്ളതാണ്..

6.തീരാ ദുരിതങ്ങളും തോരാകണ്ണുനീരും ഒഴുക്കി വേദനപ്പെടുന്നവർക്കു വേണ്ടി ഉള്ളതാണ്…

ശാരീരികമായും മാനസികമായും ആത്മികമായും അധ്വാനിച്ചു തളർന്ന…. ആശ്വാസം പ്രാപിക്കുവാൻ കഴിയാതെ തളർന്നു മടുത്ത….. പ്രയക്നങ്ങളും പ്രവർത്തികളും അസഫലമായ പാപഭാരവും ദുഃഖവും വർദ്ധിച്ചു വന്ന മുഴുവൻ മാനവരാശിക്കുമുള്ളതാണ് ഈ ക്ഷണം അതേ നമ്മെയാണ് ക്ഷണിക്കുന്നത്….

സ്വീകരിക്കുവാൻ തയാറാകുമോ?????

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

2 thoughts on “Come unto Me…. All ye…I will give u peace. എല്ലാവരും എന്റെ അടുക്കൽ വരുവീൻ…..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: