He will exalt you… അവൻ നിങ്ങളെ ഉയർത്തും

1 പത്രൊസ് 5:6 അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.

ദൈവത്തിന്റെ ബലമുള്ള കൈക്കിഴിൽ.. താണിരിപ്പിൻ
ദൈവത്തിന്റെ കരം എന്നുള്ളത് വേദപുസ്തകത്തിൽ ഒട്ടനവധി പ്രാവശ്യം നമുക്ക് കാണുവാൻ സാധിക്കും… ദൈവത്തിന്റെ പ്രവർത്തിക്കും ശക്തിക്കും തെളിവത്രെ ഇത്… ദൈവഭക്തന്മാരോടുള്ള ബന്ധത്തിൽ അവരുടെ സംരക്ഷണത്തിനും.. വിടുതലിനും… അനുഗ്രഹത്തിനും… കരുതലിനും.. ഒക്കെ ദൈവകരം വെളിപ്പെട്ടിട്ടുണ്ട്….
ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നു എങ്കിൽ… അതു പ്രാപിക്കുവാൻ വചനം പറയുന്നത്.. ദൈവത്തിന്റെ കൈയ്ക്കിഴിൽ താണിരിക്കുക എന്നത്രെ… കാരണം ദൈവം അഹങ്കാരികളോട് എതിർത്തു നിൽക്കുന്നു… നിഗളം ദൈവം ഇഷ്ടപ്പെടുന്നില്ല… നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷ ബൈബിൾ വ്യക്തമാക്കുന്നു… ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഏറ്റവും ആവശ്യം താഴ്മയാണ്…. താഴ്മ ഒരു ദൈവിക ഗുണമാണ്…. താഴ്മക്കു ഉത്തമഉദാഹരണം കർത്താവായ യേശുക്രിസ്തു ആണ്… മനുഷ്യനായി ലോകത്തിൽ വന്ന യേശു… തന്നത്താൻ താഴ്ത്തി..(ഫിലിപ്പിയർ 2:8) മാനവരാശിയുടെ രക്ഷക്കായി… ഈ ലോകത്തിൽ വന്ന രക്ഷകൻ…. ദാസരൂപമെടുത്തു…. അഖിലാണ്ഡത്തിന്റെ സൃഷ്ടികർത്താവു… മനുഷ്യനായി…. അതു തന്റെ താഴ്മയുടെ മകുടോദാഹരണമാണ്‌… അവിടുത്തോളം താഴ്മ പ്രകടിപ്പിച്ചവർ ആരുമില്ല…. അതുകൊണ്ട് ദൈവമവനെ ഉയർത്തി… സകലനാമത്തിനും മേലായ നാമം.. അവനു നൽകി…. സകല മുഴങ്കാലും അവന്റെ മുൻപിൽ മടങ്ങും… (ഫിലിപ്പിയർ 2:9-11)
തന്നെത്താൻ താഴ്ത്തുന്നവനെല്ലാം ഉയർത്തപ്പെടും തന്നത്താൻ ഉയർത്തുന്നവനെല്ലാം താഴ്ത്തപ്പെടും…. നാം നമ്മെ ഉയർത്താതെ… ദൈവത്തെ ഉയർത്താം… അവിടുത്തെ നാമത്തെ ഉയർത്താം… ഞാനോ കുറേയേണം നീ എന്നിൽ വളരണം…. എന്നുള്ള നല്ല മനോഭാവം…. യേശു കാണിച്ചു തന്ന നല്ല മാതൃക നമുക്ക് പിന്തുടരാം… ദൈവം ദരിദ്രനെ കുപ്പയിൽ നിന്നുയർത്തി തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോട് കൂടി ഇരുത്തുന്നവനത്രെ…
ഇന്നത്തെ താങ്കളുടെ അനുഭവം.. തകർച്ച ആണോ.. നിരാശയുടെ കുഴിയിലാണോ… പാപത്തിന്റെ ചേറ്റിൽ ആണ്ടുപോയതുപോലെ ആണോ… ഇനിയും ഒരിക്കലും കയറുവാൻ കഴിയാത്ത നിലയിൽ നിപതിച്ചു പോയോ… ആർക്കും കയറ്റുവാൻ കഴിയില്ല… ഇനി ഒരു ഉയർച്ച ഇല്ല എന്നുള്ള നിരാശയുടെ ശബ്ദം ചുറ്റും പ്രതിധോനിക്കുന്നവോ??😚സകലവും നഷ്ടപ്പെട്ടു… തീർന്നു….. എന്നു തോന്നുന്നുവോ???
എങ്കിൽ നിരാശപ്പെടേണ്ട പാപത്തിന്റെ അഗാധഗർത്തത്തിൽ നിന്നും താങ്കളെ ഉയര്തുവാൻ യേശുവിനു കഴിയും അവൻ താഴ്ന്നത് നമ്മെ ഉയർത്തുവാനാണ്…. അവന്റെ കാരത്തിനു താങ്കളെ വിടുവിക്കുവാൻ കഴിയും… ചെയ്യേണ്ടത് അവന്റെ കയ്യിൽ സമർപ്പിക്കുക എന്നുള്ളതാണ്… പാപങ്ങൾ ദൈവത്തോട് ഏറ്റുപറയു…. യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കു.. അവന്റെ ബലമുള്ള കൈക്കിഴിൽ താണിരിക്കു….
അവൻ നമ്മെ തക്ക സമയത്തു ഉയർത്തുന്നവനാണ്…
സമയം തക്കത്തിൽ ഉപയോഗിക്കു… സമയം കഴിഞ്ഞിട്ടില്ല…. തക്ക സമയത്ത് ദൈവം നമ്മെ ഉയർത്തുക തന്നെ ചെയ്യും.. എല്ലാനിലകളിലും അവിടുന്നു നമ്മെ ഉയർത്തും.

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: