യേശുവിനെ കണ്ടുമുട്ടിയവനു ഉണ്ടായ മാറ്റം

നഷ്ടപ്പെട്ട ജീവിതം മടക്കി ലഭിച്ചവൻ :

ഒരുവൻ യേശുവിനെ സന്ധിച്ചാൽ എന്തു മാറ്റമാണ് അവനിൽ വരുന്നത്?

(ലൂക്കോസ് 8:26-40)ഉള്ള വാക്യങ്ങൾ നമുക്ക് മുൻപിൽ കൊണ്ടുവരുന്നത് ഒരു ഭൂത ഗ്രസ്ഥനെ ആണ്.അനേക ഭൂതങ്ങൾ അവനിൽ അധിവസം നടത്തിയിരുന്നതിനാൽ അവൻ ജനങൾക്ക് ഭയ ഹേതു ആയിരുന്നു.
അവന്റെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ ✔️

 • ബഹുകാലമായി ഭുതങ്ങൾ ബാധിച്ചവൻ😔
 • ബഹു കാലമായി വസ്ത്രം ധരിക്കാതെ😢
 • വീട്ടിൽ പാർക്കാതെ😬
 • ശവക്കല്ലറകളിൽ വസിച്ചവൻ👀
 • ചങ്ങലയും വിലങ്ങും ഇട്ടു സൂക്ഷിച്ചിട്ടും😔
 • അവൻ ബന്ധനങ്ങളെ തകർത്തു⛓️⚡️
 • ഭുതം അവനെ കാടുകളിലേക്ക് ഓടിച്ചു.🏃
  യേശുവിനെ കാണുന്നതിന് മുൻപുള്ള അവന്റെ ജീവിതം
 • ആർക്കും വേണ്ടാത്ത
 • ഒന്നിനും കൊള്ളാത്ത
 • യാതൊരു പ്രയോജനവും ഇല്ലാത്തതും.
 • മറ്റുള്ളവർക് ഭയ ഹേതുവും,
 • .പരിഹാസ്യവും ആയിരുന്നു.
  .എല്ലാം കൊണ്ടും തകർന്ന ജീവിതത്തിനു ഉടമ.
  .യാതൊരു പ്രതീക്ഷക്കും വകയില്ലാത്തവൻ. സുബോധമില്ലാതെ സഞ്ചരിക്കുന്നവൻ.
  ഇങ്ങനെ ഒരു ജീവിതം ബഹുകാലമായി കഴിച്ചു വരവേ അന്ന് അവൻ യേശുവിനെ കണ്ടുമുട്ടി.
  യേശു ആരെന്നും എന്തെന്നും അവൻ തിരിച്ചറിഞ്ഞു.👀
  ലൂക്കോസ് 8:28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.✔️
  അവനെ ബാധിച്ചിരുന്ന ഭൂതത്തെ യേശു ശാസിച്ചു. അതു അവനെ വിട്ടു പോയി.
  🙏അവൻ വസ്ത്രം ധരിച്ചു.
  🙏സുബോധം വന്നു.
  🙏യേശുവിന്റെ കൽക്കലിരുന്നു.
  🙏പട്ടണത്തിൽ ചെന്നു യേശു തനിക്കു ചെയ്തത് ഒക്കെയും അറിയിച്ചു.

അങ്ങനെ മറ്റുള്ളവർക്ക് യാതൊരു പ്രയോജനവും ഇല്ലാതിരുന്നവൻ, പ്രതീക്ഷകൾക്ക് യാതൊരു വകയുമില്ലാതിരുന്നവൻ യേശുവിലൂടെ സ്വാതന്ത്ര്യവും വിടുതലും പ്രാപിച്ചു.കാട്ടിൽനിന്നും കല്ലറയിൽ നിന്നും അവൻ നാട്ടിലേക്കും വീട്ടിലേക്കും വന്നു👌 അവനു ജീവിതം മടക്കി ലഭിച്ചു.🙏
യേശു ബന്ധിതർക്ക് മോചനം നൽകുവാനാണ് വന്നത്, പീഡിതർക്ക് അവന്റെ പക്കൽ വിടുതലുണ്ട്. രക്ഷ യേശുവിലൂടെ മാത്രം.✔️പാപത്തിന്റെയും, ശാപത്തിന്റെയും, മരണത്തിന്റെയും പിശാചിന്റെയും പിടിയിൽ അകപ്പെട്ട മനുഷ്യരാശിക്കു യേശുവിലൂടെയല്ലാതെ രക്ഷയില്ല 🙏
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

ഈ യേശുവിനെ സ്വീകരിക്കാം,അവിടുത്തോടൊപ്പം യാത്ര തുടരാം
ദൈവം അനുഗ്രഹിക്കട്ടെ 🙏
✍️ബിനു ബേബി.

കരയേണ്ട

:😭

നഷ്ടപ്പെട്ടതിനെ തിരിച്ചു നൽകുന്ന യേശുവുണ്ട്.
നയീൻ എന്ന പട്ടണത്തിൽ വിധവയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളുടെ ഏക മകൻ മരിച്ചുപോയി. ജീവിതത്തിലെ സകല പ്രതീക്ഷകളും അസ്തമിച്ചു, ഇനിയും നൊമ്പരങ്ങളുണർത്തുന്ന ഒരുപിടി ഓർമ്മകളല്ലാതെ മറ്റൊന്നും കൂട്ടിനില്ല എന്ന യഥാർഥ്യത്തെ മുന്നിൽ കണ്ടു, മകന്റെ മരണത്തിനു മുൻപിൽ വല്ലാതെ തകർന്നു ഉടഞ്ഞുപോയ ആ സ്ത്രീ, ഹൃദയം തകർന്നു നിലവിളിച്ചുകൊണ്ട് മുൻപോട്ടു പോകുന്ന സന്ദർഭം.
അവസാനയാത്രയായി അവന്റെ മൃതുശരീരം അടക്കുവാൻ പുറത്തേക്കു പോകുന്ന വിലാപ സംഘം,
🤔വിലപിക്കുവാനല്ലാതെ ആ മാതാവിന് എന്തു കഴിയും?🤔
🤔എന്തെല്ലാം സ്വപ്നങ്ങൾ കണ്ടുകൊണ്ടായിരിക്കാം ആ കുഞ്ഞിനെ അവൾ വളർത്തിയത്?🤔
🤔വിധവയായ അവളുടെ ആഗ്രഹങ്ങൾ മുഴുവൻ അവനെ ചുറ്റിപ്പറ്റി ആയിരുന്നില്ലേ?
😭എന്തുകൊണ്ട് ദൈവമേ ഇങ്ങനെ ഒരു ദുര്യോഗം?
😭എല്ലാം കൈവിട്ടുപോയല്ലോ?
🙄ആദ്യം ഭർത്താവ്, ഇപ്പോൾ മകൻ???
😔ഇനി എന്തു? എന്തിനു? ആർക്കുവേണ്ടി? നൂറായിരം ചോദ്യശരങ്ങൾ അവളുടെ ഹൃത്തിൽ കൂരമ്പ് പോലെ തുളച്ചു കയറുന്നു. 😢അനേകർ അശ്വസിപ്പിക്കുന്നു, കരയണ്ട, എല്ലാം നല്ലതിന് എന്നു വെക്കുക,👍ഞങ്ങൾ ഒക്കെ ഉണ്ടല്ലോ,പോകട്ടെ ഇനി ഇപ്പോൾ കരഞ്ഞിട്ടെന്തു ചെയ്യാനാ?

🤔ചിലർ പറഞ്ഞു കരയട്ടെ, കരഞ്ഞു അവളുടെ ദുഃഖം കുറച്ചു അടങ്ങട്ടെ 👍
😔മറ്റു ചിലർ ഞങ്ങൾക്ക് ഇപ്പോളും വിശ്വസിക്കുവാൻ കഴിയുന്നില്ല!എന്നാലും ഇതു അല്പം ക്രൂരമായിപ്പോയി, ഹോ! ആശസിപ്പിക്കുന്നവരുടെ വാക്കുകൾ അങ്ങനെ നീളുന്നു.
പക്ഷേ ഇതൊന്നും അവളുടെ കരച്ചിലിന് പരിഹാരമായി മാറുന്നില്ല…. അവൾ പിന്നെയും കരഞ്ഞുകൊണ്ടേ ഇരിക്കുന്നു…😭
എന്നാൽ ആ വഴിക്കു യേശു നാഥൻ വന്നു, അവിടുന്ന് ആ കാഴ്ച കണ്ടു.
🙏അവളെകണ്ടിട്ട് യേശുവിനു മനസ്സലിഞ്ഞു.
🙏അവളോട്‌ കരയണ്ട എന്നു പറഞ്ഞു
🙏അവളുടെ കണ്ണുനീരിന്റെ വിഷയത്തിലേക്കു യേശു ചെന്നു.

ലൂക്കോസ് 7:13 അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: “കരയേണ്ടാ ” എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.

🙏ആ ശവമഞ്ചത്തെ യേശു തൊട്ടു.ജീവനാഥന്റെ സ്പർശനം 🙏
🙏ബാല്യക്കാരാ എഴുന്നേൽക്കുക എന്നു യേശു പറഞ്ഞു.
അവിടുത്തെ ശബ്ദത്തിന് മുൻപിൽ മരണം ജീവനിലേക്കു വഴിമാറി 🙏
🙏അവൻ എഴുന്നേറ്റിരുന്നു സംസാരിക്കുവാൻ തുടങ്ങി.
🙏യേശു അവനെ അവന്റെ അമ്മക്ക് ഏൽപ്പിച്ചു കൊടുത്തു.

✔️യേശു കേവലം കരയണ്ട എന്നു പറഞ്ഞു നിർത്തുന്നവനല്ല,
✔️കണ്ണുനീരിന്റെ മുൻപിൽ മനസലിയുന്നവനാണ്,
✔️നഷ്ടപ്പെട്ടതിനെ തിരിച്ചു നൽകുവാൻ കഴിയുന്നവനാണ്.
✔️ദുഖത്തെ സന്തോഷമാക്കുന്നവനാണ്.
✔️ജീവന്റെ നാഥനാണ്
✔️നിത്യ ജീവൻ നൽകുന്നവനാണ്
✔️വിലാപത്തെ നൃത്തമാക്കി മാറ്റുന്നവനാണ്
🤝അവിടുത്തെ സ്വീകരിച്ചാൽ, വിശ്വസിച്ചാൽ, ആശ്രയിച്ചാൽ നിത്യ ജീവൻ ലഭിക്കും 💥
കരയണ്ട,ഈ യേശു നിങ്ങൾക്കായി ഉണ്ട്.👌
വിശ്വസിക്കുക, ഏറ്റെടുക്കുക 🙏
ദൈവം അനുഗ്രഹിക്കട്ടെ
✍️ബിനു ബേബി

നിലവിളിക്കു മുൻപിൽ മനസ്സലിഞ്ഞ യേശു…

… 📜✍️

യേശു യെരിഹൊവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷരവും അവനെ അനുഗമിച്ചു. മത്തായി 20:29-34
1.യേശുവിന്റെ യാത്രയിൽ ഉടനീളം യേശുവിനെ അനുഗമിക്കുന്ന വലിയ പുരുഷാരത്തെ നമുക്ക് കാണുവാൻ കഴിയും.അവർ യേശുവിന്റെ കൂടെ 👨‍👩‍👧‍👦👨‍👩‍👧‍👦നടന്നതിനു വിവിധമായ കാരണങ്ങൾ കണ്ടേക്കാം…
2.വഴിയരികിലിരുന്ന രണ്ടു കുരുടൻമാർ യേശു കടന്നു പോകുന്നത് കേട്ടു…
*കണ്ണുള്ളവർക്ക് പലർക്കും ബോധ്യപ്പെടാതിരുന്ന യാഥാർഥ്യം അവർ വിശ്വസിച്ചു ,
*അവർ യേശുവിനെ സംബോധന ചെയ്യുന്നത് ശ്രദ്ധിച്ചാൽ അതു നമുക്ക് മനസിലാകും “കർത്താവേ, ദാവിദു പുത്രാ “
ഇതെങ്ങനെ അവർക്കു മനസിലായി???
*നിശ്ചയമായും അവിടെ കേട്ട ചർച്ചകൾ ആകാം അങ്ങനെ ഒരു വിളിക്കു പുറകിൽ…
*പക്ഷേ അവർ അതു വിശ്വാസത്താൽ ഏറ്റെടുത്തു…
3.വിശ്വാസത്തോടെ അവർ നിലവിളിച്ചു…
4.കരുണക്കായി അപേക്ഷിച്ചു….
5.അവരുടെ നിലവിളി പുരുഷാരത്തിനു അസഹ്യമായി തോന്നി😬😬…
6.അവർ അവരെ മിണ്ടാതെയിരിപ്പാൻ ശാസി ച്ചു. 🤫
*യേശുവിന്റെ ഒപ്പം നടക്കുമ്പോഴും അവിടുത്തെ മനസും ശിശ്രുഷയും മനസിലാക്കാൻ കഴിയാതെ പോയവർക്കു ആ നിലവിളി ആരോചകമായി തോന്നി..
*അവർ അവരെ മൗനം ആക്കുവാൻ നോക്കുന്ന ചിത്രം ഇന്നിന്റെയും യഥാർഥ്യമല്ലേ ???
A.വേദനിക്കുന്നവന്റെ നിലവിളി അസഹ്യമായി തോന്നുന്നവർ..ഇന്നത്തെ സമൂഹത്തിലുമുണ്ട്
B.കാഴ്ച ഇല്ലാത്തവരുടെ ലോകം കാഴ്ചയുള്ളവന് മനസ്സിലാകണമെന്നില്ല..
C.ഇല്ലായിമയിൽനിന്നും പോരായിമയിൽ നിന്നുമുള്ള ആ നിലവിളി സമൂഹം നിശബ്ദമാക്കുവാൻ നോക്കാറുണ്ട്…
D. ആവശ്യബോധമുള്ളവൻ അതുകൊണ്ടൊന്നും അടങ്ങിയിരിക്കുകയില്ല…
E.അവർ അധികം നിലവിളിച്ചു കൊണ്ടിരുന്നു..
F.എത്തേണ്ടവന്റെ ചെവിയിൽ ആ നിലവിളി എത്തി… (32)
7.യേശു നിന്നു….
*ആ നിലവിളി യേശുവിനെ നിർത്തുന്നതായിരുന്നു…
*നിലവിളിച്ചുകൊണ്ട് നിന്നവരോട് ഞാൻ നിങ്ങള്ക്ക് എന്തു ചെയ്യണമെന്ന് ചോദിക്കുന്ന യേശു ..
*കൃത്യമായി അവർ തങ്ങളുടെ ആവശ്യം യേശുവിനെ അറിയിച്ചു
*ഞങ്ങൾക്ക് കണ്ണു തുറന്നു കിട്ടേണം….
*യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു…
*അവർ കാഴ്ച പ്രാപിച്ചു…
*അവർ അവനെ അനുഗമിച്ചു…

കാഴച്ചപ്രാപിച്ചവർഅവനെഅനുഗമിക്കുകതന്നെ_ചെയ്യും

A.അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ദൈവം
B.സമൂഹം വിലകൽപ്പിക്കാതിരുന്നവരെ വിലമതിച്ചവൻ
C.ആവശ്യബോധത്തോടെ നിലവിളിച്ചവരെ കേൾക്കുവാൻ സന്നദ്ധനായവൻ
D.അകറ്റി നിർത്തിയതിനെ അരികെ വിളിച്ചവൻ
E.വിശ്വാസത്തിന്റെ ശബ്ദത്താൽ തന്നെ സ്പർശിച്ചവരെ
മനസലിവിന്റെ കരം നീട്ടി തൊട്ടു സുഖമാക്കിയവൻ..
5.തന്റെ ഒരോ സൃഷ്ടിയും തനിക്കു വിലപ്പെട്ടതാണ് എന്ന പാഠം നമുക്ക് ഇതിലൂടെ നൽകിത്തരുന്നു…

സ്നേഹിതരെ നമുക്ക് ലഭിക്കുന്ന അവസരങ്ങളെ നാം ഉപയോഗിക്കുന്നുണ്ടോ?
അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്കു വന്ന നാം… മറ്റുള്ളവർകൂടി കാഴ്ച്ച പ്രാപിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?
ലോകം അന്നും ഇന്നും അതിനെ നിശബ്ദമാക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും എന്നാൽ കാഴ്ച പ്രാപിച്ചവന്.. സത്യം വിളിച്ചു പറയാതിരിപ്പൻ കഴിയില്ലലോ?

ആവശ്യബോധത്തോടെ നിലവിളിക്കുന്ന വ്യക്തിയാണോ താങ്കൾ എങ്കിൽ യേശു വിടുവിക്കുവാൻ സന്നദ്ധനും ശക്തനുമാണ്..
യേശു വിടുവിക്കുന്നു…പാപത്തിൽ നിന്നും മോചനം തരുവാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ…
അവിടുന്ന് മനസലിവുള്ള ദൈവമാണ്….
ആവശ്യങ്ങളെ യേശുവിനോടു പറയുവാൻ, വിശ്വസിക്കുവാൻ താങ്കൾ തയാറാണോ?
യേശു അത്ഭുതം ചെയ്യും…
നിലവിളിക്കു മുൻപിൽ മനസലിഞ്ഞ യേശു ഇന്നും പ്രവർത്തിക്കുന്നു…
കാഴ്ച പ്രാപിക്കുക… ദൈവം അനുഗ്രഹിക്കട്ടെ. 🙏
✍️ ബിനു ബേബി

പ്രത്യാശയിൽ…..

📜മനുഷ്യരായ നാം എല്ലാവരും പലപ്പോഴും പലതിലും പ്രതീക്ഷ അർപ്പിക്കാറുണ്ട്‌… 👀എന്നാൽ പ്രതീക്ഷിച്ച വെച്ച പലതും, പലരും സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറി പോയിട്ടുണ്ടാകാം😔… അല്ലെങ്കിൽ പ്രതീക്ഷക്കൊത്തു ഉയരാത്ത, പ്രവർത്തിക്കാത്ത അനുഭവങ്ങൾ നമുക്കു നേരിട്ടിട്ടുണ്ടാകാം …. അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും നിരാശകളും😵😔 വേദനകളും നമുക്കു ഉണ്ടാവുന്നു എന്നത് തികച്ചും സ്വഭാവികമാണ്… അല്ലേ?
എന്നാൽ ഒരോ മനുഷ്യനും പ്രത്യാശിക്കുവാനും പ്രതീക്ഷയർപ്പിക്കുവാനും പറ്റുന്ന ഏറ്റവും നല്ല👌 ഒരു വ്യക്തിയുണ്ട്, നല്ല ഒരു ഇടവുമുണ്ട് ,
അതു ദൈവവും, ദൈവസന്നിധിയാണ് …
നാം ദൈവത്തിന്റെ സൃഷ്ടി എന്നതിന്നാലും അവിടുത്തെ മക്കൾ എന്ന നിലയിലും ദൈവത്തിൽ പ്രത്യാശിക്കുവാനും പ്രതീക്ഷ അർപ്പിക്കുവാനും ദൈവം ആഗ്രഹിക്കുന്നു.. നമ്മുടെ പ്രതീക്ഷക്കും അപ്പുറമായി ദൈവം നമുക്കുവേണ്ടി കരുതി തന്റെ പുത്രനെ നമുക്കായി തന്നു, യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാനവരാശിക്കു പാപമോചനം സാധ്യമാക്കി, അവിടുന്നു നമ്മെ നന്നായി അറിയുന്നു, മാത്രമല്ല ഏതു ദുർഘടങ്ങളുടെ നടുവിലും കൈവിടാതെ നടത്തുന്ന അവിടുത്തെ സാന്നിധ്യം നമ്മുടെ ജീവിതത്തിന്റെ ബലമാണ്🤝 ……
വലിയ വിപത്തുകളുടെ നടുവിലൂടെ കടന്നുപോയ ഇസ്രായേലിന്റെ രാജാവും മധുരഗായകനുമായിരുന്ന ദാവീദ് അനുഭവത്തിന്റെ വെളിച്ചത്തിൽ നമുക്ക് തരുന്ന നിർദേശം 27 സങ്കീർത്തനം 14 വാക്യത്തിൽ ഇങ്ങനെയാണ്…
യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.
1.നമ്മുടെ എല്ലാ ആകുലങ്ങളും അകറ്റുവാനും
2.നമ്മുടെ ജീവിതത്തിൽ നാം കടന്നുപോകുന്ന അവസ്ഥകളെ നന്നായി അറിയുന്നതും
3.കലങ്ങുന്ന ഹൃദയത്തെ ഉറപ്പിക്കുവാനും അവിടുത്തേക്ക് കഴിയും…
നിരാശപ്പെടുവാനോ, തളർന്നുപോകുവാനോ അല്ല… മറിച്ചു ദൈവത്തിൽ പ്രത്യാശ വെക്കുക…. സാഹചര്യങ്ങൾ ഇത്ര കഠിനം ആയിക്കൊള്ളട്ടെ ദൈവം താങ്കൾക്കായി അത്ഭുതങ്ങളെ പ്രവർത്തിക്കും..വിശ്വാസത്തിൽ നിലനിൽക്കുക…പ്രത്യാശയിൽ ധൈര്യപ്പെടുക..
ദൈവം അനുഗ്രഹിക്കട്ടെ 🙏
✍️ബിനു ബേബി

അത്ഭുതങ്ങളെ കാണുവാൻ വിശ്വാസത്തിൽ ഉറച്ചുനില്ക്കുക

വിശ്വാസത്തിൽ പരിശോധനകൾ ഉണ്ട്.. 👤അവയെ ഒരിക്കലും താൽക്കാലിക ലാഭ നഷ്ടങ്ങളുടെ വെളിച്ചത്തിലല്ല നാം വിലയിരുത്തേണ്ടത്… പിന്നയോ ദൈവിക പദ്ധതിയുടെ അടിസ്ഥാനത്തിൽ അത്രേ… 🙏

ഉദാ : ആശ്വസിപ്പിക്കുവാൻ വന്ന സഹോദരന്മാരുടെ നിഗമനത്തിൽ സാരമായ എന്തോ തെറ്റ് ഇയ്യോബ് ചെയിതു അതിനാൽ ആണ് ഇത്ര വലിയ പ്രതിസന്ധി തനിക്കു വന്നത് എന്നു വരുത്തിത്തീർക്കുവാൻ അവർ കഠിന പരിശ്രമം നടത്തുന്നു…👉👉👉

എന്നാൽ ഒടുവിൽ സംഭവിച്ചത് എന്തു എന്നു നമുക്കേവർക്കും അറിയാം.. 🙏

വിശ്വാസത്തിൽ ഉറച്ചുനിന്നു സ്റ്റെപ്🚶‍♂️ വെക്കുമ്പോൾ ചിലപ്പോൾ തിരിച്ചടികൾ ഉണ്ടാകാം…എന്നാൽ അതുകണ്ടു പിന്മാറിയാൽ, നിരാശയോടെ ഇട്ടെറിഞ്ഞിട്ടു പോയാൽ ഒരിക്കലും നമുക്ക് ദൈവപ്രവർത്തി കാണുവാൻ കഴിയില്ല. എന്നാൽ യഥാർത്ഥ ദൈവ വിളിയിലും, ആലോചനയിലും, നിയോഗത്തിലും, നിയന്ത്രണത്തിലും നാം നിലനിന്നാൽ വിശ്വാസത്തിനുവേണ്ടി കഷ്ടം സഹിച്ചാൽ ഒടുവിൽ അവ വലിയ ദൈവ പ്രവർത്തിക്കു മുഖാന്തരം ആകും.. അതേ അത്ഭുതത്തിന്റെ വാതായനങ്ങൾ അവർക്കായി തുറക്കപ്പെടും… 🙏
ദൈവം അനുഗ്രഹിക്കട്ടെ…
ബിനു ബേബി

സന്തോഷകരമായ ജീവിതത്തിനു… 👇

📜നമ്മുടെ ആയുസ്സ് എത്ര എന്നു നമുക്കറിയില്ല..🚶🚶🚶
അതിനാൽ
ഈ ജീവിതത്തിൽ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുക👌.. അതിൽ മനസുതുറന്നു സന്തോഷിക്കുക.. 😃നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.. 👍തളർന്നിരിക്കുന്നവരെ താങ്ങുക… മറ്റുള്ളവർക്ക് ഒരു ആശ്വാസമാകുക… നമ്മുടെ പ്രത്യാശയെ അവരുമായി പങ്കുവെക്കുക… തിന്മയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക.. സ്നേഹത്തിലും വിശ്വാസത്തിലും കപടം കാണിക്കാതിരിക്കുക… ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക.. ചെയ്യുന്നതെന്തും ആത്മാർഥമായി ചെയ്യുക… ദൈവവിശ്വാസത്തിൽ അടിയുറച്ചു മുൻപോട്ടു പോകുക.

സദൃശ്യവാക്യങ്ങൾ 26:27
കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.

അപ്രതീക്ഷിതമായത് സംഭവിച്ചാൽ….

ജീവിതം ഒരിക്കലും നാം പ്രതീക്ഷിക്കുന്നതുപോലെയോ കണക്കു കൂട്ടി വെക്കുന്നത് പോലെയോ ആകണമെന്നില്ല.. 🚶അങ്ങനെ വാശിപിടിക്കുന്നതും ഒട്ടും ശരിയല്ല…
അതൊരു കപ്പൽ യാത്രപോലെയാണ്🚢⛵️… ചിലപ്പോൾ നല്ല തെളിഞ്ഞ ആകാശം… ശാന്ത സുന്ദരമായ ആഴി…. കണ്ണിനു കുളിരേകുന്ന കാഴ്ച്ച👓… എന്നാൽ ചില നിമിഷങ്ങൾ മതി അതിനു രൗദ്രഭാവം കൈവരാൻ🗻 … നിയന്ത്രിക്കാൻ കഴിയാത്ത തിരമാലകൾ ആ കപ്പലിനെ ആകാശത്തോളം എത്തിക്കുന്നത് കാണാൻ… ഇരു വശങ്ങളിലേക്കും എടുത്തെറിയപ്പെടുവാൻ … ഇതെല്ലാം ഈ യാത്രയിൽ ഉണ്ട്
ചിലപ്പോൾ നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പലതും സംഭവിച്ചു എന്നു വന്നേക്കാം, തിരിച്ചടികളും വേദനകളും നേരിടേണ്ടി വന്നേക്കാം… എന്നാൽ അതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല… അടുത്ത ഒരു പകലുണ്ട്‌…… പുതിയ പ്രഭാതം…
ദുഃഖകരമായ കാര്യം പലരും പകുതിവഴിക്ക് മടുത്തു ഉപേക്ഷിക്കുന്നു… പോരാടുവാൻ തയാറാകുന്നില്ല എന്നതാണ് … തങ്ങൾ തനിച്ചാണ്…എല്ലാം അവസാനിച്ചു എന്ന നിരാശ നിറഞ്ഞ തോന്നൽ ഒരു നീരാളിയെ പോലെ അവരുടെ ചിന്തകളെ കടന്നുപിടിക്കുന്നു… 🌑

എന്നാൽ ശരിയായ ദൈവ വിശ്വാസമാണ് ഇവിടെ നമുക്ക് ആവശ്യം.. അതാണ് പ്രതിസന്ധികളെ മറികടക്കാൻ നമുക്ക് ധൈര്യം നൽകുന്നത്..
ഏതൊരു അവസ്ഥയിലും ദൈവം കുടെയുണ്ട് എന്ന ബോധ്യം.. നമ്മുടെ ജീവിതം ദൈവത്തിന്റെ ദാനമാണ് എന്നും അതിന്റെ നിയന്ത്രണം ദൈവത്തിന്റെ കരത്തിൽ ആണ് എന്ന ഉറപ്പും ആണ് നമുക്കാവശ്യം.ദൈവഹിതപ്രകാരം നമ്മുടെ ജീവിതത്തെ മുൻപോട്ടു നയിക്കുവാൻ കഴിയണം..
നമ്മുടെ ജീവിതം ഇവിടെ കൊണ്ട് തീരുന്നതല്ല നിത്യത എന്ന ഒന്നുണ്ട് എന്നു നാം മനസിലാക്കണം… ആ നിത്യതക്കായി പ്രത്യാശിക്കുന്ന ഒരു ദൈവ പൈതലിനെ ഈ ലോകത്തിലെ ഒന്നിനും തകർക്കുവാൻ കഴിയില്ല.. ക്രിസ്തുവിലുള്ള വിശ്വാസത്താൽ എല്ലാ പ്രതിസന്ധികളെയും അവൻ അതിജീവിക്കുക തന്നെ ചെയ്യും… 🙏
കർത്താവു നമുക്ക് തന്ന വാഗ്‌ദത്തമാണ് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” മത്തായി 28:20

എല്ലാം_നന്മക്കായി…

വിശ്വസിക്കുമോ

#? 📜✍️

1.ദൈവത്തെ അറിഞ്ഞ ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും തിന്മക്കല്ല… നന്മക്കായിട്ടാണ്.. 🚶
2.അതിനു പുറകിൽ ഒരു ദൈവീക ഉദ്ദേശം ഉണ്ട്.📎
3.നമ്മൾ കടന്നുപോകുന്ന ഒരോ സാഹചര്യങ്ങളും
നമുക്ക് അപരിചിതമായി തോന്നിയേക്കാം.
4.കഠിനമായി തീർന്നു എന്നിരിക്കാം …
5.ചിലപ്പോൾ എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇങ്ങനെ വന്നു എന്നു നാം ചിന്തിച്ചേക്കാം. 🤔

ഈ സാഹചര്യങ്ങളിൽ ദൈവ വചനവും ദൈവ ഭക്തന്മാരുടെ അനുഭവവും നമുക്ക് ബലം ഏകുകയും മാർഗ നിർദേശമായി തീരുകയും ചെയ്യും. 📢👇

അതു വിശ്വസിക്കുകയും പ്രസ്ഥാവിക്കുകയും അനുഭവിക്കുകയും ചെയിത ഒരു വ്യക്തിയാണ് അപ്പോസ്തോലനായ പൗലോസ്, ഒരുപാടു ഉദാഹരണങ്ങൾ അതു സംബന്ധിയായിട്ടുണ്ട്…

ഇതാ ഒരു സന്ദർഭം….🔗🔗🔗.

ഫിലിപ്പിയർ
1:12 സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
1:13 എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായിവരികയും
1:14 സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.

തന്റെ ജീവിതത്തിൽ വന്ന പ്രശ്നങ്ങളെ അതു ഏതു നിലയിൽ ഉള്ളതാണെകിലും പൗലോസ് എങ്ങനെയാണു കണ്ടത് എന്നു ഈ വാക്യങ്ങളിൽ കൂടി നമുക്ക് മനസിലാക്കാം.

 1. താൻ തടവുപുള്ളി ആയതിനാൽ ദുഃഖച്ചിരിക്കാനോ, നിരാശനാകനോ അല്ല പൗലോസ് ശ്രമിച്ചത്… താൻ നിശബ്ദൻ ആയിരുന്നില്ല… ആയിരുന്നിടത്തൊക്കെ തന്റെ വിശ്വാസം പ്രസ്താവിക്കുവാൻ ഉപയോഗിച്ചു.
 2. .തന്റെ ചുറ്റുമുള്ള ഇപീരിയൽ ആര്മിയിലുള്ളവർക്കും ക്രിസ്‌തുനിമിത്തമുള്ള തടവ് ബോധ്യമാക്കുവാൻ സാധിച്ചു.

 3. പൗലോസിന്റെ ബന്ധനം മറ്റുള്ളവരെ ഉർജ്ജസ്വലരാക്കി.
 4. അതു അവർക്കു ധൈര്യം പകർന്നു.
 5. ഭയം കൂടാതെ ദൈവവചനം പ്രസ്താവിക്കാൻ അവരെ പ്രാപ്തരാക്കി.
 6. പൗലോസിന്റെ അനുഭവം അനേകരെ എഴുന്നേൽപ്പിക്കുന്നതിനു കാരണമായി.
 7. ആകയാൽ തനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമായി…
  എന്നു നിങ്ങൾ അറിയണമെന്ന് താൻ ഇച്ഛിച്ചു…

സാഹചര്യങ്ങളെ കണ്ടു പിന്മാറാതെ, ഭയപ്പെടാതെ, നിരാശനാകാതെ ദൈവത്തിൽ ആശ്രയിച്ചു നമുക്ക് മുന്നേറാം… സകലതും നന്മക്കായി എന്നു വിശ്വസിക്കാം…. ദൈവഹിതത്തിനായി സമർപ്പിക്കുക… പ്രവർത്തിക്കുക…. കാത്തിരിക്കുക… ദൈവം അനുഗ്രഹിക്കട്ടെ. 🙏
©️ബിനു ബേബി

അപമാനവിഷയം ആകമായിരുന്നതിനെ #അത്ഭുതം ആക്കിയവൻ…. #യേശു_ക്രിസ്തു

അതു അവരുടെ ജീവിതത്തിലെ അതിപ്രാധാന്യമുള്ള സമയം ആയിരുന്നു…

ക്ഷണിക്കപ്പെട്ട അതിഥികളും ബന്ധുമിത്രാദികളും കൊണ്ട് നിറയപ്പെട്ട ഭവനം…. എങ്ങും സന്തോഷത്തിന്റെ താളമേളങ്ങൾ….

എല്ലാവരും അതിയായ സന്തോഷത്തിൽ ആണ്…ഇങ്ങനെയുള്ള സമയങ്ങളിൽ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ സന്തോഷിക്കാൻ കഴിയുക?

കാരണം അതു ഒരു വിവാഹ വീടായിരുന്നു… ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ

കാനായിലെകല്യാണവീട്….

അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും കുറവ് ഒട്ടുമില്ല എന്നു ചിന്തിക്കാം… അവരുടെ സംസ്കാരത്തിനും മതത്തിനും അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും ഉണ്ട് താനും….

അതിനിടയിലാണ് #വീഞ്ഞു_തീർന്നു എന്നകാര്യം മനസിലാകുന്നത്….

“വീഞ്ഞില്ലെങ്കിൽ ആനന്ദമില്ല” എന്നതായിരുന്നു അന്നത്തെ യെഹൂദാ ചിന്ത…
അവരുടെ ആചാര മര്യാദ പ്രകാരം അവർ അതിഥി സൽക്കാരപ്രീയരുമായിരുന്നു..

അങ്ങനെയെങ്കിൽ വീഞ്ഞു തീർന്നുപോകുന്നത്, അല്ലെങ്കിൽ പോയത് തീർച്ചയായും ആ ഭവനത്തിനും, ഉത്തരവാദിത്തപ്പെട്ടവർക്കും വലിയ ഒരു നാണക്കേട് സമ്മാനിക്കും എന്നതിൽ രണ്ടുപക്ഷമില്ല…

ഒരുപക്ഷെ അതു സമൂഹത്തിൽ
ചുറ്റുപാടുകളിൽ കുറച്ചെങ്കിലും കുശുകുശുപ്പിനും… പരിഹാസത്തിനും…. ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ അപമാനത്തിനും കാരണം ആയി തീരും..
പിന്നീട് പലരും ആ ഭവനത്തെ ഒരു ഉദാഹരണമാക്കി ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ പറയാനും സാധ്യതയുണ്ട്…

എന്നാൽ ഇതിനൊന്നും സംഗതി വരുവാൻ “യേശു” അനുവദിച്ചില്ല…

യേശുവും തന്റെ അമ്മയും ശിഷ്യൻമാരും അവിടെ ഉണ്ടായിരുന്നു… ഇത് സംബന്ധിയായി യേശുവിന്റെ അമ്മ യേശുവിനോടു പറയുന്ന കാര്യങ്ങളും അതിനുള്ള മറുപടിയും നമുക്ക് സുവിശേഷത്തിൽ കാണാം…
ശുദ്ധികരണ നിയമപ്രകാരം പുറത്തു വെച്ചിരുന്ന കൽപ്പത്രങ്ങളിലെ ജലത്തെ യേശു വീഞ്ഞാക്കി മാറ്റി… (യോഹന്നാൻ 2:1-12)

ഇതിലൂടെ നാം മനസിലാക്കേണ്ട യാഥാർഥ്യങ്ങൾ.

 1. #യേശുഒരുഭവനത്തിൽ_വന്നാൽ അതു

ഭവനത്തിനുംഅവിടെ_പാർക്കുന്നവർക്കുംഅനുഗ്രഹമാണ്

2.#യേശുവിനെക്ഷണിച്ചത് അവർക്കു അനുഗ്രഹമായി. 3.#യേശുകുറവുകളെനികത്തുവാൻശക്തനാണ്.
4.#യേശുവിന്റെവാക്കുകൾകേട്ടനുസരിച്ചാൽ #അത്ഭുതംകാണുവാൻസാധിക്കും.
5.#അപമാനകരംആകാമായിരുന്നസാഹചര്യത്തെഅത്ഭുതവിഷയമാക്കിയേശുമാറ്റി. 6.#ആവീഞ്ഞുമേന്മഏറിയതുംഎല്ലാവർക്കുംകൊടുക്കാൻതികയുന്നതുമായിരുന്നു.
7.#യേശുഇന്നുംഅത്ഭുതം_പ്രവർത്തിക്കുന്നു.

ജീവിതത്തിൽ ഇല്ലായിമകളുടെയും അപമാനകരമാകാവുന്ന സാഹചര്യങ്ങളുടെയും നടുവിലൂടെ കടന്നുപോകുന്ന വ്യക്തിയാണോ താങ്കൾ???

കാനായിലെ കല്യാണവീട്ടിൽ അത്ഭുതം പ്രവർത്തിച്ച യേശുക്രിസ്തു താങ്കളുടെ അവസ്ഥക്കും മാറ്റം തരുവാൻ ശക്തനാണ്…
പോരായിമകൾ എന്തു തന്നെയാകട്ടെ…
അപമാനിക്കുവാൻ നോക്കിനിൽക്കുന്നവരുടെ മുൻപിൽ അത്ഭുതവിഷയമാക്കി മാറ്റുവാൻ അവിടുന്ന് ശക്തൻ….
വിശ്വസിക്കുക…. അവിടുന്ന് ഈ ഭൂമിയിൽ വന്നത്
താങ്കൾക്കുവേണ്ടിയാണ്….
പാപികൾ ആയിരുന്ന മനുഷ്യവർഗ്ഗത്തെ അതിൽനിന്നും മോചിച്ചു ദൈവമക്കൾ ആക്കുവാനാണ്… ഒരു അത്ഭുതവിഷയം ആക്കുവാൻ ആണ്…
കുറവുകളെ, ദൈവസന്നിധിൽ തുറന്നു പറയു…
അവിടുത്തെ താങ്കളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കു….
വ്യത്യസ്തത,,, സ്വയം തിരിച്ചറിയൂ….
ആമേൻ 🙏©️ബിനു ബേബി

ഇതാദൈവംഎന്റെ_സഹായകനാകുന്നു…സങ്കിർത്തനങ്ങൾ 54:4

എന്നെസഹായിപ്പാൻആരുമില്ല_

ഇത് പലപ്പോഴും നാം കേട്ടിട്ടുണ്ട് …
എന്റെ കൂടെവരാൻ,
എനിക്കായി സംസാരിക്കാൻ,
എന്നെ ഒന്നു താങ്ങുവാൻ,
ഒരു വാക്ക് ഒന്നു ചോദിക്കുവാൻ,
ഇല്ലേ? ഇങ്ങനെയൊക്കെ പലപ്പോഴും നാമും വിചാരിച്ചിട്ടുണ്ടാകാം….

പശ്ചാത്തലം :യോഹന്നാൻ
5:2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
5:3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.
5:4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും)

കുളക്കടവിൽ 38 വർഷമായി കിടന്ന ഒരു മനുഷ്യൻ
അവനോടു യേശു നിനക്കു സൗഖ്യമാകുവാൻ മനസുണ്ടോ എന്നു ചോദിക്കുന്നു.യോഹന്നാൻ 5:6
അവൻ കൊടുത്ത മറുപടിയിൽ കേട്ടതും ഇത് തന്നെയാണ്…

യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരുമില്ല v.7 "#എനിക്കു_ആരുമില്ല "

ഒറ്റപ്പെട്ടു എന്നു തോന്നുന്നവന്റെ പരിഭവം…പരാതി..

ഇത് അവിടെ വന്ന പലരോടും അവൻ പറഞ്ഞിട്ടുണ്ടാകാം…
ആരംഭ കാലങ്ങളിൽ പലരും സൗഖ്യം പ്രാപിച്ചു പോകുന്നത് കണ്ടപ്പോൾ അവനും ആഗ്രഹിച്ചിട്ടുണ്ടാകാം…. എനിക്കും സാധിച്ചിരുന്നെകിൽ,
എനിക്കും ആരെങ്കിലും ഉണ്ടായിരുന്നെകിൽ…
ഒന്നു സഹായിച്ചിരുന്നെകിൽ…

എന്നാൽ ഇന്നു അതു അവനു ശീലം ആയി, കേവലം പഴകി പതിഞ്ഞു പോയ ഒരു വാക്കായി മാറിയിട്ടുണ്ടാകാം
മനസ്സിൽ എവിടെയോ അതു ആഴത്തിൽ വേരുറപ്പിച്ചു കഴിഞ്ഞു…

എങ്കിലും അവൻ പിന്മാറാൻ തയാറായിരുന്നില്ല.

1.ഞാൻ തന്നെ ചെല്ലുമ്പോൾ… മറ്റൊരുത്തൻ എനിക്കു മുൻപായി ഇറങ്ങുന്നു… (ശ്രമിച്ചിട്ടുണ്ട്)
പരാജയപ്പെട്ടു.

2.ഇത്ര വർഷമായി അവൻ അവിടം വിട്ടുപോയിട്ടുമില്ല. (വിട്ടു പോകാൻ തയാറായില്ല )
ഒന്നുകിൽ അവനു പോകാൻ സ്ഥലമില്ല, അല്ലെങ്കിൽ അവിടികിടക്കുന്നതു നല്ലത് എന്നു തോന്നിയിട്ടുണ്ടാകാം അതുമല്ലെങ്കിൽ അവൻ ഇപ്പോഴും ഒരു സൗഖ്യം പ്രതീക്ഷിക്കുന്നുണ്ടാകാം.

നിസഹായത അവനെ നിരാശയിലേക്കു തള്ളിവിട്ടുണ്ട് … കാരണം അവന്റെ സാഹചര്യങ്ങൾ അവനെ തീർത്തും നിസഹായനായി മാറ്റിയിരിക്കുന്നു…

എനിക്കാരുമില്ല എന്നു പറഞ്ഞവന്റെ അടുക്കലേക്കു സാക്ഷാൽ യേശുക്രിസ്തു ചെന്നു…

പാപികളയ മനുഷ്യ വർഗ്ഗത്തിന് പാപമോചനം നൽകിത്തരുവാൻ ഈ ഭൂമിൽ വന്ന കർത്താവു..

ആരുമില്ലാത്തവർക്കു അവിടുന്നു ആശ്രയം ആണ്
രോഗികൾക്ക് അവൻ സൗഖ്യദായകൻ ആണ്
അവിടുന്ന് നമ്മുടെ പ്രതീക്ഷയും പ്രത്യാശയുമാണ്.

അറിയേണ്ടത് നിനക്കു മനസുണ്ടോ എന്നതും.

പിന്നീട് നടന്നത്… എന്തെന്നാൽ
എഴുന്നേറ്റു കിടക്ക എടുത്തു നടക്ക, എന്നു യേശു പറയുന്നു… ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു v.8, 9

ഇത് വായിക്കുമ്പോൾ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണോ താങ്കൾ, ആരുമില്ല എന്നതിനാൽ ഭാരപ്പെടുന്നുണ്ടോ….?
വിഷമിക്കണ്ട യേശുക്രിസ്തു താങ്കൾക്കായി ഉണ്ട്…
ആരോരുമില്ലാത്തവര്ക്ക് അവിടുന്ന് അഭയമാണ്… താങ്കളെ സഹായിപ്പാൻ കർത്താവിനു കഴിയും
അതു ഇനി ഏതു വിഷയമായാലും,
എത്ര ബുദ്ധിമുട്ടേറിയതായാലും..
ദൈവകരങ്ങളിലേക്കു കൊടുക്കുക…
അവിടുന്ന് അത്ഭുതം ചെയ്യും…
യേശു താങ്കളെ സ്നേഹിക്കുന്നു… അവിടുന്ന് താങ്കളെ സഹായിക്കും.

ഒരു ദൈവപൈതലിനെ സംബന്ധിച്ചു അവന്റെ ഏറ്റവും വലിയ ബലം അവന്റെ ദൈവമാണ്..
ഏതു പ്രതിസന്ധിയിലും, അവനെ നിലനിർത്തുന്നത് ആ ഉറപ്പും വിശ്വാസവുമാണ്….
ദൈവം സഹായമായിട്ടുള്ളവന്…
ധൈര്യത്തോടെ മുന്നേറുവാൻ കഴിയും…
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയായാ ദൈവത്തിൽ ആശ്രയിച്ചു മുന്നേറാം…
ദൈവം അനുഗ്രഹിക്കട്ടെ 🙏

©️ബിനു ബേബി

Create your website with WordPress.com
Get started