“ഭയപ്പെടേണ്ട ” Isaiah41:10

ഭയം……….. എന്തോ ഒരു ഭയം….. എന്തുകൊണ്ടോ ഒരു ഭയം….. ഭയം ആയിരിന്നു എനിക്കു…. എന്തെന്ന് അറിയില്ല ഈ ഇടയായി ഒരു വല്ലാത്ത ഭയം……🙄

എന്തെ ഇതു നാം പലപ്പോഴും കേൾക്കുന്നവർ അല്ലെ? പിന്നെന്തിനാ തുറിച്ചു നോക്കുന്നെ?…😥

ശാസ്ത്ര സാങ്കേതിക വിദ്യയുടെ അനവധി ശാഖകളിൽ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി മനുഷ്യൻ ജ്യോതിർ ഗോളങ്ങളിലേക്കു പ്രയാണം നടത്തുകയും ഏറെ താമസിക്കയാതെ  കൂടൊരുക്കുകയും ചെയ്യും എന്നു ഉറപ്പിക്കയുമ്പോഴും മനുഷ്യമനസിന്റെ ഉള്ളറകളിൽ എവിടെയോ എപ്പോഴൊക്കെയോ കടന്നു വരുന്ന ഭയമെന്ന അനുഭവത്തെ ഇന്നും കുടിയൊഴിപ്പിക്കയുവാൻ നമുക്ക്  പൂർണമായി സാധിച്ചിട്ടില്ല… അതു മനശാസ്ത്രം വളരാത്തതുകൊണ്ടല്ല പ്രതുത  അതിനെ മാറ്റുവാൻ കഴിയുന്നതു ദൈവത്തിനു, ദൈവീക സാന്നിധ്യത്തിനു മാത്രമായതുകൊണ്ടാണ്……

ഭയം ശാസ്ത്രീയ വെളിച്ചത്തിൽ

Fear is a feeling induced by perceived danger or threat that occurs in certain types of organisms, which causes a change in metabolic and organ functions and ultimately a change in behavior, such as fleeing, hiding, or freezing from perceived traumatic events.”

ഇതാണ് ഭയം എന്നതിന് കൊടുത്തിരിക്കയുന്ന ഒരു വിവക്ഷ…

പെട്ടെന്ന് ഉണ്ടാകുന്ന എന്തെകിലും ഒരു സംഭവമോ കാഴ്ചയോ തനിയ്ക്കു ഹാനി വരുത്താമെന്നുള്ള ചിന്തയിൽ ശരീരം വിവിധ തരത്തിൽ പ്രവർത്തിക്കുന്നു … അതു നമ്മേടെ സ്വഭാവത്തിലും മുഖത്തും  വിവിധ നിലകളിൽ വെളിപ്പെടുന്നു…..

വിവിധ തരത്തിലുള്ള ഭയങ്ങൾ….

“അക്രോഫോബിയ: ഉയരത്തോടു തോന്നുന്ന ഭയമാണ് അക്രോഫോബിയ. ഇത്തരം മാനസിക പ്രശ്‌നമുള്ളവര്‍ ഉയരമുള്ള കെട്ടിടങ്ങള്‍, പാലം, കുന്നുകള്‍ മുതലായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കും.

ഗ്ലോസോഫോബിയ: ഒരു സംഘം ആളുകളുടെ മുന്നില്‍ സംസാരിക്കുന്നതിനോ എന്തെങ്കിലും അവതരിപ്പിക്കുന്നതിനോ കഴിയാതെ വരിക.

ക്‌ളോസ്‌ട്രോഫോബിയ: അടച്ചിട്ട സ്ഥലങ്ങളോടു തോന്നുന്ന ഭയമാണ് ക്ലോസ്‌ട്രോഫോബിയ.

ഹീമോഫോബിയ: പരിക്കിനെയും രക്തത്തെയും ഭയക്കുന്ന അവസ്ഥ.

സൈനോഫോബിയ: നായകളോടുള്ള അകാരണമായ ഭയമാണിത്.

എവിയാറ്റോഫോബിയ: വിമാനത്തില്‍ സഞ്ചരിക്കാനുള്ള ഭയമാണിത്.

നെക്‌റ്റോഫോബിയ: ഇരുട്ടിനെ ഭയക്കുന്ന അവസ്ഥ. ഇത്തരക്കാര്‍ക്ക് ഇരുട്ടിനെ പ്രത്യേകിച്ച് രാത്രിയെ ഭയമായിരിക്കും.

ഒഫിഡിയൊഫോബിയ: പാമ്പുകളോടുള്ള അകാരണമായ ഭയമാണിത്.

സോഷ്യല്‍ ഫോബിയ: അമിതമായ ആത്മാഭിമാനവും പൊതുവേദികളെ അഭിമുഖീകരിക്കുമ്പോഴുള്ള സംഭ്രമവും കൂടിച്ചേര്‍ന്ന മാനസികാവസ്ഥയാണിത്.

അഗോറഫോബിയ: പൊതുസ്ഥലത്തോ തുറന്ന സ്ഥലങ്ങളിലോ ഒറ്റപ്പെട്ടുപോകും എന്ന ഭയം ഇതില്‍ ഉള്‍പ്പെടുന്നു.”(കടപ്പാട് )

ഇങ്ങനെ വിവിധ നിലകളിൽ ഭയത്തിന്റെ അവസ്ഥകൾ നമുക്ക് കാണുവാൻ സാധിക്കയും..

ഭയം ചിലപ്പോൾ ചില കാരണങ്ങളാൽ ഉണ്ടാകാം… ഏന്നാൽ എറിയവയും അകാരണമായ ഭയമാണ്……

ഭയം വേദപുസ്തക വെളിച്ചത്തിൽ..,

1.തെറ്റ്‌ ചെയ്തതിനാൽ –

ഏദൻ തോട്ടത്തിലാണ് ഭയം എന്നവാക്ക് ആദ്യം കേൾക്കുവാൻ കഴിയുന്നത്

“ഉല്പത്തി 3:10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.”

സകലതിനും പേരിടുവാനായി എല്ലാ ജീവികളും മനുഷ്യന്റെ മുൻപിൽ എത്തി….ഉത്പത്തി 2:19 പക്ഷേ അവയെ കണ്ടവൻ ഭപ്പെട്ടതായി വായിക്കയുന്നില്ല….. എന്നാൽ പാപം (അനുസരണക്കേടു ) കാണിച്ചപ്പോൾ സ്ഥിതി മാറി…. അതുവരെ കൂടെ നടന്നിരുന്ന ദൈവത്തിന്റെ അടുത്തേക്ക് എത്തുവാൻ കഴിയാതെ ഭയത്താൽ അവൻ ഒളിച്ചു ….. പാപം അവനിൽ ഭയം ഉളവാക്കി… ഭയം അവനെ ദൈവത്തിൽ നിന്നകറ്റി…എന്നാൽ കരുണാമയനായ ദൈവം അവനെ തള്ളിക്കളയുകയല്ല…. തന്നിലേക്ക് മടക്കി വരുത്തുവാനാണ് ആഗ്രഹിച്ചത്….

പാപത്തിന്റെ അനന്തരഫലമാണ് ഭയം….

ആ പാപത്തിന്റെ അനന്തരഫലങ്ങൾ തുടർന്നുള്ള അധ്യായങ്ങളിൽ നമ്മുക്ക് കാണുവാൻ സാധിക്കും

മനുഷ്യൻ വന്യ മൃഗങ്ങളെ ഭയക്കുന്നു

വന്യ മൃഗങ്ങൾ മനുഷ്യനെ ഭയക്കുന്നു

മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു…..

ഏറ്റവും വലിയ ഭയം മരണഭയമാണ്….

ആത്യന്തികമായി എല്ലാ ഭയങ്ങൾക്കും കാരണവും അതത്രെ….

ഉല്പത്തി 4:14 ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.

ഇതു കയ്യിന്റെ വാക്കുകൾ ആണ്…… സഹോദരനെ കൊന്നു കുലപതാകാൻ ആയ കയ്യിന് തുടർന്ന് ഭയമായി…..

ഇനിയും ഒട്ടനവധി കാര്യങ്ങൾ വചനാടിസ്ഥാനത്തിലുണ്ടെകിലും……. എന്റെ ഇ കുറിപ്പ് പരിമിതപ്പെടുത്തട്ടെ……..

  1. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളെ കുറിച്ചോർത്തുള്ള ഭയവും ഇനിയും തെറ്റിപ്പോകുമോ എന്നുള്ള ഭയവും നിമിത്തം താങ്കൾ ആകുലപ്പെടുന്ന വെക്തിയാണെകിൽ…….
  2. ശാരീരികമായുള്ള ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടു ഒരുപക്ഷെ ഇതു ഏതെങ്കിലും വലിയ രോഗത്തിന്റെ തുടക്കമാണോ എന്നു ചിന്തിച്ചു ആരോടും പറയാതെ ഉള്ളിൽ ഭയപ്പെട്ട് കഴിയുന്ന വെക്തിയെങ്കിൽ
  3. മുന്പോട്ടുള്ള ജീവിതം എങ്ങനെയാകും, എവിടെ എത്തിച്ചേരും എന്നതോർത്തു ഭയപ്പെടുന്നെങ്കിൽ
  4. കുഞ്ഞുങ്ങളുടെ ഭാവി, ജീവിതം, വിദ്യാഭ്യാസം ഇവയോർത്തു ഭയപ്പെടുന്നെങ്കിൽ
  5. ജീവിതത്തിൽ അനുഭവിക്കയുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളിൽ എങ്ങനെ ആകും എന്നറിയാതെ ഭയപ്പെടുന്നെങ്കിൽ
  6. നാളെയുടെ നീളകളിൽ ഒറ്റപ്പെട്ടുപോകുമോ, ആരാകും അഭയം എന്നോർത്ത് ഭയപ്പെടുന്നെങ്കിൽ …..

താങ്കൾ ഭയത്തിൽ കഴിയേണ്ട വെകിതിയല്ല…. തങ്ങളുടെ സന്തോഷത്തെയും സമാധാനത്തെയും ആരോഗ്യത്തെയും കാർന്ന് തിന്നുകൊണ്ടിരിക്കയുന്ന ആ ഭയത്തിൽ നിന്നും പുറത്തു വരൂ…….

സങ്കീർത്തനങ്ങൾ 23:4 കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

മരണനിഴലിന് താഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവം ഭയപ്പെടുകയില്ല…….

പുറമെ ഒരു ധൈര്യശാലി യായി കണികയുമ്പോഴും അകാരണമായ എതെക്കെയോ ഭയത്തിനു അടിമയാണോ താങ്കൾ…………

തങ്ങളുടെ സകല ഭയത്തിൽനിന്നും വിടുവികയുവാൻ യേശുവിനു ക ഴിയും

എബ്രായർ 2:15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

ഇന്ന്  ആ ദൈവം താങ്കളോട് പറയുന്നു….365 ൽ അധികം പ്രാവശ്യം വേദപുസ്തകത്തിൽ ആവർത്തിച്ചിരിക്കയുന്ന ആ ശബ്ദം “ഭയപ്പെടേണ്ട “.

ഏതൊരു വിഷയത്തിന് നാടുവിലാണോ താങ്കൾ ആയിരിക്കയുന്നതു അതിന്റെ മധ്യത്തിൽ താങ്കൾക്ക് വേണ്ടി പ്രവർത്തികയുവാൻ കഴിവുള്ള ദൈവം ഉണ്ട്…. താങ്കൾ ഒറ്റക്കയല്ല….. ദൈവത്തോട് അടുത്ത് ചെല്ലൂ… പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കയു… ദൈവത്തെ ഭയപ്പെട്ടു അവന്റെ വഴികളിൽ നടക്കുന്ന ഒരുവനു മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല…

യെശയ്യാ 41:10 നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,

ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

Published by Binubaby

i am a simple person, like to give the hope which i received through the word of God. hope makes things better. trusting God and moving forward.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website with WordPress.com
Get started
%d bloggers like this: