നാം സാഹചര്യങ്ങളെ കണ്ടു…

നാം സാഹചര്യങ്ങളെ കണ്ടു പിന്മാറുന്നവരോ

സർവ്വശക്തനിൽ ആശ്രയിച്ചു മുന്നേറുന്നവരോ? പുറപ്പാട് 14:13

ജീവിതമാകുന്ന തോണി ലോകമാകുന്ന സമുദ്രത്തിലൂടെ സഞ്ചരിക്കേണ്ടതാണ്… നാം ഓരോരുത്തരും അങ്ങനെ സഞ്ചരിക്കുന്നവരല്ലേ?
“വിവിധവസ്തുക്കൾ കൊണ്ട് ദീര്ഘദിനങ്ങളെടുത്തു ഒരു സാമുദ്രിക നൗക പണിയുമ്പോൾ.. ആ പണിയുടെ ഉദ്ദേശം തന്നെ ഇതു സമുദ്രയാത്ര നടത്തണം എന്നതത്രേ…. തീരത്തു ഇരിക്കുന്ന ജലത്തിൽ ഇറങ്ങാത്ത എല്ലായിനം നൗകയും കാഴ്ചവസ്തു മാത്രമാണ്….. അതു ഒരിക്കയലും തന്റെ പിന്നിലുള്ള ഉദ്ദേശം പൂർത്തീകരിക്കുന്നില്ല…
ബൈബിൾ പറയുന്നു “പ്രവാഹങ്ങൾ തിരമകളെ ഉയർത്തുന്നു ” (സങ്കി 93:3b).സമുദ്രമാണെങ്കിൽ അതിൽ നിച്ഛയം ആയും ഓളങ്ങളും തിരമാലകളും ഉണ്ടാകും… കാറ്റിന്റെ ശക്തിക്കനുസരിച്ചു തിരകൾ പ്രബലപ്പെടും… ശാന്തമായ സമുദ്രം ഒരു നല്ല കപ്പൽ ക്യാപ്റ്റനെ സൃഷ്ടിക്കില്ല… അദ്ദേഹത്തിന്റെ പരിചയവും പ്രവർത്തന മികവും വെളിപ്പെടുന്നത്… പ്രക്ഷുബ്ധമായ സാഗരത്തിലത്രേ…..

വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇതിനോട് അനുയോജ്യമായ ഒരു സംഭവം നമുക്ക് നോക്കാം …. ബൈബിളിലെ
2മത്തെ പുസ്തകമായ പുറപ്പാട് പുസ്തകത്തിൽ ആണ് ഇ ചിന്തക്ക് ആധാരമായ ഭാഗം… പൂർവ്വപിതാവായ അബ്രഹാമിനോട് ദൈവം അരുൾചെയ്തതുപോലെ സംഭവിച്ചു… യോസേഫിന്റെ ഭരണ കാലഘട്ടത്തിൽ യാക്കോബിന്റെ തലമുറ ഫറവോന്റെ രാജ്യത്തു ഗോശൻ ദേശത്തു പാർത്തു… തുടർന്നു ഭരണ മാറ്റങ്ങൾ വന്നപ്പോൾ യോസേഫിനെ അറിയാത്ത ഒരു രാജാവ് ഇസ്രായേൽ ജനത്തിന്റെ വർധനവിൽ ഭയപ്പെട്ടു അവരെ അടിമവേലക്കായി ഉപയോഗിച്ചു.. അങ്ങനെ നീണ്ട നാനൂറിലധികം വർഷങ്ങൾക്ക് ശേഷം ദൈവിക വാഗ്ദത്ത നിറവേറലിനായി മോശയെ ദൈവം തിരഞ്ഞെടുത്തു… തന്റെ നേതൃത്വത്തിൽ അവരെ പുറപ്പെടുവിച്ചു…. ആ യാത്ര തുടരവേ അവർ ചെങ്കടൽ തീരത്തു എത്തി…. മുൻപിൽ സമുദ്രം പിൻപിൽ പിടിച്ചുകൊണ്ടുപോകുവാനും കൊല്ലുവാനുമായി ക്രോധം ആവേശത്തോടെ വരുന്ന ഫറവോന്റെ സൈന്ന്യം ഇരുമ്പു രഥങ്ങളമായി…. കുതിരയുടെ കുളമ്പടി ശബ്ദവും സൈന്യത്തിന്റെ ആക്രോശങ്ങളും… മുൻപിൽ സമുദ്രത്തിലെ തിരകൾ അല തല്ലുന്ന ശബ്ദവും അവരുടെ നെഞ്ചിടിപ്പ് കൂട്ടി… പരിഭ്രാന്തരായി മാറപെട്ട ലക്ഷക്കണക്കിന് വരുന്ന ജനനദി… എല്ലാം കൊണ്ടും ഭിതി നിറയപ്പെട്ട സാഹചര്യം… ഇവിടെ പല തരം പ്രതികരണങ്ങൾ നമുക്കു കാണാം.
ദൈവം അവർക്കു മുൻകൂട്ടിൽ അറിയിപ്പ് കൊടുക്കുന്നു.( പുറപ്പാട് 14:1-4)
ഇസ്രായേൽ ജനത്തെ പുറപ്പെടുവിച്ചതുമുതൽ അവർ ദൈവത്തിന്റെ ഉത്തരവാദിത്ത്തിൽ ആയിരുന്നു യാത്ര ചെയ്തത്, ദൈവത്തിനു അവരെ കുറിച്ചു വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു.. അവർ എവിടെ പാളയം അടിക്ക്യണം ഏതു നിലയിൽ മുൻപോട്ടു പോകണം ഇവയെല്ലാം ദൈവത്തിന്റെ കാര്യപരിപാടിയിൽ ഉളപ്പെട്ടവയായിരുന്നു.
ദൈവം ആര് എന്നു ചോദിച്ച ഫറവോനെ ദൈവം ആരാകുന്നു എന്നു വെളിപ്പെടുത്തി കാണിക്കുവാൻ ദൈവം ഉദ്ദേശിച്ചിരുന്നു.. അതിനാൽ സമുദ്രത്തിനരികിൽ പാളയമിറങ്ങുവാൻ ദൈവം അവർക്കു കല്പന കൊടുത്തു. അവർ അവിടെ തങ്ങി.
A.സാഹചര്യത്തിലൂന്നിയ പ്രതികരണം.
1).അവർ തലയുയർത്തി നോക്കി( 14:10)
അവർ തല ഉയർത്തി, സാഹചര്യങ്ങക്കെ കണ്ടു.
2). അവർ ഏറ്റവും ഭയപ്പെട്ടു…. (14:10)
ദൈവം അവർക്കു വേണ്ടി ഇത്രമാത്രം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും എപ്പോളും അവർ പൂർണ്ണമായി ദൈവത്തെ മനസിലാക്കുവാനോ വിശ്വസിക്കുവാനോ കഴിഞ്ഞിരുന്നില്ല… സാഹചര്യങ്ങൾ അവരെ ഭയപ്പെടുത്തി, തൻനിമിത്തം അവർ ബലഹീനരായി, ..
3).യഹോവയോടു നിലവിളിച്ചു…..
അവർ ദൈവത്തോട് നിലവിളിച്ചു, ആ നിലവിളി വിശ്വാസത്തിന്റേതു ആയിരുന്നില്ല കേവലം ഭയത്തിൽ നിന്നുമുള്ളതായിരുന്നു… ദൈവം വിടുവിക്കും എന്ന ഉറപ്പു അവർക്കു ഇല്ലായിരുന്നു..
4).അവർ മോശെക്കെതിരായി ശബ്ദം ഉയർത്തി 14:11
തങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു മുൻപിൽ നിന്നു തങ്ങളെ നയിച്ച മോശെക്കു എതിരെ ചോദ്യങ്ങൾ ഉയർത്തി. എന്തിനു പുറപ്പെടുവിച്ചു? എന്തിനു ഇവിടെ കൊണ്ടുവന്നു എന്നു ചോദിക്കുവാൻ തുടങ്ങി, കുറ്റപ്പെടുത്തുവാനും ഒറ്റപ്പെടുത്തുവാനും, ഇതിനു കാരണക്കാരൻ മോശെയാണ് എന്നു ആരോപിക്കുവാനും ശ്രമിച്ചു.
ഇവയെല്ലാം നമ്മെ കാണിക്കുന്നത് സാഹചര്യങ്ങൾ കണ്ടു ഭയപ്പെട്ട ജനതയുടെ ജല്പനങ്ങളായിട്ടാണ്….
സാഹചര്യം അവരെ ——-
1. ഹൃസ്വദൃഷ്‌ടി ഉള്ളവരാക്കി
2.സമ്മർദ്ദത്തിലാക്കി
3.ഭയപ്പെടുത്തി
4. നിലവിളിപ്പിച്ചു
5.കുറ്റപ്പെടുത്തുന്നതിലേക്കു നയിച്ചു
6.മരണഭീതിൽ എത്തിച്ചു.
സാഹചര്യത്തിലൂന്നിയ പ്രീതികരണങ്ങൾ അവരെ പിന്മാറ്റത്തിലേക്കു നയിക്കുന്നതായിരുന്നു
B.വിശ്വാസത്തിലൂന്നിയ പ്രതികരണം.
1.ഭയപ്പെടേണ്ട
2.ഉറച്ചുനില്പിൻ
3.യെഹോവ ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ
4.ഇന്നു കണ്ട മിസ്രയിമിനെ ഇനി ഒരുനാളും കാണുകയില്ല.
5.യെഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും
6. നിങ്ങൾ മിണ്ടാതിരിപ്പിൻ

ദൈവത്തിലുള്ള വിശ്വാസം..

1.ദീർഘ ദൃഷ്ടി ഉള്ളവർ -സാഹചര്യത്തിനപ്പുറത്തു ദൈവത്തെ കണ്ടു
2.വിശ്വാസം ഭയത്തെ പുറത്താക്കി… ദൈവത്തിൽ വിശ്വസിക്കുന്നവൻ സാഹചര്യത്തെ കണ്ടു ഭയപ്പെടില്ല
3.ദൈവത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ്… ഇളകിപ്പോകില്ല
4.ദൈവം രെക്ഷിക്കുന്നവൻ… രക്ഷ ദൈവത്തിന്റേതു
5.യെഹോവ നമുക്കുവേണ്ടി യുദ്ധം ചെയ്യും… യുദ്ധം യഹോവക്കുള്ളത്
6.മിണ്ടാതിരുന്നു ദൈവപ്രവർത്തിക്കു അവസരം കൊടുക്കുക…. അവിശ്വാസത്തിന്റെ വാക്കുകൾ പറയാതിരിക്കുക
7.ഇന്നു കണ്ട മിസ്രയിമിനെ ഇനി ഒരുനാളും കാണുകയില്ല…..

ദൈവത്തിലുള്ള വിശ്വാസം നമ്മെ മുൻപോട്ടു നയിക്കുന്നതാണ്‌…

സാഹചര്യങ്ങളെ കണ്ടു പിന്മാറുകയല്ല സർവ്വശക്തനിൽ ആശ്രയിച്ചു മുന്നേറുന്നവരായി നാം തീരുക… ദൈവം തന്റെ ജനത്തിനായി ചെങ്കടലിനെ രണ്ടായി പിളർന്നു.. ഉണങ്ങിയ നിലത്തുകൂടി അവരെ അക്കരക്കു നടത്തി… അതേ വഴിയിൽ കൂടി അവരെ നശിപ്പിക്കുവാൻ വന്ന ഫറവോനെയും സൈന്യത്തെയും ആ ചെങ്കടലിന്റെ ആഴങ്ങളിൽ മുക്കിക്കളഞ്ഞു… അവർക്കെതിരായ നിന്ന സാഹചര്യങ്ങൾ അവർക്കു മുൻപിൽ കിഴടങ്ങി… ദൈവം അവരോടു കൂടെ ഇരുന്നു അവരുടെയത്ര തുടർന്നു.

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: