കണ്ണുനീരിന്റെ മറുപടി…

മതി കരഞ്ഞത് മതി

ചില ദിവസങ്ങളായി ആ വീട്ടിൽ സന്തോഷം നഷ്ടപ്പെട്ടിട്ടു… . വല്ലാത്ത ഒരു മ്ലാനത ആ അന്തരീക്ഷത്തിൽ ആകെ തളം കെട്ടി നിൽക്കുക ആയിരുന്നു…. പക്ഷെ അവൻ വരുമെന്നുള്ള പ്രതിക്ഷ അവർക്കു ഉണ്ടായിരുന്നു…. കാരണം അവനു ഏറ്റവും പ്രീയപ്പെട്ടവൻ അല്ലെ ഈ രോഗാതുരനായി കിടക്കുന്നതു…

എന്നാൽ …. …

ഒടുവിൽ അതു സംഭവിച്ചു…

ചുറ്റും കൂടിയിരുന്നവരിൽ ആരോ ഒരാൾ ആ നാടിയിടിപ്പു പരിശോധിച്ചിട്ടു പറഞ്ഞു….. പോയി.. അവൻ പോയി…. അർക്ക്കും തങ്ങളുടെ കണ്ണുകളെയും കാതുകളെയും വിശ്വാസിക്കയാൻ ആകുന്നില്ല… എന്നാലും എന്റെ ദൈവമേ… അവിടെനിന്നും 2 സ്ത്രീ ശബ്‍ദം വളരെ ഉച്ചത്തിൽ ഉയർന്നു… ഞങ്ങൾക്കിനി ആരുണ്ട്….. ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചല്ലോ…. ഞങളുടെ ഏക അത്താണി.. കൂടെപ്പിറപ്പു.. നഷ്ടപ്പെട്ടു പോയല്ലോ… ഇതു എങ്ങനെ സഹിക്കാൻ പറ്റും …. ആ അലമുറയിട്ടുള്ള നിലവിളി ആ ഭവനത്തിന്റെ ചുമരുകൾ തുളച്ചു അന്തരീക്ഷത്തിലൂടെ ആ ചെറിയ ഗ്രാമത്തിൽ ആകെ പടർന്നു………ആ വാർത്ത കേട്ടവർ കേട്ടവർ ചെറിയ കല്ലുകൾ പാകിയ ആ ഇടവഴികളിലൂടെ അവിടേക്കു ഓടിയെത്തിക്കൊണ്ടിരിക്കുന്നു, അവർ എല്ലാവരും ഒരുപോലെ ദുഃഖിതരായിരുന്നു

ഇത്ര വേഗം അതു സംഭവിക്കയും എന്നു ആരും സ്വപനത്തിൽ പോലും കരുതിയിരുന്നില്ല…….വരിക നമ്മുക്കും അവിടേക്കു പോകാം…..

ഇതാണ് ആ കൊച്ചുഗ്രാമം, യെരുശലേമിന് 2.4 കിലോമീറ്റർ അടുത്തായി കിടക്കുന്ന ബേഥാന്യ എന്ന ഗ്രാമം…..

ബേഥാന്യ എന്ന ഈ ഗ്രാമം അനേക സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലം കൂടി ആണ്…. അതിന്റെ ഒരു വശത്തായി ഒലിവു മല…. അതുപോലെ തന്നെ മറ്റനേക ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുംഇതിനു ചുറ്റും കിടക്കുന്നു…. ഇ സ്ഥലത്തു കൂടി യേശു പലവട്ടം യാത്രചെയ്തിട്ടുണ്ട്… യെരുശലേമിൽ വരുമ്പോൾ ഒക്കെ തന്റെ വിശ്രമത്തിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു സ്ഥലമായിരുന്നു ഇ തു. ഇവിടെ പല ഭവനങ്ങൾ ഉണ്ടെങ്കിലും ബേഥാന്യയിലെ ലാസറിന്റെ ഭവനത്തിൽ ആയിരുന്നു യേശു പോകാറുണ്ടായിരുന്നത്… എന്തോ ആ ഭവനം യേശുവിനു വളരെ പ്രീയപ്പെട്ടതായിരുന്നു… കാരണം അവർ യേശുവിനെ സ്നേഹിക്കയുന്നവരും… വിശ്വസിക്കയുന്നവരും…. ആദരിക്കയുന്നവരും ആയിരുന്നു…. കേവലം ഒരു മനുഷ്യനായി മാത്രമല്ല….. അതിനുമപ്പുറം അവന്റെ പ്രാധാന്യം അവർ മനസ്സിൽ ആക്കിയിരുന്നു….. (യോഹന്നാൻ 11:2)

ആ ഭവനത്തിൽ യേശു പലപ്പോഴും വന്നതിനാൽ അതു ആ ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു ഭവനമായി മാറി…യേശു ഒരു ഭവനത്തിൽ വന്നാൽ അതങ്ങനെയാണ്. അതിനു കാരണം അത്ഭുതകളും അടയാളങ്ങളും പ്രവര്തിക്കയുകയും ആശ്വാസത്തിന്റെ സന്ദേശങ്ങൾ ജനത്തിന് കൈമാറുകയും ചെയ്തുകൊണ്ടിരുന്ന യേശു എവിടെ പോയാലും അവനെ പിന്തുടർന്ന് വലിയ ജനക്കൂട്ടം എത്തുമായിരുന്നു….. അതിനാൽ യേശുവിന്റെ അനേക അദ്‌ഭുത പ്രവർത്തികൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഭവനം കൂടിയാണത്…..

എന്നാൽ ഇതാ ആ വീടിനകത്തു ഇപ്പോൾ ഒരുവൻ ദീനമായി കിടക്കുന്നു… എന്താ അവന്റെ രോഗം എന്നു നമുക്ക് അറിയില്ല…. പക്ഷേ അവൻ രോഗിയാണ്… അവന്റെ പേര് ലാസർ, …. അവൻ മർത്തയുടെയും മാറിയയുടെയും സഹോദരൻ ആണ്…..(john 11:1-3)

അവർ അക്കാലങ്ങളിൽ ഉണ്ടായിരുന്ന ചികിത്സകൾ ഒക്കെ ചെയിതു കാണാം പക്ഷേ സ്ഥിതികയു യാതൊരു മാറ്റവുമില്ല …. ആകെ ദുഃഖിതരായി മാറിയ അവർ ചിന്തിച്ചു ദൈവമേ ഈ ഗ്രാമത്തിന്റെ പേരുപോലെ “കഷ്ടതയുടെ ഭവനം ” house of misery.

ആയി മാറുകയാണോ ഞങളുടെ വീട്…. എന്തായാലും അവർ പ്രതീക്ഷ കൈവിടാതെ യേശുവിന്റെ അടുത്ത് ആളയച്ചു…. “നിനക്കു പ്രീയനായവൻ ദീനമായി കിടക്കുന്നു ” എന്നു പറയിച്ചു. എന്നാൽ അവന്റെ മറുപടി ഇതു ദൈവനാമം മഹ്വത്തപ്പെടുവാൻ ആയിട്ടത്രേ എന്നായിരുന്നു….

എന്തായാലും അറിയിച്ചല്ലോ…. അവൻ വരാതിരിക്കില്ല….. എത്രയോ രോഗികൾ സുഖപ്പെടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.. അവനേറ്റവും പ്രീയപ്പെട്ടവനല്ലേ….. വരാതിരിക്കില്ല…. എന്നു ആ സഹോദരിമാർ പരസ്പരം പറഞു…. എന്നാൽ ഈ വാർത്ത കേട്ടിട്ടും യേശു 2ദിവസം കൂടെ അവിടെ തന്നെ പാർത്തു….

ഭവനത്തിനകത്തു ഉള്ളവർക്കു ആകെ വെപ്രാളം… അതേ അവന്റെ രോഗം മുർച്ചിക്കയായിരുന്നു…. അവർ ആവുന്നത്ര പണിപ്പെട്ടു…. കുറയുന്നില്ല… ഇടയ്ക്കു ആരോ വാതിലിലേക്ക് എത്തി എത്തി നോക്കുന്നുണ്ട്…..

ആരെയും കാണുന്നില്ല ഓരോ അയൽക്കാരും വരുമ്പോൾ അവരുടെ ഉള്ളിൽ നിന്നൊരു പ്രാർത്ഥന ഉയരുന്നുണ്ട് ദൈവമേ ഇതു അവൻ ആയിരിക്കണമേ…. കാണുന്നില്ല…. ഇനിയും എത്ര നേരം….. ആരോ ലാസറിന്റെ കൈയിൽ മുറക്കിപിടിച്ചു….. അവനോടു പറയുന്നുണ്ടായിരുന്നു…. കുറച്ചുകൂടി….. തളരരുത്…… പേടിക്യരുത്… അവൻ വരും.. വരിക തന്നെ ചെയ്യും…..നിനക്കു ഒന്നും സംഭവിക്കില്ല…

ജീവനും മരണവും തമ്മിലുള്ള വലിയൊരു മൽപ്പിടുത്തം ആ കിടക്കയിൽ നടന്നുകൊണ്ടിരിക്കയുന്നു….

.                                        . തുടരും

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

4 thoughts on “കണ്ണുനീരിന്റെ മറുപടി…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: