മഹാ സന്തോഷം

രാത്രിയിൽ ആട്ടിന്കുട്ടത്തിനു കാവൽ പാർത്തുകൊണ്ടിരുന്ന ഇടയന്മാർക്ക് പ്രത്യക്ഷരായ ദൂതന്മാർ…. അവർ അവരോടായി പറഞ്ഞു “ഭയപ്പെടേണ്ട സർവലോകത്തിനുമുണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു “ലൂക്കോസ് 2:11

മാനവരാശിയുടെ പാപത്തിന്റെ പരിഹാരം, അനേക നൂറ്റാണ്ടുകളുടെ കാത്തിരിപ്പു,ഒടുവിൽ യാഥാർഥ്യമായി…..
ഉത്പത്തി പുസ്തകത്തിൽ നാം കാണുന്നത് ദൈവം മനുഷ്യനെ ദൈവിക ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചു… അവനോടൊപ്പം ഒരു പിതാവിനെ പോലെ സഞ്ചരിച്ചു, സജീവമായ ഒരു കൂട്ടായിമ ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു സുന്ദരവും ശാന്തവും സന്തോഷകരവുമായിരുന്നു ആ നാളുകൾ….
ആ ആദ്യനാളുകളിൽ ഒന്നിൽ ദൈവീക കല്പനയെ പിശാചിന്റെ പ്രേരണയാൽ മറുതലിച്ച മനുഷ്യൻ പാപത്തിലേക്കു വീണു… ദൈവം ചെയ്യരുത് എന്നു പറഞ്ഞ കാര്യം അവർ ചെയിതു. തുടർന്നു അവർ ദൈവത്തെ ഭയപ്പെട്ടു ഒളിച്ചിരുന്ന്, ദൈവത്തിന്റെ സാനിധ്യം അവനു ഭയമുളവാക്കി… തുടർന്ന് അവർ പരസ്പരം പഴിചാരി… എന്നാൽ കരുണാമയനായ ദൈവം അവർക്കു ഒരു വാഗ്ദത്തം കൊടുത്തു മാത്രമല്ല തുകൽ കൊണ്ട് ഒരു വസ്ത്രം അവരെ ഉടുപ്പിച്ചു.
എന്നാൽ ദൈവത്തിന്റെ കല്പ്പന അനുസരിക്കാതിരുന്നതിനാൽ അവരെ ദൈവം തോട്ടത്തിൽ നിന്നു പുറത്താക്കി… മനുഷ്യന്റെ ദൈവീക ബന്ധത്തിൽ നിന്നുമുള്ള അകൽച്ച അവന്റെ സമാധാനത്തെ നഷ്ടപ്പെടുത്തി, കുടുംബ ബന്ധങ്ങൾക്കുള്ളിൽ വിള്ളൽ വീണു, ജേഷ്ഠൻ അനുജനെ കുലപ്പെടുത്തി….. തുടർന്നു പാപഭാരവും പേറി ദൈവത്തിൽ നിന്നും അകന്നുള്ള സഞ്ചാരം കൂടുതൽ കൂടുതൽ ദോഷങ്ങളിലേക്കു അവനെ നയിച്ചു… ഒടുവിൽ ഹൃദയത്തിൽ ദോഷമുള്ള ആ തലമുറയെ മഹാ പ്രളയത്തിൽ കൂടി ഭൂമുഖത്തുനിന് തുടച്ചുമാറ്റി എന്നാൽ അവരിൽ ഒരുവൻ ദൈവകൃപ പ്രാപിച്ചു, ദൈവം പറഞ്ഞതിൽ ഉറച്ചു വിശ്വസിച്ചു,ദൈവത്തിൽ വിശ്വസിച്ചു പെട്ടകത്തിൽ കയറുവാനുള്ള രക്ഷയുടെ സന്ദേശം പ്രസിദ്ധപ്പെടുത്തി.
120 വർഷത്തെ നോഹയുടെ പ്രസംഗത്തെ അവർ തള്ളിക്കളഞ്ഞു…. ഒടുവിൽ നോഹയുടെ കുടുംബമൊഴികെ സകല മാനവരാശിയും ലോകത്തിൽ നിന്നും മാറ്റപ്പെട്ടു …. തുടർന്നു ആ കുടുംബത്തിലുടെ വീണ്ടും മനുഷ്യർ പെരുകി വിവിധ തലത്തിൽ ദൈവത്തിലേക്ക് എത്തുവാൻ അവർ യാഗങ്ങളും അനുഷ്ടാനങ്ങളും നടത്തി….. എന്നാൽ ഇവയൊന്നും പൂർണതലത്തിൽ പാപമോചനത്തിനുതകുന്നതായിരുന്നില്ല…അവർക്കു മിശിഹായെ പറ്റിയുള്ള വാഗ്ദത്തങ്ങൾ പ്രവാചകന്മാരിലൂടെ വിവിധ കാലഘട്ടങ്ങളിൽ ലഭിച്ചു….
കാലങ്ങൾ പലതു കഴിഞ്ഞു ഒടുവിൽ അനവധി നൂറ്റാണ്ടുകൾ പിന്നിട്ടു…
“ഗലാത്യർ 4:4 എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു”
ആ ദൈവീക ആലോചനയുടെ നിറവേറൽ…. പുതിയ നിയമത്തിന്റെ ആദ്യ താളുകളിൽ വിവരിച്ചിരിക്കുന്നു…
ജനിക്കുന്നതിനു മുൻപേ ജനിക്കുന്ന വിധവും സ്ഥലവും പേരും പ്രവചനങ്ങളിൽ രേഖപ്പെടുത്തിയിരുന്നു ….
കർത്താവിന്റെ ജനനം ചരിത്രതെ വിഭജിച്ചു..
രാജാക്കന്മാരെ ഭയപ്പെടുത്തി…
കപട ആത്മീയ ആചാര്യന്മാർക്കു അസ്വസ്ഥത ഉളവാക്കി… എന്നാൽ സമാധാനത്തിനു വേണ്ടി അലഞ്ഞവർക്കും സാധാരണ ജനത്തിനും അതു സന്തോഷം പ്രദാനം ചെയിതു.

ക്രിസ്തു മനുഷ്യനായി ജനിച്ചതിന്റെ കാരണം….

  1. ‌ദൈവസ്നേഹം പ്രദരശിപ്പിക്കുവാൻ

  2. ‌മനുഷ്യരോട് താദാത്മ്യപ്പെടുവാൻ

  3. ‌ദൈവീക വാഗ്ദത്തം നിറവേറ്റുവാൻ

  4. ‌പിതാവിന്റെ ഇഷ്ടം ചെയ്യുവാൻ

  5. ‌നമുക്ക് ഒരു മാതൃക ആകുവാൻ

  6. ‌മഹാ സന്തോഷം നൽകുവാൻ

  7. ‌പിശാചിന്റെ പ്രവർത്തികളെ അഴിക്കുവാൻ

  8. ‌മാനവ രാശിയുടെ പാപ പരിഹാരത്തിന്

  9. ‌ലോകത്തിനു വെളിച്ചമായി

  10. ‌നിത്യജീവൻ നൽകുവാൻ

ലൂക്കോസ് 2:14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.
തീത്തൊസ് 2:11 സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;

ക്രിസ്തു ജനിച്ചത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ വർഗത്തിനോ രാജ്യത്തിനോ വേണ്ടിയല്ല സകല മനുഷ്യർക്കും വേണ്ടിയാണു….. ദൈവവും മനുഷ്യരും തമ്മിലുള്ള അകൽച്ച മാറ്റുവാൻ, പാപത്തിനു പരിഹാരം വരുത്തുവാൻ… മനുഷ്യനെ ദൈവിക ബന്ധത്തിലേക്ക് പുതുക്കുവാൻ നിത്യജീവനും സമാധാനവും നൽകിത്തരുവാൻ അതത്രെ ക്രിസ്തുവിന്റെ ജനന കാരണം… ഈ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നിത്യജീവനിലേക്കും താങ്കളെയും ക്ഷണിക്കുന്നു…. അതിന്റെ ഓഹരിക്കാരനും പങ്കാളിയുമായി മാറുവാൻ ദൈവം താങ്കളെയും സഹായികയട്ടെ….. God bless u.

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: